SPORT

ദ ഫോര്‍ത്ത് കപ്പ്: മെംബേഴ്‌സ് ബ്രസീലിനെ തകര്‍ത്ത് മെംബേഴ്‌സ് അര്‍ജന്റീനയ്ക്ക് ജയം

വെബ് ഡെസ്ക്

കേരള നിയമസഭയും ദ ഫോര്‍ത്തും ചേര്‍ന്ന് സംഘടിപ്പിച്ച ദ ഫോര്‍ത്ത് കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ മന്ത്രി എം ബി രാജേഷ് നയിച്ച മെംബേഴ്‌സ് അര്‍ജന്റീനയ്ക്ക് ജയം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിച്ച മെംബേഴ്‌സ് ബ്രസീലിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് മെംബേഴ്‌സ് അര്‍ജന്റീനയുടെ ജയം.

സ്പീക്കര്‍ എ എന്‍ ഷംസീര്‍ ദ ഫോര്‍ത്ത് കപ്പ് മത്സരം കിക്കോഫ് ചെയ്തു.

അര്‍ജന്റീനയ്ക്ക് വേണ്ടി കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദീഖ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എം വിജിന്‍ എംഎല്‍എ, കെ വി സുമേഷ് എംഎല്‍എ എന്നിവര്‍ ഗോള്‍ നേടി.

ബ്രസീലിന് വേണ്ടി കെടി ജലീല്‍ എംഎല്‍എ, മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍ കുമാര്‍ എംഎല്‍എ എന്നിവും ഗോള്‍ നേടി. കെ വി സുമേഷ് എംഎല്‍എയാണ് മത്സരത്തിലെ താരം.

സ്പീക്കര്‍ എ എന്‍ ഷംസീര്‍ ദ ഫോര്‍ത്ത് കപ്പ് മത്സരം കിക്കോഫ് ചെയ്തു. മത്സരത്തിലെ ജേതാക്കള്‍ക്ക് നിയമസഭാ അധ്യക്ഷ പാനലിലെ വനിതാ അംഗങ്ങളായ കെ കെ രമ, സികെ ആശ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ കൈമാറി. കള്ിയിലെ താരമായ കെവി സുമേഷ് എംഎല്‍എയ്ക്ക് ഉമ തോമസ് എംഎല്‍എയും പുരസ്‌കാരം കൈമാറി. ദ ഫോര്‍ത്ത് കപ്പ് ജേതാക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും റണ്ണറപ്പിന് അമ്പതിനായിരം രൂപയുമായിരുന്നു സമ്മാനം. സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവയ്ക്കും. ദ ഫോർത്ത് ഡയറക്ടർ ബോർഡ് അംഗങ്ങളായ അഖിൻ ഫ്രാൻസിസ്, അനൂപ് തോമസ്, സിജോ എ ജെ, മാനേജിങ് ഡയറക്ടര്‍ റിക്സണ്‍ ഉമ്മന്‍ വര്‍ഗീസ് എന്നിവരും പുരസ്കാരദാന ചടങ്ങില്‍ പങ്കാളികളായി.

രാഷ്ട്രീയത്തിന് അതീതമായ സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റോടെ ആയിരുന്നു എംഎല്‍എമാര്‍ ദ ഫോര്‍ത്ത് കപ്പിനായി ബുട്ടണിഞ്ഞത്. പ്രതിപക്ഷ നേതാവിന്റെ ഉപദേശം സ്വീകരിച്ച് മികച്ച പ്രകടനം കാഴ്ച വച്ച കെ ടി ജലീല്‍ മത്സരത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി. മത്സരത്തില്‍ ബ്രസീലിന്റെ ഗോള്‍വലകാക്കാനായി കോങ്ങാട് എംഎല്‍എ ശാന്തകുമാരിയും കളത്തിലിറങ്ങി. മത്സരത്തില്‍ പങ്കെടുത്ത ഏക വനിതാ അംഗം കൂടിയായിരുന്നു ശാന്തകുമാരി.

മത്സരത്തിനിടയിലും ശേഷവും നിയമസഭാ സമാജകരുടെ ഇടപെടലും പ്രതികരണങ്ങളും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ജലീലിനെ ഗോള്‍ കീപ്പറാക്കി നിര്‍ത്തിയപ്പോള്‍ ഹിഗ്വിറ്റയായി തിരിച്ചു വരണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്ന് വി ഡി സതീശന്‍ പറഞ്ഞു. അതേസമയം ഹിഗ്വിറ്റയാരാണെന്ന് ചോദ്യം ചോദിച്ചവരും ഞങ്ങളുടെ ടീമില്‍ ഉണ്ടായിരുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. ക്യാപ്റ്റന്‍ പറഞ്ഞാല്‍ എന്തായാലും അതനുസരിക്കുമെന്നായിരുന്നു സതീശന്റെ പ്രതികരണത്തിന് മറുപടിയായി ജലീല്‍ പറഞ്ഞത്. അഞ്ച് മിനിറ്റു കൂടെ തന്നിരുന്നെങ്കില്‍ ബ്രസീല്‍ താരങ്ങള്‍ തകര്‍ക്കുമായിരുന്നുവെന്നും ടീമംഗങ്ങള്‍ അറിയിച്ചു. എന്നാല്‍ ഒരു വനിതയെ ഗോള്‍ കീപ്പറാക്കി രംഗത്തിറക്കിയവരാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടി ചേര്‍ത്തു. മികച്ച എതിര്‍ ടീമിനൊപ്പമായിരുന്നു തങ്ങളുടെ കളിയെന്നായിരുന്നു മെംബേഴ്‌സ് അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ എംബി രാജേഷ് മത്സര ശേഷം നടത്തിയ പ്രതികരണം.

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ

ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി വീണ്ടും തെരച്ചില്‍; പരിശോധന ഗോവയില്‍നിന്ന് ഡ്രെഡ്ജര്‍ എത്തിച്ച്

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍