ഇന്ത്യൻ വിപണിയില്‍ പുതിയ ഗെയിമിങ് ലാപ് ടോപ്പ് പുറത്തിറക്കി ഏസർ. ഏസര്‍ നൈട്രോ 16 എന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ജിഫോഴ്സ് ആർടിഎക്സ് 4060, ജിഫോഴ്സ് ആർടിഎക്സ് 4050 എന്നീ രണ്ട് ജിപിയു വേരിയന്റുകളിൽ എഎംഡി റൈസൺ 7 7840 എച്ച്എസ് ഒക്ടാ കോർ പ്രോസസറുമായിട്ടാണ് ഏസർ നൈട്രോ 16 പുറത്തിറങ്ങിയത്.
ഒബ്സിഡിയൻ ബ്ലാക്ക് കളർ ഓപ്ഷനില്‍ വരുന്ന ലാപ്ടോപ്പിന്റെ ഡിസ്പ്ലേ ഏകദേശം 16 ഇഞ്ചാണ്. 165Hz വരെ റിഫ്രഷ് റേറ്റുള്ള ഈ ഡിസ്പ്ലെയ്ക്ക് 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുണ്ട്. ഓവർ ഡ്രൈവ് വഴി 3 എംഎസ് സ്പീഡുള്ള റസ്പോൺസ് ടൈമുമുണ്ടെന്നതാണ് പ്രത്യേകത. 32 ജിബി വരെ DDR5 റാമും 512 ജിബി PCIe Gen4 NVMe സ്റ്റോറേജുമാണ് ഏസർ നൈട്രോ 16 ലാപ്ടോപ്പിലുള്ളത്. ഒക്ടാ-കോർ എഎംഡി റൈസൺ 7 7840എച്ച്എസ് പ്രോസസറാണ് ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. ലാപ്‌ടോപ്പിൽ ഡ്യുവൽ ഫാൻ, ഡ്യുവൽ ഇൻടേക്ക്, ക്വാഡ് എക്‌സ്‌ഹോസ്റ്റ്, ലിക്വിഡ് മെറ്റാ ഗ്രീസ് എന്നിവയുണ്ട്. ലാപ്ടോപ്പ് ചൂടാകുന്നത് തടയാനായി കൂളിങ് സിസ്റ്റമായി ഒരു ഡ്യുവൽ-ഫാൻ സിസ്റ്റവും ഏസർ നൈട്രോ 16യിൽ നൽകിയിട്ടുണ്ട്.
എൻവീഡിയ ജീഫോഴ്സ് ആർടിഎക്സ് 4050 6 ജിബി ഗ്രാഫിക്സ് കാർഡിനൊപ്പം എഎംഡി റൈസൺ 7 7840HS പ്രോസസറുമായി വരുന്ന ഏസർ നൈട്രോ 16 ലാപ്ടോപ്പിന് 1,14,990 രൂപയാണ് ഇന്ത്യയിലെ വില. ഈ മോഡലിന്റെ ജിഫോഴ്‌സ് ആർടിഎക്സ് 4050 8ജിബി ഗ്രാഫിക്‌സ് വേരിയന്റിന് 1,43,550 രൂപയാണ് വില. 6 ജിബി ഡെഡിക്കേറ്റഡ് ജിഡിഡിആർ6 വിആർഎം, ജിഫോഴ്‌സ് ആർടിഎക്സ് 4060, 8 ജിബി ഡെഡിക്കേറ്റഡ് ജിഡിഡിആർ6 വിആർഎം എന്നീ രണ്ട് ജിപിയു വേരിയന്റുകളാണുള്ളത്.
സ്റ്റീരിയോ ഔട്ട്‌പുട്ടോടുകൂടിയ ഡ്യുവൽ 2W സ്പീക്കറുകളും, മൾട്ടി-ജെസ്‌റ്റർ ടച്ച്‌പാഡ്, നൈട്രോസെൻസ് കീകളോടുകൂടിയ കസ്റ്റമൈസ് ചെയ്യാവുന്ന 4 സോൺ ആർജിബി ബാക്ക്‌ലൈറ്റ് കീബോർഡുമാണ് ഏസർ നൈട്രോ 16 ലാപ്ടോപ്പിൽ ഉള്ളത്. മൾട്ടി-ജെസ്‌റ്റർ ടച്ച്‌പാഡ്, നൈട്രോസെൻസ് കീകളോടുകൂടിയ യുഎസ്ബി 3.2 ജെൻ 2 പോർട്ട്, യുഎസ്ബി 3.2 ജെൻ 2 പോർട്ട്, ഡിസി ഇൻ ഉള്ള യുഎസ്ബി 3.2 ജെൻ 2 ടൈപ്പ് സി പോർട്ട്, യുഎസ്ബി 2.0 പോർട്ട്, യുഎസ്ബി 4 പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.
10 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്ന 90Wh ബാറ്ററിയാണ് ലാപ്ടോപ്പിൽ ഉള്ളത്
10 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്ന 90Wh ബാറ്ററിയാണ് ലാപ്ടോപ്പിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുന്നത് 330W എസി അഡാപ്റ്ററാണ്. നിരവധി സവിശേഷതകളുള്ള ലാപ്ടോപ്പ് രാജ്യത്തുടനീളമുള്ള എല്ലാ ഏസർ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളിലും, ഏസർ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയും ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.