SPORT

ബ്രിട്ടനിലും വെര്‍സ്റ്റാപ്പന്‍ മാജിക്; സീസണിലെ ആറാം ജയം

വെര്‍സ്റ്റാപ്പനു പിന്നില്‍ മക്‌ലാരന്‍ താരം ലാന്റോ നോറിസ് രണ്ടാമത് എത്തിയപ്പോള്‍ മുന്‍ ലോക ചാമ്പ്യനും ബ്രിട്ടീഷ് താരവുമായ ലൂയിസ് ഹാമില്‍ട്ടണ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

വെബ് ഡെസ്ക്

ബ്രിട്ടീഷ് ഗ്രാന്റ്പ്രീയിലും വിജയം നേടി റെഡ് ബുളളിന്റെ ഡച്ച് ഡ്രൈവര്‍ മാക്‌സ് വെര്‍സ്റ്റാപ്പന്‍. ഇതുവരെ ബ്രിട്ടീഷ് ഗ്രാന്റ് പ്രീ ജയിക്കാനായിട്ടില്ലെന്ന പതിവ് തെറ്റിച്ചാണ് താരം ഇക്കുറി കിരീടം ചൂടിയത്. പോള്‍ പൊസിഷനില്‍ നിന്ന് മത്സരം തുടങ്ങിയ വെര്‍സ്റ്റാപ്പന് ഇടയ്ക്ക് മക്‌ലാരന്‍ താരം ലാന്റോ നോറിസിന്റെ വെല്ലുവിളി നേരിടേണ്ടി വന്നിരുന്നു.

എന്നാല്‍ പിന്നീട് മുന്‍തൂക്കം തിരിച്ചുപിടിച്ച വെര്‍സ്റ്റാപ്പന്‍ അവസാന നിമിഷം വരെ ലീഡ് നിലനിര്‍ത്തി കിരീടം ചൂടുകയായിരുന്നു. ഇന്നത്തെ ജയത്തോടെ താരം ലോകചാമ്പ്യന്‍ഷിപ്പിലേക്ക് ഒരു പടി കൂടി അടുത്ത്.

നിലവില്‍ ലോക ചാമ്പ്യന്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ വെര്‍സ്റ്റാപ്പന് ഭീഷണി ഉയര്‍ത്താന്‍ ആരും തന്നെ സമീപത്തില്ല. ഇന്നു നടന്ന പോരാട്ടത്തില്‍ വെര്‍സ്റ്റാപ്പനു പിന്നില്‍ നോറിസ് രണ്ടാമത് എത്തിയപ്പോള്‍ മുന്‍ ലോക ചാമ്പ്യനും ബ്രിട്ടീഷ് താരവുമായ ലൂയിസ് ഹാമില്‍ട്ടണ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ