TECHNOLOGY

17 ലക്ഷം ആപ്പുകൾ ബ്ലോക്ക് ചെയ്ത് ആപ്പിൾ; ആപ്പ് സ്റ്റോറിൽനിന്ന് 4,28,000 ഡെവലപ്പർ അക്കൗണ്ടുകൾ നീക്കി

വെബ് ഡെസ്ക്

17 ലക്ഷം ആപ്പുകൾ ബ്ലോക്ക് ചെയ്തും നിരവധി ഡെവലപ്പർ അക്കൗണ്ടുകൾ ആപ്പ് സ്റ്റോറിൽനിന്ന് നീക്കിയും ആപ്പിൾ. 2022-ൽ മാത്രം 4,28,000 ഡെവലപ്പർ അക്കൗണ്ടുകളാണ് ആപ്പ് സ്റ്റോറിൽനിന്ന് നീക്കിയത്. ഉപയോക്താക്കളുടെ ഉള്ളടക്കം, സ്വകാര്യത, സുരക്ഷ തുടങ്ങിയവ സംരക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ആപ്പിൾ ആപ്പുകൾ ബ്ലോക്ക് ചെയ്തിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ 200 കോടി ഡോളറിലധികം വരുന്ന ഇടപാടുകളും തടഞ്ഞിരിക്കുകയാണ്.

ഡെവലപ്പർ എന്റർപ്രൈസ് പ്രോഗ്രാമിലൂടെ ജീവനക്കാരുടെ ഉപയോഗത്തിനായുള്ള ഇന്റേണൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനോ ഉപയോഗിക്കാനോ ഉള്ള 39 ലക്ഷം ശ്രമങ്ങളും കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ കമ്പനി തടഞ്ഞിരിക്കുകയാണ്. അക്കൗണ്ട് തട്ടിപ്പ് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 4,28,000 ഡെവലപ്പർ അക്കൗണ്ടുകളും 282 ദശലക്ഷം വരുന്ന ഉപഭോക്തൃ അക്കൗണ്ടുകളും നീക്കം ചെയ്തതായി കമ്പനി ഒരു ബ്ലോഗിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഫ്രോഡ് അക്കൗണ്ടുകൾ വഴി തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി 198 മില്യൺ അക്കൗണ്ടുകളും ആപ്പ് സ്റ്റോറിൽ നിന്ന് ബ്ലോക്ക് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി തുടർച്ചയായി നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ട് തട്ടിപ്പ് വേഗത്തിൽ കണ്ടെത്തുന്നതിനായി ആപ്പിൾ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയതിന്റെ പേരിൽ 8,02,000 ഡെവലപ്പർ അക്കൗണ്ടുകളുടെ പ്രവർത്തങ്ങളാണ് 2021-ൽ ആപ്പിൾ അവസാനിപ്പിച്ചത്. 2022-ൽ ഇത് 4,28,000 ആയി കുറഞ്ഞു.

ആപ്പിളിന്റെ 105 മില്യൺ വരുന്ന ഡെവലപ്പർ പ്രോഗ്രാം എൻറോൾമെന്റുകൾ വ്യാജ പ്രവർത്തനങ്ങളുടെ പേരിലും നിരസിക്കപ്പെട്ടിരുന്നു. എല്ലാ ആപ്പുകളും ആപ്പ് സ്റ്റോറിൽ എത്തുന്നതിന് മുൻപായി ആപ്പിൾ കൃത്യമായ പരിശോധനകളും നടത്താറുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും