ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിളിന്റെ ഐഫോൺ 14 സീരീസ് പുറത്തിറങ്ങി. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് ആപ്പിൾ അവതരിപ്പിച്ചത്. മൂന്ന് ആപ്പിൾ 8 സീരീസ് വാച്ചുകളും എയർപോഡ് പ്രോ2 ഉം ഇതോടൊപ്പം പുറത്തിറക്കി.
ഐഫോൺ 14, ഐഫോൺ 14 പ്രോ എന്നിവ ചെറിയ മോഡലുകളാണെങ്കിലും ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ മാക്സ് എന്നിവ വലിയ സ്ക്രീനുകൾ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടുള്ളതാണ്. 5ജി ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ഒരു ഡിവൈസിൽ തന്നെ ഒന്നിലധികം ഇ–സിമ്മുകളും 14 സീരീസില്‍ ഉപയോഗിക്കാൻ കഴിയും. മുൻ ക്യാമറയും അത്യാധുനിക ഫെയ്സ് ഐഡി സാങ്കേതികവിദ്യയും ഉള്ള ഗുളികയുടെ ആകൃതിയിലുള്ള ഹോൾ-പഞ്ച് കട്ടൗട്ടാണ് നോച്ചിന് പകരം നൽകിയിരിക്കുന്നത്.
ഐഫോൺ 14ന് 79,900 രൂപയും ഐഫോൺ 14 പ്ലസിന് 89,900 രൂപയുമാണ് തുടക്ക വില.14 പ്രോയ്ക്ക് ഇന്ത്യയിൽ 1,29,900 രൂപയും 14 പ്രോ മാക്സിന് 1,39,900 രൂപയുമാണ് വില.
നോൺ ഇതര മോഡലുകളിൽ കഴിഞ്ഞ വർഷത്തെ ആപ്പിൾ എ 15 ബയോണിക് പ്രോസസറും, പ്രോ മോഡലുകളിൽ ഏറ്റവും പുതിയ എ 16 പ്രോസസറുമാണ്. അമേരിക്കയിൽ ഇവയിൽ, വൈ-ഫൈ ഇല്ലാതെ തന്നെ ഇ-സിം ആക്ടിവേഷൻ സൗകര്യവും ലഭ്യമാണ്. സിം ട്രേ ഇല്ലാത്ത ആദ്യ ഐഫോൺ മോഡലുകളാണ് ഇവ
ഉപഗ്രഹത്തിലൂടെ എസ്ഒഎസ് സന്ദേശം അയയ്ക്കാൻ ഉപയോഗിക്കാൻ കഴിയുന്ന സാറ്റലൈറ്റ് എമർജൻസി കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യയും സ്മാർട്ട്ഫോണിലുണ്ട്. എല്ലാ ഫോണുകളിലും സജ്ജമാക്കിയിരിക്കുന്ന ക്രാഷ്-ഡിറ്റക്ഷൻ സംവിധാനം, ഉപയോക്താവ് അബോധാവസ്ഥയിലാകുമ്പോഴോ ഫോൺ ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ അത്യാഹിത സേവനങ്ങൾ സ്വയമേ ഡയൽ ചെയ്യും.
ഐഫോൺ 14
ഐഫോൺ 14 ന് ഒരു പരന്ന എയ്റോസ്പേസ്-ഗ്രേഡ് അലുമിനിയം ഫ്രെയ്മും, മുൻവശത്ത് സെറാമിക് ഷീൽഡും ആണുള്ളത്. മുൻ തലമുറപോലെ ഐപി 68 ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസ് സംവിധാനവും ഇവയിലുണ്ട്. 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒഎൽഇഡി ഡിസ്പ്ലേയാണ് ഹാൻഡ്സെറ്റിനുള്ളത്. 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ സപ്പോർട്ട് എന്നിവയുമുണ്ട്. A15 Bionic SoC പ്രോസസർ. മികച്ച ബാറ്ററി ലൈഫ്, 12 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ എന്നിവയും സവിശേഷതയാണ്.
ഐഫോൺ 14 പ്ലസ്
വലിയ സ്ക്രീൻ വലുപ്പവും ബാറ്ററി ബാക്കപ്പും ഒഴികെ ഐഫോൺ 14 ന് സമാനമായ ഹാർഡ്വെയർ ഐഫോൺ 14 പ്ലസിൽ ഉണ്ട്. ഹാൻഡ്സെറ്റിന് 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒഎൽഇഡി ഡിസ്പ്ലേ. ഐഫോൺ 14 പ്ലസിന് ഐഫോണിലെ എക്കാലത്തെയും മികച്ച ബാറ്ററി ലൈഫ് ഉണ്ടെന്ന് ആപ്പിൾ അവകാശപ്പെടുന്നു. വാനില ഐഫോൺ 14 ന് ശക്തി പകരുന്ന എ 15 ബയോണിക് എസ്ഒസിയും ക്യാമറ സെറ്റപ്പും രണ്ട് മോഡലുകളിലും സമാനമാണ്.
ഐഫോൺ 14 പ്രോ സവിശേഷതകൾ
പ്രോ മോഡലുകളിൽ, സർജിക്കൽ ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചിട്ടുണ്ട്. അത് കാലപ്പഴക്കത്തെയും തുരുമ്പെടുക്കലിനെയും പ്രതിരോധിക്കും. ഐഫോൺ 14 പ്രോയ്ക്ക് ആപ്പിളിന്റെ പ്രമോഷൻ റിഫ്രഷ് റേറ്റ് ഫീച്ചറുള്ള 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒഎൽഇഡി ഡിസ്പ്ലേ എല്ലായിപ്പോഴും ഉണ്ടാകും. ഇത് സ്മാർട്ട്ഫോണിലെ ഏറ്റവും ഉയർന്ന ഔട്ട്ഡോർ പീക്ക് ബ്രൈറ്റ്നസ് (2000 നിറ്റ്സ് വരെ) വാഗ്ദാനം ചെയ്യുന്നു. കൂടാതെ, മുൻഭാഗത്തെ കവറായ സെറാമിക് ഷീൽഡ് സാധാരണ സ്മാർട്ട്ഫോൺ ഗ്ലാസ്സിനേക്കാൾ ഉറപ്പും സംരക്ഷണവും നൽകും.
സിപിയു, ജിപിയു, ന്യൂറൽ എഞ്ചിൻ, ഇമേജ് സിഗ്നൽ പ്രോസസർ എന്നിവ പുതിയ ക്യാമറ ഹാർഡ് വെയറിനെ പിന്തുണയ്ക്കാനും ഓരോ ഫോട്ടോയ്ക്കും 4 ട്രില്യൺ വരെ ഓപ്പറേഷനുകൾ നടത്താനും സാധ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. 48 മെഗാപിക്സലാണ് പ്രധാന ക്യാമറ. സെൻസർ-ഷിഫ്റ്റ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, 3 എക്സ് ഒപ്റ്റിക്കൽ സൂം, എഫ് / 2.8 അപ്പർച്ചർ ലെൻസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവയുള്ള 12 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും പ്രധാന സവിശേഷതയാണ്. 120 ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ ഉള്ള എഫ് / 2.2 അപ്പെർച്ചർ അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 12-മെഗാപിക്സൽ സെൻസറാണ് മൂന്നാമത്തേത്.
ക്വാഡ്-പിക്സൽ സെൻസർ പരമാവധി ലൈറ്റ് കടത്തിവിടുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്. ഇത് 2 എക്സ് ടെലിഫോട്ടോ സംവിധാനത്തിനും, പുതിയ മെഷീൻ ലേണിങ് മോഡൽ, പ്രോആർഎഡബ്ല്യു ഷൂട്ട് ചെയ്യാനും അനുവദിക്കും.
ഐഫോൺ 14 പ്രോ മാക്സ് സവിശേഷതകൾ
ഐഫോൺ 14 പ്രോയുടെ അതേ ഹാർഡ് വെയറുകളുള്ള ഐഫോൺ 14 പ്രോ മാക്സ് വലിയ ഡിസ്പ്ലേകൾ ഇഷ്ടപ്പെടുന്നവർക്കായി പ്രിത്യേകം രൂപപ്പെടുത്തിയതാണ്. ടോപ്പ്-ഓഫ്-ദി-ലൈൻ ഹാൻഡ്സെറ്റിന് 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒഎൽഇഡി ഡിസ്പ്ലേയും അതേ ആപ്പിളിന്റെ പ്രോമോഷൻ റിഫ്രഷ് റേറ്റ് ഫീച്ചറും ലഭിക്കും. ഐഫോൺ 14 പ്രോ ആയി ട്രിപ്പിൾ റിയർ ക്യാമറയും എല്ലാ പുതിയ മെഷീൻ ലേണിംഗ്, ഫോട്ടോഗ്രാഫി മോഡും ഇതിന്റെ മറ്റൊരു സവിശേഷതയാണ്.
വിപണി വില
ഐഫോൺ 14 ന്റെ വില 799 ഡോളറാണ്. ഐഫോൺ 14 പ്ലസിന് 899 ഡോളർ മുതലാണ് ആരംഭിക്കുന്നത്. ഇന്ത്യയിൽ, ഐഫോൺ 14ന് 79,900 രൂപയും ഐഫോൺ 14 പ്ലസിന് 89,900 രൂപയുമാണ് തുടക്ക വില. ബ്ലൂ, മിഡ്നൈറ്റ്, പർപ്പിൾ, സ്റ്റാർലൈറ്റ്, റെഡ് കളർ ഓപ്ഷനുകളിൽ രണ്ട് ഫോണുകളും വാങ്ങാം. ഐഫോൺ 14 പ്രീ ഓർഡറുകൾ സെപ്റ്റംബര് 9ന് ആരംഭിക്കും. ഐഫോൺ 14 സെപ്റ്റംബർ 16 മുതലും ഐഫോൺ 14 പ്ലസ് ഒക്ടോബർ 7 മുതലും വിപണിയിൽ എത്തും.
ഐഫോൺ 14 പ്രോയുടെ വില 999 ഡോളർ മുതലും 14 പ്രോ മാക്സ് 1,099 ഡോളർ മുതലും ആരംഭിക്കുന്നു.14 പ്രോയ്ക്ക് ഇന്ത്യയിൽ 1,29,900 രൂപയും 14 പ്രോ മാക്സിന് 1,39,900 രൂപയുമാണ് വില. ഈ മോഡലുകളുടെ പ്രീഓർഡറുകൾ സെപ്റ്റംബർ 9 ന് ആരംഭിക്കും, അവ സെപ്റ്റംബർ 16 മുതൽ ഡീപ് പർപ്പിൾ, ഗോൾഡ്, സിൽവർ, സ്പേസ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വിപണിയിൽ ലഭ്യമാകും. ആപ്പിൾ ഓൺലൈൻ സ്റ്റോറിൽ നിന്നും ആപ്പിൾ അംഗീകൃത റീസെല്ലേഴ്സ് വഴിയും ഫോണുകൾ വാങ്ങാം.