TECHNOLOGY

കൂട്ട പിരിച്ചുവിടലിന് ഗൂഗിളും; 10,000 പേരെ പുറത്താക്കാന്‍ ആല്‍ഫബെറ്റ്

മാസങ്ങള്‍ക്ക് മുന്‍പ് സിഇഒ സുന്ദർ പിച്ചൈ പിരിച്ചുവിടലുകളുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു

വെബ് ഡെസ്ക്

ടെക് ലോകത്തെ മുന്‍നിര കമ്പനികളായ ട്വിറ്റർ, ആമസോൺ, മെറ്റ എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ ആല്‍ഫബെറ്റിന്റെ ഏകദേശം ആറ് ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനാണ് നീക്കം.

പുതിയ റാങ്കിങ്, പെർഫോമന്‍സ് ഇംപ്രൂവ്മെന്റ് പദ്ധതിയിലൂടെ ജീവനക്കാരുടെ പ്രകടനം വിലയിരുത്താന്‍ ആല്‍ഫബെറ്റ് പദ്ധതിയിടുകയാണ്. 2023 ആദ്യം മോശം പ്രകടനം നടത്തുന്ന ആയിരക്കണക്കിന് ജീവനക്കാരെ പുറത്താക്കിയേക്കുമെന്ന് 'ദി ഇന്‍ഫർമേഷന്‍' റിപ്പോർട്ട് ചെയ്യുന്നു. പെർഫോമന്‍സ് മാനേജ്മെന്റ് സിസ്റ്റം വഴി തൊഴിലാളികളെ നിരന്തരം നിരീക്ഷിക്കും.

മൂന്നാം പാദത്തിൽ 13.9 ബില്യൺ ഡോളർ അറ്റാദായമാണ് നേടിയത്. ഇത് കഴിഞ്ഞ വർഷത്തേക്കാള്‍ 27% കുറവാണ്

നിലവിൽ, ആൽഫബെറ്റിൽ ഏകദേശം 1,87,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇത് ഗൂഗിളിനെ ടെക് വ്യവസായത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നാക്കി മാറ്റിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് സിഇഒ സുന്ദർ പിച്ചൈ പിരിച്ചുവിടലുകളുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. മെച്ചപ്പെട്ട പ്രകടനം നടത്താനും ഉത്പന്നങ്ങള്‍ മെച്ചപ്പെടുത്താനും കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് പിച്ചൈ ജീവനക്കാർക്ക് നിർദേശം നല്‍കിയിരുന്നു. പിരിച്ചുവിടല്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ കമ്പനി 13.9 ബില്യൺ ഡോളർ അറ്റാദായമാണ് നേടിയത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27 ശതമാനം കുറവാണ്. മൊത്തവരുമാനം ആറ് ശതമാനം വർധിച്ച് 69.1 ബില്യൺ ഡോളറിലെത്തിയിട്ടും ഇടിവുണ്ടായതായാണ് റിപ്പോർട്ട്.

സാമ്പത്തികമാന്ദ്യം ആഗോളതലത്തിൽ ടെക് ഭീമന്മാരെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. ട്വിറ്റർ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ മെറ്റയും ആയിരകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇലോണ്‍ മസ്‌ക്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ 50 ശതമാനത്തിലധികം വരുന്ന ജീവനക്കാരെയാണ് പിരിച്ചു വിട്ടത് . ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയും 11,000 ജീവനക്കാരെ പിരിച്ചു വിട്ടു . ഇതിന് പിന്നാലെ ഓണ്‍ലൈന്‍ ഭീമനായ ആമസോണും കൂട്ടപ്പിരിച്ചുവിടലിന് തുടക്കം കുറിച്ചിരുന്നു. പതിനായിരത്തോളം ജീവനക്കാരെയാണ് ആമസോൺ പുറത്താക്കിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ