SPORT

തൂലികയാല്‍ പന്തിനൊപ്പം പറന്നവള്‍

എം എം രാഗേഷ്

കായികമേഖലയില്‍ കുറിച്ച് സ്ത്രീ എഴുത്തുകാര്‍ ഉണ്ടാവുകയെന്നത് മലയാളത്തെ സംബന്ധിച്ച് വിരളമാണ്. എഴുത്തുകാരിയല്ലാതിരുന്നിട്ടും കഴിഞ്ഞ 2018 ലെ റഷ്യ ലോകകപ്പ് എഴുത്തുകാരിയാക്കി മാറ്റിയ കെ.വി കോമളവല്ലി ഖത്തര്‍ ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ്. മലയാളത്തിലെ പ്രമുഖ നാടകകൃത്തും കവിയുമായ കരിവെള്ളൂര്‍ മുരളിയുടെ പത്‌നിയാണെങ്കിലും കോമളവല്ലി രചനയുടെ വഴിയിലേക്കെത്തിയത് വളരെ യാദൃശ്ചികമായാണ്.

കഴിഞ്ഞ ലോകകപ്പ് സമയത്ത് കളിയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ കുടുംബ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടതാണ്  ഒടുവില്‍ കായികപുസ്തകമെന്ന ആശയത്തിലേക്കെത്തിയത്. പ്രസാദകന്‍ കൂടെയായ  കരിവെള്ളൂര്‍ മുരളിയുടെ സഹോദരന്‍ ജയദേവന്‍ പറഞ്ഞതോടെ പന്തിനൊപ്പം പറന്നവര്‍ ഒരുങ്ങി. കളിക്കളങ്ങളെ ത്രസിപ്പിച്ച പത്ത് ഫുട്‌ബോള്‍ മാന്ത്രികരുടെ ജീവിതം പരിചയപ്പെടുത്തുകയാണ് പുസ്തകം.

പത്തിരുപത് വര്‍ഷമായി ഏതുപാതിരായ്ക്കും ഉറക്കമിളച്ച് ലോകകപ്പ് കാണാന്‍ ഭര്‍ത്താവിന് കൂട്ടിരുന്ന ഒരു സാധാരണ സ്ത്രീയുടെ എഴുത്തിലേക്കുള്ള വഴിതുറക്കലായി മാറുകയായിരുന്നു കഴിഞ്ഞ ലോകകപ്പ്. ഖത്തര്‍  ലോകകപ്പിനെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോമളവല്ലിയില്‍ നിന്നും മത്സരമവസാനിക്കുമ്പോഴേക്കും പുതിയൊരു രചന കൂടെ പ്രതീക്ഷിക്കാം. 1976 മുതല്‍ 1981 വരെ കെല്‍ട്രോണി ലും, 1981 മുതല്‍ 2017 വരെ സ്‌റ്റേറ്റ് വരെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും സേവനമനുഷ്ടിച്ച കോമളവല്ലി 2017ല്‍ വിരമിച്ചു.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി