SPORT

മാരത്തണ്‍ ലോക റെക്കോഡ് ഉടമ കെല്‍വിന്‍ കിപ്തം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

കെല്‍വിനായിരുന്നു വാഹനമോടിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം

വെബ് ഡെസ്ക്

പുരുഷ വിഭാഗം മാരത്തണ്‍ ലോക റെക്കോഡ് ഉടമയായ കെനിയയുടെ കെല്‍വിന്‍ കിപ്തം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 24 വയസായിരുന്നു. പടിഞ്ഞാറന്‍ കെനിയയില്‍ പ്രാദേശിക സമയം രാത്രി പതിനൊന്നരയ്ക്കുണ്ടായ അപകടത്തില്‍ കെല്‍വിന്റെ പരിശീലകന്‍ ഗെർവായിസ് ഹക്കിസിമാനയും മരിച്ചു. കാറിലുണ്ടായിരുന്നു സ്ത്രീയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

കെല്‍വിനായിരുന്നു വാഹനമോടിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം തലകീഴായി മറിയുകയായിരുന്നു. കെല്‍വിനും പരിശീലകനും തല്‍ക്ഷണം തന്നെ മരിച്ചതായും പോലീസ് അറിയിച്ചു. കഴിഞ്ഞ വാരമായിരുന്നു കെല്‍വിന്റെ ടീം റോട്ടർഡാം മാരത്തണ്‍ രണ്ട് മണിക്കൂറിനുള്ള ഫിനിഷ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചത്.

കായികമേഖലയിലെ കെല്‍വിന്റെ വളർച്ച അതിവേഗമായിരുന്നു. 2022ല്‍ തന്റെ ആദ്യ ഫുള്‍ മാരത്തണിലൂടെ തന്നെ മികവ് തെളിയിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. സ്വന്തമായി ഒരു ഷൂ വാങ്ങാന്‍ കഴിയാത്തതിനാല്‍ കടം വാങ്ങിയ ഷൂ ധരിച്ചായിരുന്നു ആദ്യ മേജർ മാരത്തണില്‍ കെല്‍വിന്‍ പങ്കെടുത്തത്.

സഹതാരവും പ്രധാന എതിരാളിയുമായ എല്യൂഡ് കിപ്ചോഗയെ പരാജയപ്പെടുത്തി 2023ലാണ് കെല്‍വിന്‍ ലോകശ്രദ്ധയാകർഷിക്കുന്നത്. പിന്നീട് കിപ്ചോഗയുടെ ലോക റെക്കോഡ് തന്നെ മറികടക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു റെക്കോഡ് പ്രകടനം. 42 കിലോ മീറ്റർ മാരത്തണ്‍ രണ്ട് മണിക്കൂർ 35 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ