SPORT

ലോകകപ്പ് യോഗ്യത: അർജന്റീനയെ രണ്ടടിച്ച് വീഴ്ത്തി കൊളംബിയ, ബ്രസീലിനും തോല്‍വി

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അർജന്റീനയുടെ രണ്ടാം തോല്‍വിയാണിത്

വെബ് ഡെസ്ക്

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് തോല്‍വി. എട്ടാം റൗണ്ടില്‍ കൊളംബിയയോടാണ് പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കൊളംബിയയുടെ ജയം. യേഴ്‌സണ്‍ മോസ്‌ക്വേര (25), ജെയിംസ് റോഡ്രിഗസ് (90) എന്നിവരാണ് കൊളംബിയക്കായി സ്കോർ ചെയ്തത്. നിക്കോളാസ് ഗോണ്‍സാലസാണ് ലോകചാമ്പ്യന്മാരുടെ ഏക ഗോള്‍ നേടിയത്.

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അർജന്റീനയുടെ രണ്ടാം തോല്‍വിയാണിത്. നിലവില്‍ എട്ട് കളികളില്‍ നിന്ന് 18 പോയിന്റുമായി പട്ടികയില്‍ അർജന്റീന തന്നെയാണ് ഒന്നാമത്. 16 പോയിന്റുമായി കൊളംബിയ രണ്ടാം സ്ഥാനത്തുണ്ട്. ഉറുഗ്വേയാണ് മൂന്നാം സ്ഥാനത്താണ്. 15 പോയിന്റാണ് ഉറുഗ്വേയ്ക്കുള്ളത്.

അതേസമയം, അർജന്റീനയ്ക്കുപുറമെ ബ്രസീലും പരാജയം രുചിച്ചു. പരഗ്വേയോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോല്‍വി. 20-ാം മിനുറ്റില്‍ ഡിയെഗോ ഗോമസാണ് പരഗ്വേയുടെ വിജയഗോള്‍ നേടിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബ്രസീലിന്റെ നാലാം തോല്‍വിയാണിത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലാണ് നാല് തോല്‍വിയും ബ്രസീല്‍ വഴങ്ങിയത്.

എട്ട് കളികളില്‍ നിന്ന് 10 പോയിന്റ് മാത്രമുള്ള ബ്രസീല്‍ അഞ്ചാം സ്ഥാനത്താണ് നിലവില്‍. മൂന്ന് ജയവും ഒരു സമനിലയും നാല് തോല്‍വിയുമാണ് ബ്രസീലിന്റെ പേരിലുള്ളത്. ഒക്ടോബർ 11ന് ചിലിയുമായാണ് ബ്രസീലിന്റെ അടുത്ത മത്സരം.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍