TENNIS

"ഈ ദിവസം ഒരിക്കലും വരാതിരുന്നെങ്കിൽ''; ഫെഡററുടെ വിരമിക്കൽ പ്രഖ്യാപനത്തോട് പ്രതികരിച്ച് കായികലോകം

സ്വിസ് ഇതിഹാസ താരം റാക്കറ്റ് താഴെ വെയ്ക്കുന്ന വിവരം ഫെഡറർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പങ്ക് വെച്ചത്

വെബ് ഡെസ്ക്

ലോക ടെന്നീസ് ചരിത്രത്തിലെ ഒരു യുഗത്തിനാണ് റോജർ ഫെഡററിന്റെ വിരമിക്കലിലൂടെ തിരശീല വീഴുന്നത്. സ്വിസ് ഇതിഹാസ താരം റാക്കറ്റ് താഴെ വെയ്ക്കുന്ന വിവരം ഫെഡറർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പങ്ക് വെച്ചത്. “അടുത്തയാഴ്ച ലണ്ടനിൽ നടക്കുന്ന ലേവർ കപ്പ് എന്റെ അവസാന എടിപി ഇവന്റായിരിക്കും,” അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

കായിക ലോകം പ്രതികരിക്കുന്നു

പ്രിയപ്പെട്ട റോജർ,

സുഹൃത്തും എതിരാളിയുമായ പ്രിയപ്പെട്ട റോജർ

"ഈ ദിവസം ഒരിക്കലും വരാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. കായികരംഗത്തിനും എനിക്ക് വ്യക്തിപരമായും ഇത് സങ്കടകരമായ ദിനമാണ്. കോർട്ടിന് അകത്തും പുറത്തും നിരവധി അത്ഭുതകരമായ നിമിഷങ്ങൾ താങ്കളോടൊപ്പം പങ്കുവെക്കാൻ സാധിച്ചത് ഒരു ബഹുമതിയായി ഞാൻ കണക്കാക്കുന്നു. നമുക്ക് ഒരുമിച്ച് പങ്കിടാൻ ഇനിയും നിരവധി നിമിഷങ്ങൾ ഉണ്ടാകും, ഇനിയും ഒരുപാട് കാര്യങ്ങൾ നമുക്കൊരുമിച്ച് ചെയ്യാനുണ്ട്. ഇപ്പോൾ, നിങ്ങളുടെ ഭാര്യ മിർക്ക, കുട്ടികൾ, കുടുംബം എന്നിവരോടൊപ്പം സന്തോഷമായിരിക്കൂ. നമുക്ക് ലേവേർ കപ്പിന് ലണ്ടനിൽ കാണാം.

റാഫേൽ നദാൽ

റോജർ

എവിടെ തുടങ്ങണമെന്ന് അറിയില്ല. എല്ലാ അർത്ഥത്തിലും താങ്കൾ ഒരു ചാമ്പ്യനാണ്. ആ യാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്. കളിക്കളത്തിന് താങ്കൾ സമ്മാനിച്ച ശോഭ നഷ്ടമാകും. താങ്കൾ കോർട്ടുകളെ അലങ്കരിക്കുന്ന കാഴ്ച ഞങ്ങൾക്ക് ഇനി നഷ്‌ടമാകും, നിങ്ങൾ നൽകിയ ഓർമ്മകൾക്കും സന്തോഷത്തിനും നന്ദി മാത്രമാണ് ഞങ്ങൾക്ക് ഇപ്പോൾ പറയാനുള്ളത്.

വിംബിള്‍ഡണ്‍ ട്വിറ്റർ പേജില്‍ കുറിച്ചു

ആദ്യം താങ്കളുടെ ടെന്നീസുമായി പ്രണയത്തിലായി. പിന്നെ പതുക്കെ, താങ്കളുടെ കളികൾ ഒരു ശീലമായി മാറി. ശീലങ്ങൾ ഒരിക്കലും വിരമിക്കുന്നില്ല, അവ നമ്മുടെ ഭാഗമായി തന്നെ തുടരും

എല്ലാ മനോഹരമായ ഓർമ്മകൾക്കും നന്ദി.

സച്ചിന്‍ ടെന്‍ഡുല്‍കർ

കാർലോസ് അൽക്കാറസ്

എന്റെ ആരാധനാപാത്രങ്ങളിൽ ഒരാളാണന് റോജർ, അദ്ദേഹമാണ് എന്റെ പ്രചോദനത്തിന്റെ ഉറവിടം! താങ്കൾ ടെന്നിസിന് വേണ്ടി ചെയ്ത എല്ലാത്തിനും നന്ദി. എനിക്കിപ്പോഴും നിങ്ങളോടൊപ്പം കളിക്കണം! താങ്കളുടെ ഇനിയുള്ള ഭാവി ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു.

മുൻ അമേരിക്കൻ താരം ജെയിംസ് ബ്ലെയ്ക്

റോജർ, നിങ്ങളെ പോലെ ആരും ഇതുവരെ ആരും ഉണ്ടായിരുന്നില്ല, ഇനി ഉണ്ടാവുകയുമില്ല. താങ്കൾ എന്നെ കോർട്ടിൽ പരാജയപെടുത്തിയിട്ടുണ്ട്. എന്നാൽ അതിന്റെ പേരിൽ താങ്കളെ എനിക്ക് വെറുക്കുവാൻ കഴിഞ്ഞിട്ടില്ല. കോർട്ടിന് അകത്തും പുറത്തും താങ്കൾ കളികൾ മികച്ചതാക്കി കൊണ്ടിരുന്നു. താങ്കളെ ഒരുപാട് മിസ് ചെയ്യും.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം