TENNIS

മാസ്മരികം മെദ്‍വദേവ്; സ്വരേവിനെ കീഴടക്കി ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയെത്തിയ ജാനിക് സിന്നറാണ് ഫൈനലില്‍ മെദ്‌വദേവിന്റെ എതിരാളി

വെബ് ഡെസ്ക്

റഷ്യന്‍ താരം ഡാനില്‍ മെദ്‍വദേവ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍. സെമി ഫൈനലില്‍ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് മെദ്‍വദേവ് ഫൈനലില്‍ കടന്നത്. സ്കോർ 5-7, 3-6, 7-6, 7-6, 6-3. ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയെത്തിയ ജാനിക് സിന്നറാണ് ഫൈനലില്‍ മെദ്‌വദേവിന്റെ എതിരാളി.

മെദ്‍വദേവിന്റെ അസാമാന്യ ചെറുത്തുനില്‍പ്പിനും പോരാട്ടവീര്യത്തിനുമായിരുന്നു റോഡ് ലേവർ അറീന സാക്ഷ്യം വഹിച്ചത്. ആദ്യ രണ്ട് സെറ്റുകള്‍ സ്വരേവിന് മുന്നില്‍ അടിയറവ് പറഞ്ഞതിന് ശേഷമായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. മൂന്നാം സെറ്റും നാലാം സെറ്റും ഒപ്പത്തിനൊപ്പം വന്നതിന് ശേഷം ടൈ ബ്രേക്കറിലായിരുന്നു മെദ്‌‍വദേവ് സ്വന്തമാക്കിയത്.

നിർണായകമായ അഞ്ചാം സെറ്റില്‍ മെദ്‍വദേവിന്റെ മികവിന് മുന്നില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട സ്വരേവിനെയായിരുന്നു കണ്ടത്. താരത്തിന്റെ റാക്കറ്റില്‍ നിന്ന് പിഴവുകള്‍ തുടരെ വന്നു. ബ്രേക്ക് പോയിന്റ് നേടി മെദ്‍വദേവ് അഞ്ചാം സെറ്റ് ഉറപ്പിക്കുകയായിരുന്നു.

നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയായിരുന്നു ജാനിക് സിന്നർ ഫൈനലുറപ്പിച്ചത്. നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ : 6-1, 6-2, 6-6 (8-6), 6-3 എന്ന സ്കോറിലായിരുന്നു സിന്നറിന്റെ ജയം.

ആദ്യ രണ്ട് സെറ്റുകള്‍ അനായാസമായിരുന്നു സിന്നർ നേടിയത്. എന്നാല്‍ തനതുശൈലിയില്‍ മൂന്നാം സെറ്റില്‍ ജോക്കോവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തി. 6-6 എന്ന സ്കോറിലെത്തിയതോടെ ടൈ ബ്രേക്കറിലേക്ക് നീങ്ങി. 8-6 എന്ന സ്കോറിലായിരുന്നു ടൈ ബ്രേക്കർ ജോക്കോവിച്ച് നേടിയത്. പക്ഷേ, നാലാം സെറ്റില്‍ സിന്നറിന് വെല്ലുവിളി തീർക്കാന്‍ ജോക്കോവിച്ചിന് സാധിച്ചില്ല. 6-3 എന്ന സ്കോറില്‍ വിജയം കണ്ട് സിന്നർ ഫൈനലിലേക്ക് കുതിച്ചു.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും