TECHNOLOGY

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നല്‍കുന്ന വിവരങ്ങള്‍ക്കും കോപ്പിറൈറ്റ്?

കണ്ടന്റിന്റെ കർത്തൃത്വം ഭൂരിഭാഗവും മനുഷ്യന്റേതാണെങ്കില്‍ അവയ്ക്ക് പകർപ്പവകാശ പരിരക്ഷ നൽകണം

വെബ് ഡെസ്ക്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി സൃഷ്ടിക്കുന്ന ഉള്ളടക്കത്തില്‍ കാര്യമായ മനുഷ്യപങ്കാളിത്തമുണ്ടെങ്കിൽ പകര്‍പ്പകവകാശം ബാധകമാക്കാനൊരുങ്ങി യുഎസ്. ഇതുസംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങള്‍ യുഎസ് കോപ്പിറൈറ്റ് ഓഫീസ് പുറത്തിറക്കി. ഉള്ളടക്കത്തിന്റെ കർത്തൃത്വം ഭൂരിഭാഗവും ഒരു മനുഷ്യന്റേതാണെങ്കില്‍ അവയ്ക്ക് പകർപ്പവകാശ പരിരക്ഷ നൽകണം. ഇത് ഓരോ വിവരണത്തിനും വെവ്വേറെ തരത്തിലായിരിക്കും ബാധകമാവുകയെന്നും മാർഗനിർദേശത്തില്‍ വ്യക്തമാക്കുന്നു. പ്രത്യേക എഐ ഉപകരണം എങ്ങനെ പ്രവർത്തിക്കും, അന്തിമ ഉത്പന്നം എങ്ങനെ സൃഷ്ടിക്കാം എന്നതിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും യുഎസ് കോപ്പിറൈറ്റ് ഓഫീസ് വ്യക്തമാക്കി.

എഐ ജനറേറ്റ് ചെയ്യുന്ന കണ്ടന്റുകളില്‍ എഐയുടെ സംഭാവനകളാണോ കൂടുതല്‍, അതോ രചയിതാവിന്റെ സ്വന്തം ചിന്തയില്‍ നിന്നുള്ളതാണോ എന്നത് ഓഫീസ് പരിഗണിക്കുമെന്ന് ഈ ആഴ്ച ആദ്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിലവിൽ ലഭ്യമായ എഐ സാങ്കേതികവിദ്യകൾ ഉപയോക്താക്കൾക്ക് അവരുടെ കണ്ടന്റുകള്‍ക്ക് മുകളില്‍ നിയന്ത്രണം നൽകില്ലെന്നും യുഎസ് പകർപ്പവകാശ ഓഫീസ് മുന്നറിയിപ്പ് നൽകുന്നു. പകരം ഇവ 'കമ്മീഷൻഡ് ആർട്ടിസ്റ്റ്' ആയാകും പ്രവര്‍ത്തിക്കുകയെന്നാണ് വിശദീകരണം.

AI- ജനറേറ്റ് ചെയ്യുന്ന ഉള്ളടക്കത്തിലെ പകർപ്പവകാശ പരിരക്ഷയുടെ പ്രശ്നങ്ങൾ യുഎസ് പകർപ്പവകാശ ഓഫീസ് ഏറ്റെടുക്കുന്നത് ഇതാദ്യമല്ല. ക്രിസ് കഷ്തനോവയുടെ കോമിക് പുസ്തകമായ ‘ സാരിയ ഓഫ് ഡോണിൽ' എഐ സൃഷ്ടിച്ച ചിത്രങ്ങൾ പകർപ്പവകാശ നിയമപ്രകാരം സംരക്ഷിക്കാൻ കഴിയില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ