TECHNOLOGY

കുവൈറ്റില്‍ വാര്‍ത്ത വായിക്കാന്‍ ഇനി എഐ അവതാരക

വെബ് ഡെസ്ക്

വാര്‍ത്ത വായിക്കാന്‍ നിര്‍മിത ബുദ്ധി അവതാരകയെ അവതരിപ്പിച്ച് കുവൈറ്റ് മാധ്യമം. കുവൈറ്റ് ന്യൂസാണ് 'ഫെദ' എന്ന റോബോട്ട് അവതാരകയെ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കുവൈറ്റ് ന്യൂസ് വെബ്സൈറ്റ് ഇക്കാര്യം അറിയിച്ചത്.

തലമറയ്ക്കാത്ത കറുത്ത ജാക്കറ്റും വെള്ള ടി-ഷര്‍ട്ടും അതിനു മുകളിൽ കറുത്ത കോട്ടും ധരിച്ചിരിക്കുന്ന രൂപമാണ് പുറത്തുവിട്ട എഐ ജനറേറ്റഡ് അവതാരകയായ ഫെദയ്ക്ക്. അവതാരക സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ നല്‍കിയിരിക്കുന്നത്. 'ഞാന്‍ ഫെദ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കുവൈറ്റിലെ ആദ്യ അവതാരകയാണ്. ഏത് തരത്തിലുള്ള വാര്‍ത്തകളാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത്? നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയൂ' എന്ന് അറബിയിലാണ് ഫെദ സംസാരിക്കുന്നത്.

'ഞാന്‍ ഫെദ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കുവൈറ്റിലെ ആദ്യ അവതാരകയാണ്.ഏത് തരത്തിലുള്ള വാര്‍ത്തകളാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത്? നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയൂ'
ഫെദ

1961 ല്‍ സ്ഥാപിതമായ ഗൾഫ് മേഖലയിലെ ആദ്യം ഇംഗ്ലിഷ് ദിനപത്രമായ കുവൈറ്റ് ടൈംസിന്റെ അനുബന്ധസ്ഥാപനമാണ് എഐ അവതരാകയെ അവതരിപ്പിച്ച കുവൈറ്റ് ന്യൂസ്. പുതിയതും നൂതനവുമായി രീതി പരിചയപ്പെടുത്തുന്നതിനായുള്ള നിര്‍മിത ബുദ്ധിയുടെ പരീക്ഷണമാണിതെന്നു കുവൈറ്റ് ടൈംസിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ ഇന്‍ ചീഫ് അബ്ദുല്ല ബോഫ്ടൈന്‍ പറഞ്ഞു. ഭാവിയില്‍ ഫെദയ്ക്ക് കുവൈറ്റിന്റെ ഔദ്യോഗിക ഭാഷയില്‍ വാര്‍ത്ത വായിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ എന്ന അര്‍ത്ഥം വരുന്ന കുവൈറ്റിലെ പ്രശസ്തമായ പേരാണ് ഫെദ. റോബോട്ടുകളെക്കുറിച്ച് സങ്കല്‍പ്പിക്കുമ്പോള്‍ തന്നെ വെള്ളിയും മെറ്റാലിക് നിറവുമാണ് ഓര്‍മ്മയില്‍ വരുന്നതെന്നും അതിനാല്‍ ഞങ്ങള്‍ ഇവ രണ്ടും സംയോജിപ്പിച്ചുവെന്നും ബോഫ്ടൈന്‍ പറഞ്ഞു. അവതാരകയുടെ സുന്ദരമായ മുടിയും ഇളം നിറമുള്ള കണ്ണുകളും കുവൈറ്റികളുടെയും പ്രവാസികളുടെയും വൈവിധ്യമാര്‍ന്ന ജനസംഖ്യയെ പ്രതിഫലിപ്പിക്കുന്നുവെന്നും ബോഫ്ടൈന്‍ പറഞ്ഞു. ഫെദ എല്ലാവരേയുമാണ് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതികരണങ്ങളാണ് ഫെദയെ അവതരിപ്പിച്ചുകൊണ്ടുള്ള 13 സെക്കൻഡ് വീഡിയോയ്ക്ക് ലഭിച്ചത്.

റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് 2022 പ്രസ് ഫ്രീഡം ഇന്‍ഡക്സില്‍ 180 രാജ്യങ്ങളിലും പ്രദേശങ്ങളിലും 158-ാം സ്ഥാനത്താണ് കുവൈറ്റ്. ആഗോള തലത്തില്‍ നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ വര്‍ധിച്ചുവരുകയാണ് ആരോഗ്യസംരക്ഷണം പോലുള്ള നിരവധി മേഖലകളില്‍ നിര്‍മിത ബുദ്ധി പ്രവേശിച്ചുകഴിഞ്ഞു. എന്നാല്‍ നിര്‍മിത ബുദ്ധി തെറ്റായ സന്ദേശം പ്രചരിപ്പിക്കാനും സാധ്യതയുണ്ടെന്ന പഠനങ്ങളും പുറത്തുവരുന്നുണ്ട്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്