TECHNOLOGY

ഇനി ലെന്‍സില്ലാതെയും ഫോട്ടോ എടുക്കാം; ശ്രദ്ധനേടി എഐ ക്യാമറ പാരഗ്രാഫിക്ക

ഫോട്ടോയെടുക്കുന്ന ദിവസത്തെ സമയം, വിലാസം, കാലാവസ്ഥ, സമീപ പ്രദേശങ്ങള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ മനസിലാക്കാന്‍ കഴിയുന്ന ലോകത്തിലെ ആദ്യത്തെ കോണ്ടക്‌സ്റ്റ് ടു ഇമേജ് ക്യാമറയാണ് പാരഗ്രാഫിക്ക

വെബ് ഡെസ്ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം സങ്കല്‍പ്പിക്കാന്‍ കഴിയാത്ത പല മേഖലകളിലേക്കും കടക്കുകയാണ്. അസാധാരണമായ ഉത്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും വരെ ഇതിന്റെ ഉപയോഗം വര്‍ധിച്ചുകഴിഞ്ഞിരിക്കുകയാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാരഗ്രാഫിക്ക. ലൊക്കേഷന്‍ ഡേറ്റയും നിര്‍മിത ബുദ്ധിയും ഉപയോഗിച്ച് ലെന്‍സില്ലാതെ ഫോട്ടോയെടുക്കുന്ന ക്യാമറയാണിത്.

ഫോട്ടോയെടുക്കുന്ന ദിവസത്തെ സമയം, വിലാസം, കാലാവസ്ഥ, സമീപ പ്രദേശങ്ങള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ മനസിലാക്കാന്‍ കഴിയുന്ന ലോകത്തിലെ ആദ്യത്തെ കോണ്ടക്‌സ്റ്റ് ടു ഇമേജ് ക്യാമറയാണ് പാരഗ്രാഫിക്ക. ഫോട്ടോയെടുക്കുന്ന സ്ഥലത്തെ ലൊക്കേഷന്‍ ശേഖരിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി ഒരു കുറിപ്പെഴുതുകയും (paragraph) നിര്‍മിതബുദ്ധിയിലൂടെ ടെക്സ്റ്റ്-ടു-ഇമേജ് എന്ന ഫോര്‍മാറ്റാക്കി പാരഗ്രാഫിനെ ഫോട്ടോ ആക്കി മാറ്റുകയുമാണ് ചെയ്യുന്നത്. ഇവിടെ പാരഗ്രാഫിക്ക ഒരു ഫിസിക്കല്‍ യൂണിറ്റായും വെര്‍ച്വല്‍ ക്യാമറയായും പ്രവര്‍ത്തിക്കുന്നു.

ഒരു സ്ഥലത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ എങ്ങനെ കാണാമെന്നതായിരിക്കും അവസാനം ലഭിക്കുന്ന ചിത്രം. ഈ ചിത്രം യഥാര്‍ത്ഥ സ്ഥലത്തിന് സമാനമല്ലെങ്കിലും യഥാര്‍ത്ഥത്തിലുള്ള ഭംഗിയും ടോണും പിടിച്ചെടുക്കാന്‍ ഇതിന് കഴിയും. ബിയേണ്‍ കര്‍മനാണ് ഈ എഐ സാങ്കേതിക വിദ്യ ക്യാമറ കണ്ടുപിടിച്ചത്.

എങ്ങനെയാണ് പാരഗ്രാഫിക്ക പ്രവര്‍ത്തിക്കുന്നത്?

ക്യാമറയുടെ മുകളിലായി മൂന്ന് ഡയലുകള്‍ ഉണ്ടാകും. ഫോട്ടോയെടുക്കാനുള്ള സ്ഥലത്തെക്കുറിച്ചുള്ള ചെറിയ വിവരണം ആദ്യം ക്യാമറ നല്‍കും. ഡയലുകളില്‍ ഒന്ന് തിരിക്കുമ്പോള്‍ അത് സ്ഥലത്തെക്കുറിച്ചുള്ള സയന്റിഫിക്കായിട്ടുള്ള വിവരങ്ങള്‍ തരും. എത്ര ദൂരത്തില്‍ നിന്നുള്ള ഡാറ്റകള്‍ വേണമെന്നതിന് അനുസരിച്ച് മൂന്ന് ഡയലുകളും ക്രമീകരിക്കാം.

രണ്ടാമത്തെ ഡയല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സിനായിട്ടുള്ളതാണ്. 0.1 നും 1 നും ഇടയിലുള്ള മൂല്യങ്ങളോടെയാണ് ഇത് വരുന്നത്. മൂന്നാമത്തെ ഡയല്‍ അപ്പര്‍ച്ചര്‍ ക്രമീകരിക്കുകയും അവസാനചിത്രത്തിനായി സ്ഥലത്തെക്കുറിച്ചുള്ള പാരഗ്രാഫിനും വേണ്ടിയുള്ളതാണ്. പാരഗ്രാഫിക്ക റാസ്ബെറി പൈ 4 അടിസ്ഥാനമാക്കിയുള്ളതാണ്. വലിയ ടച്ച്സ്‌ക്രീന്‍, 3ഡി പ്രിന്റഡ് ഹൗസിംഗ്, കസ്റ്റം ഇലക്ട്രോണിക്സ് എന്നിവയോടുകൂടിയാണ് ഇത് വരുന്നത്. പുതിയ ക്യാമറയില്‍ സ്റ്റേബിള്‍ ഡിഫ്യൂഷന്‍ എപിഐ, പൈത്തണ്‍ കോഡ്, നൂഡല്‍ എന്നിവ പ്രവര്‍ത്തിക്കുന്നു.

എഐ ഉപയോഗിച്ചുള്ള ഈ നൂതന സാങ്കേതക വിദ്യ ഏറെ ഉപയോഗപ്രദമാണ്. വിവിധ മേഖലകളിലേക്കായി ഇതിന്റെ ഉപയോഗം വര്‍ധിപ്പിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ മനുഷ്യരാശിയുടെ വംശനാശത്തിലേക്കുള്ള എഐയുടെ അപകടസാധ്യതയെക്കുറിച്ച് സാം ആള്‍ട്ട്മാന്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധർ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ