SPORT

Paralympics 2024|അവൾ നേടി, അഭയാർഥികൾക്കായി ആദ്യ മെഡൽ; സാകിയ ഖുദദാദി എന്ന പോരാളി

വെബ് ഡെസ്ക്

ഗ്രാൻഡ് പലായിസിലെ ജനക്കൂട്ടത്തെ സാക്ഷിയാക്കി തയ്‌ക്വോണ്ടോ ഗോദയിൽ സാകിയ ഖുദദാദി മെഡൽ നേടിയപ്പോൾ അത് പാരാലിംപിക്സിലെ ചരിത്രമായി. കിക്കിലൂടെയും പഞ്ചിലൂടെയും ഖുദദാദി എതിരാളിയെ തളർത്തിയപ്പോൾ ലോകമെമ്പാടുമുള്ള അഭയാർഥികൾക്കത് അഭിമാന നിമിഷമായിരുന്നു. അവളുടെ മെഡൽ അവരുടേതുകൂടിയാണ്.

പാരിസ് പാരാംലിംപിക്സിൽ അഭയാർഥി ടീമിനായുള്ള ആദ്യ മെഡലായിരുന്നു അഫ്ഗാൻകാരിയായ സാകിയയുടേത്. ത്വയ്ക്കോണ്ട 47 കിലോ വിഭാഗത്തിൽ തുർക്കി താരത്തെ പരാജയപ്പെടുത്തിയാണ് ഖുദദാദിയുടെ വെങ്കലമെഡൽ നേട്ടം. ലോകമെമ്പാടുമുള്ള അഭയാർഥികൾക്കും ഒപ്പം അഫ്ഗാനിലെ വനിതകൾക്കും അവൾ തന്റെ മെഡൽ സമർപ്പിച്ചു.

സാകിയ ഖുദദാദി കോച്ചിനൊപ്പം

ജന്മനാ തന്നെ ഒരു കൈപ്പത്തിയില്ലാത്ത സാകിയ ഖുദദാദി അഫ്ഗാനിലെ രാഷ്ട്രീയ - സാമൂഹ്യ സാഹചര്യങ്ങളെല്ലാം മറികടന്നാണ് തയ്‌ക്വോണ്ടോയിൽ വിജയഗാഥ കുറിക്കുന്നത്. ഏറെ സഹിച്ചും പോരാടിയുമാണ് പാരിസ് വരെ താൻ എത്തിനിൽക്കുന്നതെന്ന് അവർ പറയുന്നു. പതിനൊന്നാം വയസിലാണ് അവൾ തയ്‌ക്വോണ്ടോ പരിശീലനം ആരംഭിക്കുന്നത്. പടിഞ്ഞാറൻ അഫ്ഗാനിലെ ഹേറത്തിലുള്ള ജിമ്മിൽ രഹസ്യമായായിരുന്നു പരിശീലനം.

താലിബാൻ അവരെ അഫ്ഗാനിൽനിന്ന് പുറത്താക്കി. ഒടുവിൽ ഖുദദാദി പാരിസിൽ അഭയം തേടി. അത് കായികജീവിതത്തിലെ വഴിത്തിരിവായിരുന്നു

2021ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതോടെ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ സകിയ ഖുദദാദി വിലക്ക് നേരിട്ട് തുടങ്ങി. പിന്നീട് താലിബാൻ അവരെ രാജ്യത്തുനിന്ന് തന്നെ പുറത്താക്കി. ഒടുവിൽ ഖുദദാദി പാരിസിൽ അഭയം തേടി. അതൊരു വഴിത്തിരിവായിരുന്നു. ടോക്കിയോ പാരാലിംപിക്സിൽ അഫ്ഗാനുവേണ്ടി താരം കളത്തിലിറങ്ങി. രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതിൽനിന്ന് ഖുദദാദിയെ ആദ്യം താലിബാൻ വിലക്കിയിരുന്നു. പിന്നീട് അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യർത്ഥന മാനിച്ച് അനുമതി നൽകുകയായിരുന്നു.

അഫ്ഗാൻ വിട്ടശേഷം ഖുദദാദി ഫ്രാൻസിലെ ദേശീയ കായിക അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. തയ്‌ക്വോണ്ടോ മുൻ ലോക ചാംപ്യൻ ഹബി നിയാരെയാണ് കോച്ച്. പരുക്കുകളെയും പരിമിതികളെയും മറികടന്നുള്ള ഖുദദാദിയുടെ നേട്ടത്തെ വാനോളം പുകഴ്ത്തുകയാണ് കോച്ചും കായികലോകവും.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഇരുപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്