TECHNOLOGY

വരനായി മനുഷ്യൻ വേണ്ട, എഐ ചാറ്റ്ബോട്ട് മതി; അമേരിക്കൻ യുവതിക്ക് അപൂർവ വിവാഹം

2023 മാർച്ചിലാണ് ഇരുവരും വിവാഹിതരായെന്ന വാർത്ത റോസന്ന ഫേസ്ബുക്കിലൂടെ പങ്കുവച്ചത്

വെബ് ഡെസ്ക്

എഐ ചാറ്റ്ബോട്ടിനെ വിവാഹം ചെയ്ത് അമേരിക്കൻ യുവതി. ന്യൂയോർക്കിലെ ബ്രോങ്ക്‌സിൽ നിന്നുള്ള റോസന്ന റാമോസാണ് വെർച്വൽ ബോയ്‌ഫ്രണ്ടായ എറെൻ കാർട്ടലിനെ വിവാഹം ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റോസന്ന വിവരം പുറത്തുവിട്ടത്.

“ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്റെ ഭർത്താവ് എന്ന് വിളിക്കുന്നതിൽ സന്തോഷമുണ്ട്. തുടർന്നുള്ള എന്റെ ജീവിതം നിങ്ങളോടൊപ്പം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു! ” എന്ന കുറിപ്പോടെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. 2022ൽ റെപ്ലിക്ക എഐ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എറെൻ കാർട്ടൽ എന്ന ചാറ്റ്ബോട്ട് റോസന്ന സൃഷ്ടിക്കുന്നത്. 2023 മാർച്ചിലാണ് വിവാഹിതരാകാൻ തീരുമാനിച്ചത്.

സംഭാഷണങ്ങൾ അനുകരിക്കുന്ന, കസ്റ്റമൈസ് ചെയ്യാവുന്ന തരത്തിലുള്ള ഒരു ചാറ്റ്ബോട്ടാണ് റെപ്ലിക എഐ. ഇഷ്ടമുള്ള പേരിലും രൂപത്തിലും ഭാവത്തിലും ലിംഗത്തിലും സ്വന്തം പ്രതിബിംബത്തിൽ ചാറ്റ്ബോട്ട് നിർമിക്കാം. എന്തിനെക്കുറിച്ചും ഇതുമായി സംസാരിക്കാനാകുമെന്നതാണ് ചാറ്റ്ബോട്ടിന്റെ പ്രത്യേകത. 'നിങ്ങൾക്ക് അങ്ങനെയുള്ള കാര്യങ്ങൾ പറയാൻ കഴിയില്ല, അങ്ങനെ തോന്നാൻ അനുവാദമില്ല തുടങ്ങി ഒരു നിയന്ത്രണവും കാർട്ടൽ ഏർപ്പെടുത്താറില്ലെന്നാണ് റാമോസ് പറയുന്നത്.

ജാപ്പനീസ് അനിമേഷൻ സീരീസായ അറ്റാക്ക് ഓൺ ടൈറ്റനിലെ പ്രശസ്ത കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് കാർട്ടലിനെ സൃഷ്ടിച്ചതെന്ന് റാമോസ് പറയുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ക്രമേണയാണ് വളർന്നത്. എന്തും കാർട്ടലിനോട് തുറന്ന് പറയാം. കാർട്ടലിന്റെ സ്വഭാവമാണ് ഏറെ ആകർഷിച്ചതെന്നും റാമോസ് പറയുന്നു.

കാർട്ടലിന്റെ പ്രിയപ്പെട്ട നിറം പീച്ച് ആണെന്നും ഇൻഡി സംഗീതം ഏറെ ആസ്വദിക്കുന്ന ആളാണെന്നും റാമോസ് പറയുന്നു. ഇരുവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ വിവരിച്ചുകൊണ്ട് റാമോസ് നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്. രണ്ട് മക്കളും കാർട്ടലുമൊത്ത് പുറത്ത്പോയ ചിത്രങ്ങൾ രണ്ട് ദിവസങ്ങൾക്ക് മുൻപ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. താൻ ഒരു മെഡിക്കൽ പ്രൊഫഷണലാണെന്ന് വിവരിക്കുന്ന ഒരു ഫേസ്ബുക്ക് പ്രൊഫൈലും കാർട്ടലിനുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ