TECHNOLOGY

'ഇറ്റ്സ് ഗ്ലോ ടൈം'; ഐഫോൺ 16 ഉടനെത്തും, ഇവന്റ് പ്രഖ്യാപിച്ച് ആപ്പിൾ

വെബ് ഡെസ്ക്

ടെക് ലോകം കാത്തിരുന്ന ആ തീയതി വരവായി. ആപ്പിളിന്റെ ഐഫോൺ 16 മോഡലിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. സെപ്റ്റംബർ ഒൻപതിന് പ്രത്യേക ഇവന്റ് ആപ്പിൾ പ്രഖ്യാപിച്ചതോടെ ഐഫോൺ പ്രേമികൾ ഉൾപ്പെടെയുള്ള ടെക് ലോകം ആവേശത്തിലായിരിക്കുയാണ്. 'ഇറ്റ്സ് ഗ്ലോടൈം' എന്ന അടിക്കുറിപ്പോടെയാണ് ആപ്പിൾ ഇവന്റ് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

സെപ്റ്റംബർ ഒൻപതിന് ഇന്ത്യൻ സമയം രാത്രി 10.30ന് കാലിഫോർണിയയിലെ ആപ്പിൾ പാർക്കിലാണ് പരിപാടി നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അതിഥികളും മാധ്യമപ്രവർത്തകരും ഇവന്റിൽ പങ്കാളികളാകും. ഐഫോൺ 16 സീരിസിൽ നാല് മോഡലുകളാകും ആപ്പിൾ അവതരിപ്പിക്കുക. ആക്ഷൻ ബട്ടൺ, ക്യാപ്‌ചർ ബട്ടൺ തുടങ്ങിയ സംവിധാനങ്ങളും പുതിയ മോഡലിനുണ്ടാകും. ഡിസൈനിലും ചെറിയ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.

ക്യാപ്ചർ ബട്ടൺ വേഗത്തിൽ ഫോട്ടോകൾ എടുക്കാനും വീഡിയോകൾ റെക്കോർഡ് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കും. കൂടാതെ എക്‌സ്‌പോഷർ ലോക്ക്, ഫോക്കസ് ക്രമീകരിക്കൽ, സൂം ഇൻ- ഔട്ട് സൂം ചെയ്യൽ തുടങ്ങിയ ഫീച്ചറുകളും ഈ ബട്ടൺ ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഐഫോണിന് പുറമെ ആപ്പിൾ വാച്ച്, എയർപോഡ് ഉൾപ്പെടെയുള്ളവയുടെ പുതിയ മോഡലുകളും ഇവെന്റിന്റെ ആകർഷണമാണ്. ആപ്പിൾ വാച്ച് സീരീസ് 10, വാച്ച് അൾട്രാ 3 എന്നിവയ്ക്ക് പുറമെ ബജറ്റിലൊതുങ്ങുന്ന എസ് ഇ മോഡലുകളും കമ്പനി അവതരിപ്പിക്കും. ഒപ്പം, രണ്ടാം തലമുറ എയർപോഡ്സ് മാക്സും രണ്ട് പുതിയ എയർപോഡ് മോഡലുകളും ആപ്പിൾ പുറത്തിറക്കുമെന്നാണ് സൂചന.

ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും

ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഒരു 'കുഞ്ഞൻ ചന്ദ്ര'നെത്തും; രണ്ടുമാസം വലയം വയ്ക്കുമെന്നും ശാസ്ത്രലോകം

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉപേക്ഷിക്കാനുള്ള നീക്കം പുനരാലോചിക്കാന്‍ സാധ്യത; തീരുമാനം ഇന്നുണ്ടാകും

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ