SPORT

ഗുസ്തിയില്ലാതെ 2026 കോമണ്‍വെല്‍ത്ത് ഗെയിംസ്; നഷ്ടം ഇന്ത്യക്ക്

ബിര്‍മിങ്ഹാമില്‍ ഇന്ത്യ കൂടുതൽ മെഡലുകൾ നേടിയത് ഗോദയിൽ നിന്നായിരുന്നു

വെബ് ഡെസ്ക്

2026ലെ ഓസ്‌ട്രേലിയന്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ മത്സരങ്ങള്‍ പ്രഖ്യാപിച്ചു. ഷൂട്ടിംഗ് മത്സര ഇനമായി തിരിച്ചെത്തിയപ്പോള്‍ ഗുസ്തി ഒഴിവാക്കപ്പെട്ടു. 26 കാറ്റഗറികളിലായി 20 കായിക ഇനങ്ങളാണ് ഗെയിംസിൽ ഉണ്ടാവുക. പാരാസ്പോർട്സ് ഉൾപ്പെടെയാണിത്.

ബിര്‍മിങ്ഹാമില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ മെഡലുകൾ ലഭിച്ചത് ഗുസ്തിയിൽ നിന്നായിരുന്നു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം 12 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ ഗോദയില്‍ നിന്നു വാരിയെടുത്തത്. മെഡൽ പട്ടികയിൽ നാലാം സ്ഥാനം ഉറപ്പിക്കാൻ ഇന്ത്യയെ ഇത് ഏറെ സഹായിച്ചിരുന്നു. ഗുസ്തി ഒഴിവാകുന്നത് ഇന്ത്യയ്ക്ക് കനത്ത നഷ്ടമാകും.

അതേസമയം, പ്രാഥമിക ലിസ്റ്റിൽ ഇടം നേടാതിരുന്നിട്ടും ഷൂട്ടിംഗ് മത്സര ഇനത്തിലേക്ക് തിരിച്ചുവന്നത് ഇന്ത്യയ്ക്ക് ആശ്വാസമാകും. മൊത്തം 63 സ്വർണം, 44 വെള്ളി, 28 വെങ്കലവുമാണ് ഇന്ത്യ ഷൂട്ടിങ്ങിൽ നേടിയിരിക്കുന്നത്. സ്വർണത്തിന്റെ എണ്ണത്തിൽ ഓസ്‌ട്രേലിയയ്ക്ക് പിന്നിൽ രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. ഷൂട്ടിംഗ് കൂടാതെ 3X3 ബാസ്കറ്റ്ബാൾ തിരികെ വന്നപ്പോൾ, കോസ്റ്റൽ റോവിങ്, ഗോൾഫ്, ബിഎംഎക്സ് (സൈക്ലിങ്) എന്നിവ ഓസ്‌ട്രേലിയയിൽ അരങ്ങേറ്റം കുറിക്കും.

ആരുജയിക്കും എന്ന് തീരുമാനിക്കുന്ന 47 മണ്ഡലങ്ങൾ; മഹായുതിക്ക് നിലതെറ്റിയ വടക്കൻ മഹാരാഷ്ട്ര

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹായുതി സഖ്യവും മഹാമഹാവികാസ് അഘാഡി സഖ്യവും; ഭൂരിപക്ഷം സീറ്റുകളിലും ബിജെപിയും കോണ്‍ഗ്രസും

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

ഐഫോണില്‍ വോയിസ് മെയില്‍ ഒരു തലവേദനയാണോ? എങ്ങനെ ഒഴിവാക്കാം