SPORT

ഓവലില്‍ ഓസീസ് ആധിപത്യം; ചരിത്ര സെഞ്ചുറിയുമായി ഹെഡ്

ട്രാവിസ് ഹെഡിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെയും തകര്‍പ്പനടിയില്‍ ഓസീസ് ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ കംഗാരുക്കള്‍ 327/3 എന്ന നിലയിലാണ്

വെബ് ഡെസ്ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ആദ്യ ദിനം പൂര്‍ണ ആധിപത്യം സ്ഥാപിച്ച ഓസ്‌ട്രേലിയ. ട്രാവിസ് ഹെഡിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെയും തകര്‍പ്പനടിയില്‍ ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഓസീസ് 85 ഓവറില്‍ 327/3 എന്ന നിലയിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ താരം എന്ന നേട്ടവും ഹെഡ് സ്വന്തമാക്കി. 106 പന്തിലാണ് ഹെഡ് തന്റെ ആറാം ടെസ്റ്റ് സെഞ്ചുറി തികച്ചത്.

ടോസ് നേടി ഓസീസിനെ ബാറ്റിങ്ങിനിയച്ച ഇന്ത്യ ആദ്യ സെഷനില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 76 റണ്‍സില്‍ നില്‍ക്കുമ്പോള്‍ തന്നെ ഇന്ത്യ ഓസീസിന്റെ മൂന്ന് വിക്കറ്റ് തെറുപ്പിച്ചു. ഓപ്പണറായി ഇറങ്ങിയ ഡേവിഡ് വാര്‍ണര്‍ 60 പന്തില്‍ 43 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കിയപ്പോള്‍ ഉസ്മാന്‍ ഖവാജ സംപൂജ്യനായി പുറത്തായി. വൈകാതെ ഷമി മാര്‍നസ് ലബുഷാനയെയും (26) കൂടാരം കയറ്റി.

നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 251 റണ്‍സാണ് ഓസീസിന്‌റെ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്

എന്നാല്‍ രണ്ടാം സെഷന്‍ മുതല്‍ ഓവല്‍ ഓസീസിനൊപ്പമായിരുന്നു. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 251 റണ്‍സാണ് ഓസീസിന്‌റെ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. മധ്യനിരയില്‍ സ്മിത്തിനോടൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ ബൗണ്ടറികളുടെ കുത്തൊഴുക്കുണ്ടാക്കിയ ഹെഡ് രോഹിത് ശര്‍മയെയും സംഘത്തിനെയും സമ്മര്‍ദ്ധത്തിലാക്കി. 144 പന്തില്‍ സ്മിത്തും അര്‍ധ സെഞ്ചുറി തികച്ചു. ആദ്യ സെഷനിലെ കിതപ്പില്‍ നിന്ന് തിരിച്ചു വന്ന ഓസീസ് പിന്നെ ഓവലില്‍ ആധിപത്യം ഏറ്റെടുക്കുകയായിരുന്നു. 156 പന്തില്‍ 146 റണ്‍സുമായി ഹെഡും 227 പന്തില്‍ 95 റണ്‍സുമായി സ്റ്റീവന്‍ സ്മിത്തും ക്രീസിലുണ്ട്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ