SPORT

നിഖാത് സരീന് സ്വര്‍ണം; ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

ലോക ബോക്‌സിങിന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇത് രണ്ടാം സ്വര്‍ണമാണ് നിഖാത്തിന്റേത്

വെബ് ഡെസ്ക്

ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും ഇന്ത്യന്‍ സ്വര്‍ണത്തിളക്കം. 50 കിലോഗ്രാം വിഭാഗത്തില്‍ നിഖാത് സരീനാണ് സ്വര്‍ണം നേടിയത്. വിയറ്റ്‌നാമിന്റെ നുയന്‍ തി താമിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ കിരീട നേട്ടം. (സ്കോര്‍ 5-0). മേരി കോമിന് ശേഷം ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയാണ് നിഖാത് സരിന്‍. കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലും നിഖാത് സരീന്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു.

അതേസമയം, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ മൂന്നാം സ്വര്‍ണമാണ് നിഖാത് സരീന്‍ സ്വന്തമാക്കിയത്. 48 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ നീതു ഘഗാസും 81 കിലോഗ്രാം വിഭാഗത്തില്‍ സ്വീറ്റി ബൂറയും നേരത്തെ സ്വര്‍ണം നേടിയിരുന്നു.

ഇതിഹാസ താരം മേരികോമിന്റെ നിഴലില്‍ മങ്ങിപ്പോയ താരമായിരുന്നു നിഖാത് സരീന്‍. എന്നാല്‍ സരീന്റെ അമ്പരിപ്പിക്കുന്ന വളര്‍ച്ചയായിരുന്നു കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കായിക ലോകം കണ്ടത്. 26 കാരിയായ സരീന്‍ 2022 ല്‍ ഇസ്താംബൂളില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയിരുന്നു. ഇതോടെ ലോക മീറ്റില്‍ സ്വര്‍ണം നേടുന്ന രാജ്യത്തുനിന്നുള്ള അഞ്ചാമത്തെ വനിതയായി നിഖാത് സരിന്‍ മാറി.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

കലയും ചരിത്രാന്വേഷണവും

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live