സാനിയ മിര്‍സ 
TENNIS

സാനിയ റാക്കറ്റ് താഴെ വെയ്ക്കുന്നു, ദുബായ് ഓപ്പൺ അവസാന മൽസരം

ഈ മാസം 16 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സില്‍ സാനിയ-ബൊപ്പണ്ണ സഖ്യം കളത്തിലിറങ്ങുന്നുണ്ട്

വെബ് ഡെസ്ക്

ഫെബ്രുവരി 19 മുതല്‍ നടക്കുന്ന ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പോടെ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നും വിരമിക്കാനൊരുങ്ങി സാനിയ മിര്‍സ. 2022 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മുപ്പത്തിയാറുകാരിയായ സാനിയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ കൈമുട്ടിന് പരുക്കേറ്റത് മൂലം യുഎസ് ഓപ്പണില്‍ നിന്നും പുറത്തായി. അതോടെ തീരുമാനം മാറ്റുകയായിരുന്നു. ഈ മാസം 16 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സില്‍ സാനിയ-ബൊപ്പണ്ണ സഖ്യം കളത്തിലിറങ്ങുന്നുണ്ട്. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ വനിതാ ഡബിള്‍സിലും സാനിയ മത്സരിക്കുന്നുണ്ട്. കസാഖ്സ്ഥാന്‍ താരം അന്ന ഡാനിലിനയാണ് സാനിയയുടെ പങ്കാളി.

2007 ലാണ് ലോക ടെന്നീസ് റാങ്കിങ്ങില്‍ 27ാം സ്ഥാനത്തെത്തുന്നത്. സിംഗിള്‍സ് ലോക റാങ്കിങ്ങില്‍ ആദ്യ 100ല്‍ എത്തുന്ന ഏക ഇന്ത്യക്കാരിയാണ് സാനിയ മിര്‍സ

2003 ല്‍ പ്രൊഫഷണല്‍ ടെന്നീസില്‍ അരങ്ങേറ്റം കുറിച്ച താരം 10 വര്‍ഷത്തോളം സിംഗിള്‍സ് കളിച്ചു. പുരുഷന്‍മാര്‍ കൈയ്യടക്കി വച്ച ഇന്ത്യന്‍ ടെന്നീസില്‍ സാനിയയാണ് പെണ്‍കരുത്ത് തെളിയിച്ചത്.

2007 ലാണ് ലോക ടെന്നീസ് റാങ്കിങ്ങില്‍ 27ാം സ്ഥാനത്തെത്തുന്നത്. സിംഗിള്‍സ് ലോക റാങ്കിങ്ങില്‍ ആദ്യ 100ല്‍ എത്തുന്ന ഏക ഇന്ത്യക്കാരിയാണ് സാനിയ മിര്‍സ. സിംഗിള്‍സില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ സാധിക്കാതെ വന്നതോടെ 2013 ല്‍ സിംഗിള്‍സില്‍ നിന്ന് വിരമിച്ച് ഡബിള്‍സിലേക്ക് ചുവട് മാറ്റി.

ഡബിള്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സാനിയ പിന്നീട് ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിച്ചു. 2015 ല്‍ വുമണ്‍സ് ടെന്നീസ് അസോസിയേഷന്‍ ഡബിള്‍സ് റാങ്കിങ്ങില്‍ സാനിയ മിർസ ഒന്നാമതായി. എടിപി റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ഏക ഇന്ത്യക്കാരിയാണ് സാനിയ. മൂന്ന് വീതം വനിതാ ഡബിള്‍സ്, മിക്‌സ്ഡ് ഡബിള്‍സ് അടക്കം തന്റെ കരിയറില്‍ ഇതുവരെ ആറ് മേജര്‍ കിരീടങ്ങളാണ് നേടിയത്. വിംബിള്‍ഡണ്ണിലും യുഎസ് ഓപ്പണിലും സാനിയ സഖ്യം നേട്ടം കൊയ്തു.

2016 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും കിരീടം ചൂടാന്‍ സാനിയയുടെ സഖ്യത്തിന് സാധിച്ചു. ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടുന്ന ഏക ഇന്ത്യക്കാരി കൂടിയാണ് സാനിയ.

രഗ്രാന്‍ഡ് സ്ലാമിനു പുറമെ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും താരം കിരീടനേട്ടം ആവര്‍ത്തിച്ചു. സിംഗിള്‍സില്‍ ഒരു കിരീടം മാത്രം നേടിയ സാനിയ വനിതാ ഡബിള്‍സില്‍ വാരിക്കൂട്ടിയത് 42 കിരീടങ്ങളാണ്. 2021 സെപ്തംബറില്‍ നടന്ന ഒസ്ട്രാവ ഓപ്പണിലാണ് സാനിയ അവസാനം കിരീടം നേടിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ