TENNIS

ടെന്നീസ് ഇതിഹാസം റാഫേല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു; അവസാന ടൂര്‍ണമെന്റ് അടുത്തമാസം

അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പ് ഫൈനല്‍ ആയിരിക്കും തന്റെ അവസാന രാജ്യാന്തര മത്സരമെന്നും നദാല്‍ വ്യക്തമാക്കി

വെബ് ഡെസ്ക്

സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വൈകാരിക വീഡിയോയിലൂടെയാണ് നദാല്‍ തന്റെ വിരമിക്കല്‍ തീരുമാനം ലോകത്തെ അറിയിച്ചത്. അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പ് ഫൈനല്‍ ആയിരിക്കും തന്റെ അവസാന രാജ്യാന്തര മത്സരമെന്നും നദാല്‍ വ്യക്തമാക്കി.

ലോകടെന്നീസിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി അറിയപ്പെടുന്ന നദാല്‍ 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ ചൂടിയിട്ടുണ്ട്. 14 തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടി റോളണ്ട് ഗാരോസില്‍ ഏറ്റവം കൂടുതല്‍ തവണ ജേതാവായ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ നദാലിനെ കളിമണ്‍ കോര്‍ട്ടിന്റെ രാജകുമാരന്‍ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

മുപ്പത്തിയെട്ടുകാരനായ നദാല്‍ 2001-ലാണ് തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. 23 വര്‍ഷം നീണ്ട കരിയറില്‍ ഇതുവരെ 92 എടിപി സിംഗിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 36 തവണ മാസ്‌റ്റേഴ്‌സ് കിരീടം ചൂടിയിട്ടുള്ള നദാല്‍ 2008 ബീജിങ് ഒളിമ്പിക്‌സില്‍ സിംഗിള്‍സില്‍ സ്വര്‍ണമെഡലും കരസ്ഥമാക്കിയിട്ടുണ്ട്. രഭണ്ടു തവണ വീതം ഓസ്‌ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും നേടിയ താരം നാലു തവണ യുഎസ് ഓപ്പണ്‍ കിരീടത്തിലും മുത്തമിട്ടിട്ടുണ്ട്.

പരുക്കിന്റെ വേട്ടയാടലുകളില്‍പ്പെട്ട് വലയുകയായിരുന്നു ഏതാനും നാളുകളായി നദാല്‍. ഇടുപ്പിനേറ്റ പരുക്കിനേത്തുടര്‍ന്ന് 2023 സീസണ്‍ ഏറെക്കുറേ പൂര്‍ണമായും താരത്തിന് നഷ്ടമായിരുന്നു. ഇതേത്തുടര്‍ന്ന് 2024 സീസണ്‍ തന്റെ അവസാന സീസണ്‍ ആയിരിക്കുമെന്ന സൂചന നേരത്തെ നദാല്‍ നല്‍കിയിരുന്നു. ''പ്രാഫഷണല്‍ ടെന്നീസില്‍ നിന്നു ഞാന്‍ വിരമിക്കുന്നതായി ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ഇതു കുറച്ചു ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളാണെന്നതാണ് യാഥാര്‍ഥ്യം, കഴിഞ്ഞ രണ്ടു വര്‍ഷം പ്രത്യേകിച്ച്.- വിരമിക്കല്‍ പ്രഖ്യാപന വീഡിയോയില്‍ നദാല്‍ പറഞ്ഞു.

നദാലും കളമൊഴിയുന്നതോടെ ലോക ടെന്നീസിലെ ഫാബ് ത്രീയില്‍ ഇനി സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് മാത്രമാണ് കോര്‍ട്ടില്‍ അവശേഷിക്കുന്നത്. നദാലിന്റെ മുഖ്യ എതിരാളിയും സ്വിസ് ടെന്നീസ് ഇതിഹാസവുമായ റോജര്‍ ഫെഡറര്‍ നേരത്തെ തന്നെ വിരമിച്ചിരുന്നു. ഇപ്പോള്‍ നദാലും വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ രാജ്യാന്തര ടെന്നീസിലെ ഒരു സുവര്‍ണ കാലഘട്ടത്തിനാണ് തീരശീല വീഴാന്‍ ഒരുങ്ങുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ