TENNIS

ഒടുവില്‍ സെറീന റാക്കറ്റ് താഴ്ത്തി

ഓസ്‌ട്രേലിയന്‍ താരം അയ്‌ല ടൊമിയാനോവിക്കിനോട് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു തലകുനിച്ച് ഇതിഹാസ താരം മടങ്ങി.

വെബ് ഡെസ്ക്

സെറീന വില്യംസ് ഇനി ടെന്നീസ് മുന്‍താരം. യുഎസ് ഓപ്പണിനു ശേഷം റാക്കറ്റ് താഴ്ത്തുമെന്നു പ്രഖ്യാപിച്ച സെറീന മൂന്നാം റൗണ്ടില്‍ മതിയാക്കി. ഇന്നു നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരം അയ്‌ല ടൊമിയാനോവിക്കിനോട് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു തലകുനിച്ച് ഇതിഹാസ താരം മടങ്ങി. സ്‌കോര്‍ 6-7, 7-5, 1-6.

ഫ്‌ളഷിങ് മെഡോസിലെ ഹാര്‍ഡ്‌കോര്‍ട്ടില്‍ ഓസീസ് യുവതാരത്തിനെതിരേ പൊരുതി തോല്‍ക്കുകയായിരുന്നു സെറീന. യുവതാരത്തെ വെല്ലുന്നു സര്‍വുകളുമായി തുടങ്ങിയ സെറീനയ്ക്കു പക്ഷേ യുവത്വത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.

മൂന്നു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ ആരാധകരെ മുഴുവന്‍ ആനന്ദിപ്പിച്ചായിരുന്നു സെറീനയുടെ മടക്കം. മൂന്നാം സെറ്റില്‍ അഞ്ചു മാച്ച് പോയിന്റുകള്‍ രക്ഷിച്ചിടുക്കേണ്ട അവസരത്തിലും പഴയകാല പ്രതാപത്തിനോട് നീതി പുലര്‍ത്തുന്ന തരത്തില്‍ പോരാടിയ സെറീന ഒടുവില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ