TECHNOLOGY

ചാറ്റ് ജിപിടിക്ക് എതിരാളിയായി ബാർഡ്; ഗൂഗിളിന്റെ നൂതന എഐ അധിഷ്ഠിത സംവിധാനം

മെയ് മാസത്തില്‍ നടക്കുന്ന ഗൂഗിളിന്റെ വാര്‍ഷിക ഇവന്റായ ഗൂഗിള്‍ ഐഒ 2023ല്‍ ബാർഡ് അവതരിപ്പിച്ചേക്കും

വെബ് ഡെസ്ക്

ചാറ്റ് ജിപിടി തരംഗം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ സ്വന്തം എഐ അധിഷ്ഠിത ചാറ്റ് ബോട്ട് പുറത്തിറക്കാനൊരുങ്ങി ഗൂഗിൾ. 'ബാർഡ്' എന്ന എഐ അധിഷ്ഠിത സംവിധാനമാകും ഗൂഗിള്‍ അവതരിപ്പിക്കുക. ബാര്‍ഡ് വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റെന്ന് ചീഫ് എക്സിക്യൂട്ടീവ് സുന്ദർ പിച്ചൈ പറയുന്നു. ഗൂഗിളിന്റെ സേര്‍ച്ച് എഞ്ചിനില്‍ എഐ അധിഷ്ഠിത സംവിധാനം ഉള്‍പ്പെടുത്താനാണ് നീക്കം. ഉപയോക്താക്കളുടെ അഭിപ്രായം അറിയുന്നതിനായി മെച്ചപ്പെടുത്തിയ തിരച്ചില്‍ സേവനത്തിന്റെ പരീക്ഷണാത്മക പതിപ്പ് അവതരിപ്പിച്ചതായി പിച്ചൈ അറിയിച്ചു.

ചാറ്റ് ജിപിടിയുടെ മൊബൈല്‍ ആപ്പ് പുറത്തിറക്കാന്‍ ഓപ്പണ്‍ എഐ തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ട് വന്ന് മണിക്കൂറുകള്‍ക്കം സ്വന്തം എഐ അധിഷ്ഠിത ചാറ്റ് ബോട്ട് പുറത്തിറക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ചിരുന്നു

ചാറ്റ് ജിപിടി ചാറ്റ് ബോട്ടാണ് ഇനി ഭാവിയുടെ സാങ്കേതിക വിദ്യ എന്നതായിരുന്നു ടെക് ലോകത്തെ ഏറ്റവും പുതിയ വാർത്ത. മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പൺഎഐയിൽ നിന്നുള്ള ചാറ്റ് ജിപിടി സേവനം, ഗൂഗിളിന് വെല്ലുവിളിയാകുമോയെന്ന ചർച്ചകളും ഉയർന്നു. നേരത്തെ ചാറ്റ് ജിപിടിയുടെ മൊബൈല്‍ ആപ്പ് പുറത്തിറക്കാന്‍ ഓപ്പണ്‍ എഐ തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ട് വന്ന് മണിക്കൂറുകള്‍ക്കിടെ എഐ അധിഷ്ഠിത ചാറ്റ് ബോട്ട് പുറത്തിറക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസം മുതൽ സ്രഷ്ടാക്കൾക്കും സംരംഭങ്ങൾക്കും ആദ്യം ലാംഡയും പിന്നീട് മറ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രവർത്തിപ്പിക്കുന്ന സാങ്കേതിക ഉപകരണങ്ങൾ നൽകാനും ഗൂഗിൾ പദ്ധതിയിടുന്നുണ്ട്.

നിര്‍മിത ബുദ്ധിയുടെ സാധ്യത എത്രത്തോളമാണെന്നും ലോകം അതിനെ സ്വീകരിക്കാന്‍ എങ്ങനെയാണ് തയാറായിരിക്കുന്നതെന്നും ചാറ്റ് ജിപിടിക്ക് ലഭിച്ച സ്വീകാര്യത ചൂണ്ടിക്കാട്ടി പിച്ചൈ വിശദീകരിച്ചിരുന്നു. എഐ അധിഷ്ഠിത ഭാഷാ മോഡലായ LaMDA (ലംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷനുകള്‍) ആണ് ഗൂഗിള്‍ തിരച്ചില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനായി ഉപയോഗപ്പെടുത്തുക. ഗൂഗിളിൽ തിരയുന്ന സങ്കീർണമായ അന്വേഷണങ്ങൾക്കായാണ് സെർച്ച് എഞ്ചിനിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷതകൾ ചേർക്കാൻ പദ്ധതിയിടുന്നത്. നിലവിൽ ഉത്തരം വ്യക്തമല്ലാത്ത അവസ്ഥകളിൽ വെബിൽ മറ്റെവിടെയെങ്കിലുമുള്ള സമാനമായ ടെക്സ്റ്റ് ആണ് ഗൂഗിൾ നല്‍കാറുള്ളത്.

2021 വരെയുള്ള എല്ലാ വിവരങ്ങളും ലഭ്യമായ ചാറ്റ് ജിപിടിയില്‍ നിന്ന് ബാർഡിനെ വേർതിരിച്ചറിയാൻ ഗൂഗിൾ എന്താണ് പദ്ധതിയിടുന്നതെന്ന് വ്യക്തമായിട്ടില്ല.

മൈക്രോസോഫ്റ്റിന്റെ എല്ലാ സേവനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് സിഇഒ സത്യ നദെല്ല പറഞ്ഞു.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം