SPORT

ബാസ്‌കറ്റ്‌ബോള്‍ താരത്തിന്റെ മരണം: ഹൃദ്രോഗത്തിനു കാരണം കോവിഡ് വാക്‌സിനെന്ന് ആരോപണം

അമേരിക്കന്‍ കമ്പനിയുടെ ഫിസര്‍ എന്ന വാക്‌സിനാണ് ഓസ്‌കാര്‍ എടുത്തിരുന്നത്. രണ്ടു ഡോസ് കുത്തിവയ്പ്പും എടുത്ത ശേഷമാണ് താരത്തിന് മാനസികസമ്മര്‍ദ്ദവും മറ്റും ഉണ്ടായിത്തുടങ്ങിയതെന്നു ബന്ധുക്കള്‍ പറയുന്നു.

വെബ് ഡെസ്ക്

ഡൊമിനിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ താരം ഓസ്‌കാര്‍ കബ്‌രേരയുടെ മരണം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് മൂലമെന്ന് ആരോപണം. കഴിഞ്ഞ ദിവസമാണ് ഇരുപത്തിയെട്ടുകാരനായ ഓസ്‌കാര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്ന താരം അതിന്റെ ചികിത്സയ്ക്കായി ഒരു മെഡിക്കല്‍ ക്ലിനിക്കില്‍ പരിശോധനയില്‍ ഏര്‍പ്പെട്ടിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.

ഉടന്‍തന്നെ താരത്തെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയപേശികള്‍ വീര്‍ക്കുന്ന മയോകാര്‍ഡിറ്റിസ് എന്ന ഹദ്രോഗമാണ് താരത്തിന്റെ ജീവനെടുത്തത് എന്നു പിന്നീട് നടന്ന പരിശോധനകളില്‍ വ്യക്തമായി. ഹൃദയപേശികള്‍ വീര്‍ത്ത് രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ക്ഷമത കുറയുന്ന രോഗമാണ് മയോകാര്‍ഡിറ്റിസ്.

കളിക്കളത്തില്‍ ആരോഗ്യവാനായിരുന്നു ഓസ്‌കാറിന് പൊടുന്നനെ ഈ രോഗം വരാന്‍ കാരണം കോവിഡ് വാക്‌സിന്‍ എടുത്തതാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. അമേരിക്കന്‍ കമ്പനിയുടെ ഫിസര്‍ എന്ന വാക്‌സിനാണ് ഓസ്‌കാര്‍ എടുത്തിരുന്നത്. രണ്ടു ഡോസ് കുത്തിവയ്പ്പും എടുത്ത ശേഷമാണ് താരത്തിന് കടുത്ത മാനസികസമ്മര്‍ദ്ദവും മറ്റും ഉണ്ടായിത്തുടങ്ങിയതെന്നും അടുത്ത ബന്ധുക്കള്‍ പറയുന്നു.

ഇക്കാര്യം ഓസ്‌കാര്‍ തന്നെ തന്റെ സോഷ്യല്‍ മീഡിയയില്‍ തുറന്നുപറയുകയും ചെയ്തിരുന്നു. ''എനിക്ക് മയോകാര്‍ഡിറ്റിസ് എന്ന ഹൃദ്രോഗമാണ്. ഇത് കോവിഡ് വാക്‌സിന്‍ എടുത്തതിലൂടെ വന്നതാണ്. വാക്‌സിന്‍ എടുക്കരുതെന്ന് നിരവധിപ്പേര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ എന്തു ചെയ്യാനാണ്. ഞാന്‍ ഒരു രാജ്യാന്തര പ്രൊഫഷണല്‍ അത്റ്റാണ്. മത്സരങ്ങള്‍ക്കായി പലരാജ്യങ്ങളിലേക്കും പോകണം. വാക്‌സിന്‍ നിര്‍ബന്ധമായിരുന്നു പലയിടത്തും. എനിക്ക് യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും എനിക്ക് ഉണ്ടായിരുന്നില്ല. വാക്‌സിന്‍ എടുത്ത ശേഷമാണ് എല്ലാം തുടങ്ങിയത്. ഒരുദിനം പെട്ടെന്ന് മത്സരത്തിനിടെ കോര്‍ട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രോഗമുക്തി നേടാനാകുമോയെന്നറിയില്ല.''- മരിക്കും മുമ്പ് ഓസ്‌കാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഓസ്‌കാറിന്റെ ട്വീറ്റ് പങ്കുവച്ച് മറ്റു പലരും ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്തു വരുന്നുണ്ട്. ഫിസര്‍ വാക്‌സിന്‍ എടുത്ത പലയാളുകളിലും കടുത്ത മാനസിക സമ്മര്‍ദ്ദവും മറ്റും അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം. ഫിസര്‍ വാക്‌സിനെതിരേ നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇപ്പോള്‍ യുവതാരത്തിന്റെ പൊടുന്നനെയുള്ള മരണം കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ