TENNIS

യുഎസ് ഓപ്പണ്‍ 2023: ബൊപ്പണ്ണ-എബ്ഡണ്‍ സഖ്യം സെമി ഫൈനലില്‍

ക്വാർട്ടറില്‍ നഥാനിയല്‍ ലാമണ്‍സ്-ജാക്‌സണ്‍ വിത്രോ എന്നിവരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി

വെബ് ഡെസ്ക്

യുഎസ് ഓപ്പണ്‍ 2023 പുരുഷ ഡബിള്‍സില്‍ സെമി ഉറപ്പിച്ച് രോഹന്‍ ബൊപ്പണ്ണ-മാറ്റ് എബ്ഡണ്‍ സഖ്യം. ക്വാര്‍ട്ടര്‍ ഫൈനലില്‍ നഥാനിയല്‍ ലാമണ്‍സ്-ജാക്‌സണ്‍ വിത്രോ എന്നിവരെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തുകയായിരുന്നു. 7-6,6-1 എന്ന സ്‌കോറിനാണ് ബൊപ്പണ്ണ-എബ്ഡണ്‍ സഖ്യത്തിന്റെ ജയം. യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ രണ്ടാം തവണയാണ് ബൊപ്പണ്ണ സെമിയിലെത്തുന്നത്. 2010ലാണ് അദ്ദേഹത്തിന്റെ ആദ്യ യുഎസ് ഓപ്പണ്‍ സെമി ഫൈനല്‍ പ്രവേശം.

ഒരു മണിക്കൂറും 28 മിനിറ്റും നീണ്ടു നിന്ന മത്സരത്തിലാണ് ബൊപ്പണ്ണയുടെയും ഓസ്‌ട്രേലിയന്‍ പങ്കാളിയുടെയും ജയം.

ആദ്യ സെറ്റില്‍ എതിരാളികളുടെ കനത്ത വെല്ലുവിളികളെ അതിജീവിച്ച ബൊപ്പണ്ണ-എബ്ഡണ്‍ സഖ്യം രണ്ടാം സെറ്റ് അനായാസം സ്വന്തമാക്കുകയായിരുന്നു. ഒരു മണിക്കൂറും 28 മിനിറ്റും നീണ്ടു നിന്ന മത്സരത്തിലാണ് ബൊപ്പണ്ണയുടെയും ഓസ്‌ട്രേലിയന്‍ പങ്കാളിയുടെയും ജയം. ഓസ്‌ട്രേലിയയുടെ ക്രിസ്റ്റഫര്‍ ഒകോണെല്‍-അലക്‌സാണ്ടര്‍ വുക്കിച്ച് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇരുവരും ഫ്‌ലഷിങ് മെഡോസിലെ പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നീട് ആന്ദ്രേ ഗോലുബേവ്-റോമന്‍ സഫിയില്ലിന്‍ ജോഡികളെയും തുടര്‍ന്ന് ജൂലിയന്‍ കാഷ്- ഹെന്റി പാറ്റന്‍ എന്നിവരെയും മറികടന്നാണ് ക്വാര്‍ട്ടറില്‍ കടന്നത്.

ഈ വര്‍ഷം ദോഹയിലും ഇന്ത്യന്‍ വെല്‍സിലും നടന്ന ടൂര്‍ണമെന്റുകളിലും ഈ ഇന്തോ-ഓസ്‌ട്രേലിയന്‍ ജോഡി കിരീടങ്ങള്‍ നേടിയിരുന്നു. കൂടാതെ റോട്ടര്‍ഡാമിലും മാഡ്രിഡിലും നടന്ന ടൂര്‍ണമെന്റുകളില്‍ ഫൈനലിലും എത്തിയിരുന്നു. നവംബര്‍ 12 മുതല്‍ 19 വരെ നടക്കാനിരിക്കുന്ന എടിപി ഫൈനലിലേക്കുള്ള പട്ടികയില്‍ ബൊപ്പണ്ണ-എബ്ഡണ്‍ ജോഡി നിലവില്‍ മൂന്നാം സ്ഥാനത്താണ്. ഈ സീസണിലെ മികച്ച എട്ട് ജോഡികളാണ് അവിടെ മത്സരിക്കുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ