SPORT

മഴ കളിക്കുന്നു; ലോകകപ്പിലെ ഇന്നത്തെ രണ്ട് മത്സരങ്ങളും ഉപേക്ഷിച്ചു

ഓസ്ട്രേലിയ-ഇംഗ്ലണ്ട്, അഫ്‍ഗാനിസ്ഥാൻ-അയർലൻഡ് മത്സരങ്ങളാണ് ഉപേക്ഷിച്ചത്

വെബ് ഡെസ്ക്

ട്വന്റി 20 ലോകകപ്പിന്റെ ആവേശംകെടുത്തി മഴ. ഇന്ന് മെല്‍ബണില്‍ നടക്കേണ്ടിയിരുന്ന രണ്ട് മത്സരങ്ങളും മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ഓസ്ട്രേലിയ - ഇം​ഗ്ലണ്ട്, അഫ്‍ഗാനിസ്ഥാൻ-അയർലൻഡ് മത്സരങ്ങളില്‍ ഒരു പന്ത് പോലും എറിയാനായില്ല. ഇതോടെ ടീമുകള്‍ക്ക് പോയിന്‍റ് പങ്കിട്ടെടുക്കേണ്ടി വന്നു.

ഈ ലോകകപ്പില്‍ എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് ഓസ്ട്രേലിയ - ഇം​ഗ്ലണ്ട് പോരാട്ടം. കളി കാണാനായി മെൽബണിലേക്ക് ആരാധകർ കൂട്ടത്തോടെ എത്തിയിരുന്നു. മഴ തോരാൻ ഏറെനേരം ഇവർ കാത്തിരുന്നു. മഴ തുടർന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മത്സരം നടക്കാത്തത് ആരാധകർക്ക് വലിയ നിരാശയായി.മാച്ച് റഫറിയും അംപയർമാരും പലതവണ മൈതാനത്ത് പരിശോധന നടത്തിയെങ്കിലും ​ഗ്രൗണ്ട് വെളളത്തിൽ കുതിർന്നതിനാല്‍ ടോസ് പോലും ചെയ്യാതെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

മത്സരങ്ങള്‍ തുടർച്ചയായി ഉപേക്ഷിക്കേണ്ടി വരുന്നത് ടീമുകള്‍ക്ക് വലിയ തിരിച്ചടിയാണ്. സൂപ്പർ-12ൽ അഫ്ഗാനിസ്ഥാൻറെ രണ്ടാമത്തെ മത്സരമാണ് മഴമൂലം ഉപേക്ഷിക്കേണ്ടിവന്നത്. നേരത്തെ ന്യൂസിലൻഡിനെതിരായ അഫ്ഗാൻറെ സൂപ്പർ-12 പോരാട്ടവും മഴമൂലം നടന്നിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ചെത്തിയ അയർലൻഡിനും മത്സരം ഉപേക്ഷിച്ചത് തിരിച്ചടിയായി. ഇം​ഗ്ലണ്ടിന്റെ അടുത്ത മത്സരങ്ങൾ ന്യൂസിലാൻഡിനും ശ്രീലങ്കയ്ക്കും എതിരെയാണ്. അയർലൻഡിനെയും അഫ്​ഗാനിസ്ഥാനെയുമാണ് ഓസ്ട്രേലിയ നേരിടുക.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം