TECHNOLOGY

വയനാടിന് സഹായഹസ്തവുമായി എയർടെലും; മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം

ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവർക്ക് അടക്കം ഓഫർ ബാധകമാണ്

വെബ് ഡെസ്ക്

വയനാട് ചൂരൽമലയിലെ ദുരിതബാധിതർക്കായി കൈകോർത്ത് എയർടെലും. ജില്ലയിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്തെ പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും നിശ്ചിത ജിബി ഡാറ്റയുമാണ് എയർടെൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവർക്ക് അടക്കം ഓഫർ ബാധകമാണ്. കൂടാതെ എല്ലാ പോസ്റ്റ് പെയ്ഡ്‌ ഉപഭോക്താക്കൾക്കും ബിൽപേയ്‌മെൻ്റ് തീയതി 30 ദിവസത്തേക്ക് നീട്ടി. ഭാരതി എയർടലിന്റെ ഔ​ദ്യോ​ഗിക എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ കാര്യം പങ്കുവെച്ചത്.

കാലാവധി കഴിഞ്ഞതോ റീചാർജ് ചെയ്യാൻ കഴിയാത്തതുമായ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് പ്രതിദിനം ഒരു ജിബി സൗജന്യ മൊബൈൽ ഡാറ്റയും അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും നൽകും. ഇത് 3 ദിവസത്തേക്ക് മാത്രമുളളതായിരിക്കും, എയർടെൽ എക്‌സിൽ അറിയിച്ചു. ഒപ്പം കേരളത്തിലെ 52 എയർടെൽ റീട്ടെയിൽ സ്റ്റോറുകളും ദുരിതാശ്വാസ ശേഖരണ കേന്ദ്രങ്ങളാക്കി മാറ്റും. ആളുകൾ എത്തിക്കുന്ന ദുരിതാശ്വാസ സാമഗ്രികൾ വയനാട്ടിലെ പ്രാദേശിക ഭരണകൂടത്തിന് കൈമാറുമെന്നും കമ്പനി അറിയിച്ചു.

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടലാണ് കഴിഞ്ഞ ദിവസം വയനാട്ടിലെ മേപ്പാടി - ചൂരൽമലയിൽ ഉണ്ടായിട്ടുള്ളത്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 276 ആയതായാണ് ഔദ്യോഗികമല്ലാത്ത കണക്ക്. ഇന്നലെ രാത്രി വൈകിയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടർന്നിരുന്നു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സര്‍ക്കാര്‍ ഇന്നലെ ഉച്ചയ്ക്ക് പുറത്തിറക്കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാല്‍ 275 പേരെയാണ് കണ്ടെത്താനുള്ളത്. മുണ്ടക്കൈക്ക് പുറമെ ചാലിയാറിന്റെ തീരങ്ങളില്‍ നിന്നുള്‍പ്പെടെ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചാല്‍ ഇതുവരെ 240 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

66 മൃത ദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 61 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതില്‍ 49 എണ്ണവും പോസ്ററുമോര്‍ട്ടം ചെയ്തു. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. 219 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 78 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. 142 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി. വയനാട്ടില്‍ 73 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്. നിലവില്‍ മുണ്ടക്കൈ ഭാഗത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. രണ്ടാമത് അട്ടമലയും മൂന്നാമത് ചൂരല്‍ മലയുമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ