ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതിക വിദ്യ ഉപയോഗിച്ച് വിപ്ലവകരമായ മാറ്റങ്ങളാണ് ലോകത്ത് പലയിടങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. സാങ്കേതിക വിദ്യകള്‍ പലപ്പോഴും ഗുണവും ദോഷവുമുണ്ടാക്കാറുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി AI കുറിച്ചും അത് സൈബര്‍ സെക്യൂരിറ്റിയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും വ്യാപകമായ ചര്‍ച്ചകള്‍ നടക്കുകയാണ്. പുതിയ പഠനങ്ങളില്‍ സാധരണയായി ആളുകള്‍ കൊടുക്കാന്‍ സാധ്യതയുളള 50 ശതമാനം പാസ്‌വേര്‍ഡുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ വഴി വളരെ എളുപ്പത്തിലും വേഗത്തിലും കണ്ടെത്താന്‍ സാധിക്കുമെന്ന് പറയുന്നു.
ഹോം സെക്യൂരിറ്റി ഹീറോസ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം. AI പാസ്‌വേര്‍ഡ് ക്രാക്കറായ passGAN ഉപയോഗിച്ച് ഒരു കോടിക്ക് മേല്‍ പാസ്‌വേര്‍ഡുകളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് കണ്ടെത്തല്‍. 51 ശതമാനം സാധാരണ പാസ്‌വേര്‍ഡുകളും തിരിച്ചറിയാൻ ഒരു മിനിറ്റിൽ താഴെ മാത്രമേ സമയമെടുത്തുളളു. അതേസമയം 65 ശതമാനം പാസ്‌വേര്‍ഡുകൾ കണ്ടെത്താൻ ഒരു മണിക്കൂറില്‍ താഴെ സമയമെടുത്തു. ഒരു മാസത്തിനുളളില്‍ 81 ശതമാനം പാസ്‌വേര്‍ഡുകളും ചോർത്താൻ കഴിയുമെന്നാണ് പഠനം.
AI വഴി പാസ്‌വേര്‍ഡ് കണ്ടെത്താന്‍ എളുപ്പമാണ്. ചെറിയ പാസ്‌വേര്‍ഡുകള്‍ ഉപയോഗിച്ചാല്‍ മാത്രമേ ഇത്തരത്തില്‍ കണ്ടെത്താന്‍ സാധിക്കുകയുളളൂ.ഉദാഹരണത്തിന് ഫോണ്‍ നമ്പറുകള്‍, ജനന തീയതി എന്നിവ. ചിഹ്നങ്ങളും പ്രതീകങ്ങളും ഉള്‍പ്പെട്ട വലിയ പാസ്‌വേര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ കണ്ടെത്താന്‍ പ്രയാസമായിരിക്കും. 18 ല്‍ കൂടുതല്‍ കാരക്ടേര്‍സുളള പാസ്‌വേര്‍ഡുകള്‍ AI ക്രാക്കേര്‍സില്‍ നിന്നും സാധരണഗതിയില്‍ സുരക്ഷിതമാണ്. അക്കങ്ങള്‍ മാത്രമുളളതും നീളമുളളതുമായ പാസ്‌വേര്‍ഡുകള്‍ കണ്ടെത്താന്‍ പത്ത് മാസത്തോളം സമയമെടുത്തു. ചിഹ്നങ്ങള്‍, അക്കങ്ങള്‍, കാപ്പിറ്റല്‍, സ്‌മോള്‍ അക്ഷരങ്ങള്‍ എന്നിങ്ങനെ സംയോജിപ്പിച്ച് തയാറാക്കുന്ന പാസ്‌വേര്‍ഡുകള്‍ കണ്ടെത്താന്‍ വര്‍ഷങ്ങള്‍ തന്നെയെടുക്കുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
നമ്മുടെ പാസ് വേര്‍ഡുകള്‍ എങ്ങനെ സുരക്ഷിതമാക്കാം
ഊഹിക്കാന്‍ സാധ്യതയുളള പാസ്‌വേര്‍ഡുകള്‍ക്ക് പകരം, പ്രതീകങ്ങളും ചിഹ്നങ്ങളും അക്കങ്ങളും ഇടകലര്‍ത്തി 18 കാരക്ടേഴ്‌സില്‍ കൂടുതലാക്കുകയാണ് നല്ലത്. ശക്തമായ പാസ് വേര്‍ഡുകള്‍ നിര്‍മ്മിക്കുന്നതിന് പാസ്‌വേര്‍ഡ് മാനേജര്‍ ഉപയോഗിക്കാം. മൂന്നോ, ആറോ മാസങ്ങള്‍ കൂടുമ്പോള്‍ പാസ്‌വേര്‍ഡ് മാറ്റുന്നത് നല്ലതാണ്. എല്ലാം അക്കൗണ്ടുകള്‍ക്കും ഒരേ പാസ്‌വേര്‍ഡ് ഉപയോഗിക്കുന്നത് അപകടമാണ്.