TENNIS

പോയിന്റ് വഴങ്ങിയ നിരാശയില്‍ റാക്കറ്റ് അടിച്ചു തകർത്തു; ജോക്കോവിച്ചിന് കനത്ത പിഴ

8000 യുഎസ് ഡോളറാണ് താരത്തിന് പിഴ ചുമത്തിയിരിക്കുന്നത്

വെബ് ഡെസ്ക്

തുടര്‍ച്ചയായ അഞ്ചാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിട്ടിറങ്ങി അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന് വന്‍ തിരിച്ചടി. വിംബിള്‍ഡണ്‍ 2023 ഫൈനല്‍ മത്സരത്തിനിടെ കാര്‍ലോസ് അല്‍ക്കാരസിനോടു പോയിന്റ് വഴങ്ങിയ നിരാശയില്‍ തന്റെ റാക്കറ്റ് അടിച്ചു തകര്‍ത്തതിനാണ് ജോക്കോവിച്ചിന് പിഴ ചുമത്തിയിരിക്കുന്നത്. 8000 യുഎസ് ഡോളറാണ് താരത്തിന് പിഴ. ഇത് വിംബിള്‍ഡണിന്റെ സമ്മാനത്തുകയില്‍ നിന്ന് കുറയ്ക്കും.

അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ജോക്കോവിച്ച് വിംബിള്‍ഡണ്‍ സെന്റര്‍കോര്‍ട്ടില്‍ പരാജയപ്പെടുന്നത്. നാല് മണിക്കൂറും 42 മിനിറ്റും നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിനൊടുവില്‍ ജയം അല്‍ക്കാരസിനൊപ്പമായിരുന്നു. നിര്‍ണായകമായ അഞ്ചാം സെറ്റിനിടെയാണ് സംഭവം. അവസാന സെറ്റിനിടെ അല്‍ക്കാരിന്റെ തിരിച്ചടിയ്ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോയ ജോക്കോവിച്ച് രോഷാകുലനായി തന്റെ റാക്കറ്റ് നെറ്റ് പോസ്റ്റില്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. സമയ ലംഘനത്തിനും ജോക്കോവിച്ചിന് നേരത്തേ തന്നെ അമ്പയര്‍ ഫെര്‍ഗസ് മര്‍ഫിയില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു, അതിനിടെയാണ് താരത്തിന്റെ ഇത്തരത്തിലുള്ള പ്രവൃത്തി. റണ്ണറപ്പായ ജോക്കോവിച്ചിന് 1.175 മില്യണ്‍ പൗണ്ടാണ് സമ്മാനത്തുകയായി ലഭിക്കുക. അതില്‍ നിന്നാണ് പിഴത്തുക കുറയ്ക്കുന്നത്.

ആക്രമണോത്സുക തിരിച്ചുവരവിന് പേരുകേട്ട ജോക്കോവിച്ച് ഈ മത്സരത്തിലും എതിരാളിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. അവസാന നിമിഷംവരെ താരം തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഈ കിരീടം നേട്ടത്തോടെ ചരിത്രത്തിന്റെ ഭാഗമാകാന്‍ കാത്തിരുന്ന ജോക്കോവിച്ചിന് അല്‍ക്കാരസിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ