Robert Prange
TENNIS

ഉത്തേജക മരുന്ന് ഉപയോഗം: റൊമാനിയൻ താരം സിമോണ ഹാലെപ്പിന് നാല് വർഷം വിലക്ക്

2022 യുഎസ് ഓപ്പണിൽ നിരോധിത പദാർത്ഥമായ റോക്സാഡുസ്റ്റാറ്റ് ഉപയോഗിച്ചതിനാണ് സിമോണയ്ക്ക് വിലക്കേർപ്പെടുത്തിയത്

വെബ് ഡെസ്ക്

മുൻ ടെന്നീസ് ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ്പിനെ ഉത്തേജക മരുന്ന് വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് നാല് വർഷത്തേയ്ക്ക് വിലക്കി. ചട്ടം ലംഘിച്ചതിന്റെ പേരിൽ ഇന്റർനാഷണൽ ടെന്നീസ് ഇന്റഗ്രിറ്റി ഏജൻസിയാണ് (ഐടിഐഎ) സിമോണയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 2022-ലെ യുഎസ് ഓപ്പണിൽ നിരോധിത പദാർത്ഥമായ റോക്സാഡുസ്റ്റാറ്റ് ഉപയോഗിച്ചതിനാണ് സിമോണ ഹാലെപ്പിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

യുഎസ് ഓപ്പണിന് പിന്നാലെ സിമോണയുടെ രക്ത പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവായിരുന്നു. ഇതിനെ തുടർന്ന് താരത്തെ താത്കാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് 51 രക്ത സാമ്പിളുകൾ വിശകലനം ചെയ്യുകയും അവയിലെല്ലാം പോസിറ്റീവ്‌ ആകുകയും ചെയ്തതോടെയാണ് താരത്തിനെതിരെ നടപടി ഉണ്ടായത്. എന്നാൽ ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞ് ആരോപണം നിഷേധിച്ച സിമോണ നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് വ്യക്തമാക്കി.

അനീമിയ ചികിത്സയ്ക്കായി നിയമാനുസൃതമായി ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ് റോക്സാഡുസ്റ്റാറ്റ്. എന്നാൽ ലോക ഉത്തേജക വിരുദ്ധ ഏജൻസിയുടെ നിരോധിത പട്ടികയിൽ ഉൾപ്പെടുന്നതാണ് ഈ മരുന്ന്. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിച്ച് ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടുന്ന ഒരു രക്ത-ഡോപ്പിംഗ് ഏജന്റാണ് റോക്സാഡുസ്റ്റാറ്റ്. റൊമാനിയൻ താരമായ സിമോണ ഹാലെപ്പ് 2018-ൽ ഫ്രഞ്ച് ഓപ്പണും 2019-ൽ വിംബിൾഡണും രണ്ടു തവണ ഗ്രാൻഡ്‌സ്‌ലാം കിരീടവും നേടിയിട്ടുണ്ട്.

ഇതിനു മുൻപ് ഉത്തേജകം ഉപയോഗിച്ചതിന്റെ പേരിൽ വിലക്ക് നേടിയ താരം വിംബിൾഡൺ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ മരിയ ഷറപ്പോവയാണ്. മെൽഡോണിയം ഉപയോഗിച്ചതിന്റെ പേരിൽ താരത്തെ 15 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.

ചേലക്കരയില്‍ യു ആര്‍ പ്രദീപിനും പാലക്കാട് സി കൃഷ്ണകുമാറിനും ലീഡ്| Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ