ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വൻ തുക പിഴയിട്ടതിൽ പ്രതികരണവുമായി ഗൂഗിൾ. ഉപഭോക്താക്കളോട് പ്രതിജ്ഞാബദ്ധരാണെന്നും പിഴ ചുമത്തിയതില്‍ തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ഗൂഗിൾ വക്താക്കൾ പ്രതികരിച്ചു. കമ്പനിയുടെ വിപണിയിലെ മേധാവിത്വം വാണിജ്യ താൽപര്യത്തിനായി ദുരുപയോഗിച്ചു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഗുഗിളിനെതിരെ ഇന്ത്യ നടപടി എടുത്തത്. 936.44 കോടി രൂപയാണ് ഇത്തവണ പിഴ. അന്യായമായ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിർത്താനും ഉത്തരവിട്ടു.
ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിന് ഊർജം പകരുന്നതില്‍ ഗൂഗിളിന്റെ പങ്ക് ചെറുതല്ലെന്നും ഗൂഗിള്‍ വക്താക്കള്‍
ആൻഡ്രോയിഡും ഗൂഗിൾ പ്ലേയും നൽകുന്ന സാങ്കേതികവിദ്യ, സുരക്ഷ, ഉപഭോക്തൃ സംരക്ഷണം, സമാനതകളില്ലാത്ത തിരഞ്ഞെടുപ്പ്, ഫ്ലെക്സിബിലിറ്റി തുടങ്ങിയ സൗകര്യങ്ങൾ ഇന്ത്യൻ വിപണിക്ക് ഗുണം ചെയ്തിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിലേക്ക് ആ സേവനങ്ങളെത്തിക്കാൻ ഗൂഗിള്‍ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിന് ഊർജം പകരുന്നതില്‍ ഗൂഗിളിന്റെ പങ്ക് ചെറുതല്ലെന്നും ഗൂഗിള്‍ വക്താക്കള്‍ ട്വീറ്റ് ചെയ്തു.
രാജ്യത്തെ ആന്‍ഡ്രോയിഡ് ഫോണുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച 1337 കോടി രൂപ പിഴയിട്ടിരുന്നു. ഇതോടെ ആകെ 2274 കോടി രൂപ പിഴയൊടുക്കണം. രാജ്യത്തെ ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട്ഫോണുകളുടെ ഉപഭോക്താക്കളുടെ പരാതിയെത്തുടര്‍ന്ന് 2019 ഏപ്രിലില്‍ ആണ് ഗുഗിളിന് എതിരെ സിസിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സെര്‍ച്ച്, മ്യൂസിക്, ബ്രൗസര്‍, ആപ്പ് ലൈബ്രറി, മറ്റ് പ്രധാന സേവനങ്ങള്‍ ഫോണുകളില്‍ അടിച്ചേല്‍പ്പിക്കുന്നു എന്നായിരുന്നു പരാതി. മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തും ഡിഫോള്‍ട്ട് ഓപ്ഷനുകളില്‍ വരുന്ന വിധത്തിലും ഉപകരണങ്ങളിലും ആപ്പ് നിര്‍മാതാക്കളിലും ഗൂഗിള്‍ സമ്മര്‍ദം ചെലുത്തുകയും കരാറുകള്‍ ഉണ്ടാക്കിയെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.