SPORT

'ഞാന്‍ ജീവിച്ചിരിപ്പുണ്ട്, മരണ വാര്‍ത്ത വേദനയുണ്ടാക്കി'; സിംബാബ്‌വെ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക്

മരണ വാ‍ര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി സഹതാരം ഹെൻഡ്രി ഒലോങ്ക രംഗത്തെത്തിയതിനു പിന്നാലെയാണ് പ്രതികരണം

വെബ് ഡെസ്ക്

'ആ വാര്‍ത്ത എന്നെ വല്ലാതെ വേദനിപ്പിച്ചു'. സ്വന്തം മരണ വാര്‍ത്തയോട് സിംബാബ്‌വെ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്കിന്റെ പ്രതികരണമാണിത്. ഇതോടെ മണിക്കൂറുകള്‍ നീണ്ട അഭ്യൂഹങ്ങള്‍ കൂടിയാണ് അവസാനിച്ചത്. താന്‍ മരിച്ചിട്ടില്ലെന്നും ഇത്തരം വാര്‍ത്തകള്‍ വലിയ വിഷമമുണ്ടാക്കുന്നുവെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. സമൂഹ മാധ്യമങ്ങളുടെ ഈ കാലഘട്ടത്തിൽ ഇത്തരമൊരു നുണ സ്ഥിരീകരിക്കപ്പെടുന്നതിനു മുൻപ് തന്നെ പ്രചരിക്കപ്പെട്ടതിൽ ഞാൻ വളരെ അസ്വസ്ഥനാണ്. ഈ വാർത്തയുടെ ഉറവിടം മാപ്പ് പറയണം കാരണം വാർത്ത എന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാട്സ് ആപ്പ് സന്ദേശം

ഇന്ന് രാവിലെയാണ് സിംബാബ്‌വെ ക്രിക്കറ്റ് താരം അര്‍ബുദ ചികിത്സയ്ക്കിടെ ദക്ഷിണാഫ്രിക്കയില്‍ മരിച്ചുവെന്ന് വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടത്. സഹതാരം ഹെൻഡ്രി ഒലോങ്കയുടെ എക്സിലെ പോസ്റ്റിലൂടെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഒലോങ്ക പോസ്റ്റ് പിന്‍ വലിക്കുകയും ഹീത്ത് സ്ട്രീക്ക് മരിച്ചില്ലെന്ന് അറിയിക്കുകയും ചെയ്തത്.

ഹീത്ത് സ്ട്രീക്കിന്റെ മരണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും ഞാൻ അദ്ദേഹത്തോട് സംസാരിച്ചു എന്നായിരുന്നു ഹെൻഡ്രി ഒലോങ്കയുടെ എക്സിലെ കുറിപ്പ്. ‌വാട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം എക്സില്‍ പങ്കുവച്ചു. 'കൂട്ടൂകാരാ ഞാന്‍ ജീവിച്ചിരിക്കുന്നു. ഈ റണ്‍ഔട്ട് വാര്‍ത്ത പുനഃപരിശോധിക്കണം, എന്നാണ് ഒലോങ്ക പങ്കുവച്ച സ്‌ക്രീന്‍ ഷോട്ടില്‍ പറയുന്നത്. തുടര്‍ന്ന് ദ ഗാര്‍ഡിയനടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ മരണ വാര്‍ത്ത റിപ്പോര്‍ട്ട് പിന്‍വലിക്കുകയായിരുന്നു.

സിംബാബ്‌വെയ്ക്കു വേണ്ടി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള സ്ട്രീക്ക് ഇരുന്നൂറിലധികം വിക്കറ്റുകൾ (216) നേടിയ ഏക സിംബാബ്‌വെ കളിക്കാരനാണ്. ടെസ്റ്റില്‍ 1000 റണ്‍സും 100 വിക്കറ്റും, ഏകദിനത്തില്‍ 2000 റണ്‍സും 200 വിക്കറ്റും നേടിയ സിംബാബ്​വെ താരമെന്ന് ഖ്യാതിയും സ്ട്രീക്കിന്റെ പേരിലാണ്. സിംബാബ്‌വെയുടെ ഏറ്റവും വിജയകരമായ ടെസ്റ്റ് ക്യാപ്റ്റനായിരുന്നു സ്ട്രീക്ക്. 2005 ലാണ് അദ്ദേഹം തന്റെ രാജ്യത്തിനായി അവസാനമായി കളിച്ചത്. 2009-13 വരെയും 2016-18 വരെയും അദ്ദേഹം സിംബാബ്‌വെയുടെ പരിശീലകനായിരുന്നു.നേട്ടങ്ങളുടെ പട്ടികയ്ക്കൊപ്പം വിവാദങ്ങളും അവസാനകാലത്ത് സ്ട്രീക്കിനെ വാര്‍ത്തകളില്‍ നിറച്ചു. 2021-ൽ ഐസിസി ചട്ടലംഘിച്ചെന്ന ആരോപണത്തില്‍ സ്ട്രീക്കിന് എട്ട് വർഷത്തെ വിലക്ക് ലഭിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ