TENNIS

റാഫേൽ-ഫെഡറർ-ജോക്കോവിച്ച്‌ യുഗത്തിന് അന്ത്യം; ഫ്രഞ്ച് ഓപ്പണിൽ ഇനി പുത്തൻ താരോദയങ്ങൾ

റാഫേൽ നദാലിന്റെ നാട്ടുകാരൻ ഇരുപത് വയസുകാരനായ കാർലോസ് അൽകാരാസിലാണ് ടെന്നീസ് ലോകത്തിന്റെ അടുത്ത പ്രതീക്ഷ

വെബ് ഡെസ്ക്

ഏറ്റവും വലിയ മാറ്റത്തിലൂടെയാണ് പുരുഷ ടെന്നീസ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. റോജർ ഫെഡറർ വിരമിക്കുകയും, 24 വർഷം നീണ്ട കരിയർ ജീവിതം റാഫേൽ നദാൽ അവസാനിപ്പിക്കുകയും ചെയ്തതോടെ പുരുഷ ടെന്നീസിലെ ഒരു മഹായുഗത്തിന് അന്ത്യമായിരിക്കുകയാണ്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയർ അവസാനിക്കുമ്പോൾ റഫേല്‍ നദാലുമൊത്തുള്ള ഡബിള്‍സില്‍ പരാജയപ്പെട്ടായിരുന്നു റോജര്‍ ഫെഡററുടെ മടക്കം.

റാഫേൽ നദാലിന്റെ നാട്ടുകാരൻ ഇരുപത് വയസുകാരനായ കാർലോസ് അൽകാരാസിലാണ് ടെന്നീസ് ലോകത്തിന്റെ അടുത്ത പ്രതീക്ഷ. പുരുഷ ടെന്നീസിൽ ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കാർലോസ് അൽകാരാസ്. ലോക ഒന്നാം നമ്പർ താരമായ അൽകാരാസ് ഗ്രാൻഡ് സ്ലാം ചാമ്പ്യൻ കൂടിയാണ്. അതുകൊണ്ട് തന്നെ ആഗോള താരമായ അൽകാരാസിന് പറയാൻ വിജയത്തിന്റെ ഒരു സ്പാനിഷ് പാരമ്പര്യം കൂടിയുണ്ട്.

റാഫേലിന്റെ നാടായ സ്പെയിനിൽ നിന്നായതു കൊണ്ടു തന്നെ ഇതിഹാസ താരത്തിന്റെ പിൻഗാമിയായിട്ടാണ് അൽകാരാസ് വാഴ്ത്തപ്പെടുന്നത്. നദാലിനെപ്പോലെ അഗ്രസീവ് ആയ ബേസ്‌ലൈൻ കളിയും, മത്സരം കനക്കുമ്പോൾ വർധിക്കുന്ന വീര്യവും അൽകാരാസിനുമുണ്ട്. അതിനാൽ അൽകാരാസ് പുതിയ തലമുറയെ നയിക്കുമെന്നതിൽ സംശയമില്ല.

ഡെന്മാർക്കിന്റെ ഹോൾഗർ റൂൺ, ഇറ്റാലിയൻ താരം ജാനിക് സിന്നർ എന്നിവരും സമാനമായ ചലനാത്മക മത്സരങ്ങളിലൂടെ ലോക റാങ്കിങ്ങിൽ ആദ്യത്തെ 10 പേരിൽ ഇടം നേടിയിട്ടുണ്ട്. ഹോൾഗർ റൂണിന്റെ പ്രധാനപ്പെട്ട രണ്ടു വിജയങ്ങളും ജോക്കോവിച്ചിനെതിരെ ആയിരുന്നു. കഴിഞ്ഞ വർഷാവസാനം പാരീസിൽ നടന്ന ഫൈനലിലെ ആദ്യത്തേതും, കഴിഞ്ഞ ആഴ്ച റോം മാസ്റ്റേഴ്സിൽ നടന്ന ക്വാർട്ടർ ഫൈനലിലെ രണ്ടാമത്തേയും മത്സരങ്ങളിൽ വിജയം റൂണിനായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ