TECHNOLOGY

എപ്പോൾ മരിക്കുമെന്നും നേരത്തെ അറിയാം; മരണം പ്രവചിക്കാൻ എഐ?

വെബ് ഡെസ്ക്

നിർമ്മിത ബുദ്ധിയുടെ (Artificial Intelligence-AI) വരവ് ടെക്നോളോജിയുടെ ലോകത്ത് പല സുപ്രധാന മാറ്റങ്ങൾക്കും വഴിവെച്ചിരുന്നു. എഐ എല്ലാ മേഖലകളിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ ചർച്ചയായ വാർത്തയായിരുന്നു എഐ ഉപയോ​ഗിച്ച് ഒരാളുടെ ആയുസ് പ്രവചിക്കാനാകും എന്നത്. അതിനായുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചടുക്കുകയാണെന്ന അവകാശവാദവുമായി ഡെൻമാർക്കിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരും രംഗത്തെത്തിയിരുന്നു. എന്നാൽ ശരിക്കും നിർമ്മിത ബുദ്ധിക്ക് ഒരു മനുഷ്യന്റെ മരണം കുത്യമായി പ്രവചിക്കാനുള്ള കഴിവ് ഉണ്ടോ?

ഡെൻമാർക്കിലെ ജനങ്ങളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിച്ചാണ് 'ഡൂം കാൽക്കുലേറ്റർ' എന്നറിയപ്പെടുന്ന എഐ മോഡലിനെ ഗവേഷകർ പരിശീലിപ്പിച്ചത്. ഓരോരുത്തരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളെ ആസ്പദമാക്കിയാകും എഐ മോഡൽ ആയുസ് പ്രവചിക്കുകയെന്നാണ് ​ഗവേഷകർ അവകാശപ്പെടുന്നത്.

നിലവിലുള്ള ഏതൊരു സംവിധാനത്തേക്കാളും കൂടുതൽ കൃത്യമായി, ആളുകൾ എപ്പോൾ മരിക്കുമെന്ന് പ്രവചിക്കാൻ ഈ എഐ മോഡലിന് കഴിയുമെന്നായിരുന്നു ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാർക്കിലെ ശാസ്ത്രജ്ഞർ ലോകത്തോട് വെളിപ്പെടുത്തിയത്. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ അടക്കം വ്യക്തികളുടെ ജീവിതകാലപരിധി 78 ശതമാനം കൃത്യതയോടെ പ്രവചിക്കാൻ ഈ സാങ്കേതികവിദ്യയ്‌ക്ക് കഴിയുമെന്ന് കൂടി ഗവേഷകർ അവകാശപ്പെട്ടതോടെ ഈ വാർത്ത വലിയ ചർച്ചാവിഷയമായി. ചാറ്റ്‌ ജിപിടിയുമായി താരതമ്യപ്പെടുത്താമെങ്കിലും നേരിട്ടുള്ള ഉപയോക്തൃ ഇടപെടൽ ഇതിൽ സാധ്യമല്ല. ലൈഫ് 2 വെക് (life2vec) എന്ന മെഷീൻ ലേണിങ് ട്രാൻസ്‌ഫോർമർ മോഡലിലാണ് ഡൂം കാൽക്കുലേറ്റർ എന്ന എഐ സാങ്കേതികവിദ്യയുടെ പ്രവർത്തനം.

മരണം പ്രവചിക്കാൻ കഴിയുമെന്നത് പേടി സ്വപ്നമാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. എന്നാൽ, ഇവയെ ഭയക്കേണ്ടതില്ലെന്നും ഈ പ്രവചനം എങ്ങനെ ഉപയോഗിക്കണം എന്നാണ് മനസിലാക്കേണ്ടതെന്നും കോപ്പൻഹേഗൻ സർവകലാശാലയിലെ ശാസ്ത്ര അധ്യാപകൻ സൂൻ ലേഹ്മൻ അഭിപ്രായപ്പെടുന്നത്. വ്യക്തികളുടെ വരുമാനം, വിദ്യാഭ്യാസം, മെഡിക്കൽ ഹിസ്റ്ററി, തൊഴിൽ എന്നിവയെല്ലാം പരിശോധിച്ചാണ് ഈ ഡെത്ത് ടൂൾ ഒരു വ്യക്തിയുടെ മരണം പ്രവചിക്കുന്നത്.

ഡെന്മാർക്കിൽ നടത്തിയേ ഗവേഷണത്തിൽ 2008 മുതൽ 2020 വരെ, ആറു മില്യൻ ആളുകളെയാണ് പഠനവിധേയമാക്കിയത്. പ്രായ-ലിംഗഭേദമന്യേ ആയിരുന്നു പഠനം. ഏതെങ്കിലും മാനസികാരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവർ നേരത്തേ മരിക്കുന്നതായും ഉയർന്ന വരുമാനം ഉള്ളവർക്കും ഉന്നത ലീഡർഷിപ്പ് റോളുകളിൽ ഉള്ളവർക്കും മറ്റുള്ളവരെ അപേക്ഷിച്ച് ആയുസ് കൂടുതലാണെന്നായിരുന്നു പഠനത്തിൽ കണ്ടെത്തിയത്.

മനുഷ്യജീവിതം പ്രവചിക്കാൻ ജീവിത സംഭവങ്ങളുടെ ഒരു ശ്രേണിയാണ് നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നത്. ഇവയിൽ പ്രായം, ആരോഗ്യ ശീലങ്ങൾ, കുടുംബ ചരിത്രം, ജീവിതശൈലി ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങയിൽ ഓരോരുത്തരും എടുക്കുന്ന തീരുമാനം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ വിശകലനം ചെയ്യുന്ന അത്യാധുനിക അൽഗോരിതങ്ങളാണ് ഈ എഐ സാങ്കേതികതവിദ്യ ഉപയോഗിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും