TECHNOLOGY

ഐ ഫോണ്‍ 15ന്റെ വരവോടെ വില കുറഞ്ഞ് മുൻ മോഡലുകള്‍; മോഡലുകൾ ഇവയൊക്കെ

വെബ് ഡെസ്ക്

ഐ ഫോണ്‍ ആരാധകര്‍ക്കിടയില്‍ തരംഗമായി മാറിയിരിക്കുകയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഐ ഫോണ്‍ 15 സീരീസുകള്‍. നിരവധി പുതിയ സവിശേഷതകളുമായാണ് ഐ ഫോണ്‍ 15 പ്ലസ്, ഐ ഫോണ്‍ 15 പ്രോ, ഐ ഫോണ്‍ 15 പ്രോ മാക്‌സ് പുറത്തിറങ്ങിയിരിക്കുന്നത്. ഐ ഫോണ്‍ 15 സീരീസുകള്‍ പുറത്തിറക്കിയതോടെ മുൻ ഐഫോൺ മോഡലുകളുടെ വില കുറയ്ക്കുകയും ചില മോഡലുകൾ നിർത്തലാക്കുകയും ചെയ്തു ആപ്പിൾ. പുതിയ ഐഫോൺ സീരീസ് അവതരിപ്പിക്കുന്നതോടെ പഴയ മോഡലുകൾക്ക് വില കുറയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്യുന്നത് സാധാരണമാണ്.

ഐ ഫോണ്‍ 15ന് മുൻപ് താരമായിരുന്ന ഐ ഫോണ്‍ 14ന്റെ 128 ജിബി സ്റ്റോറേജ് മോഡലിന് വില 69,900 രൂപയായി കുറച്ചു. 79,900 രൂപയ്ക്കായിരുന്നു ഐ ഫോണ്‍ 14 ലോഞ്ച് ചെയ്തത്. 10,000 രൂപയാണ് ഒറ്റയടിക്ക് ഐ ഫോണ്‍ 14ന് കുറഞ്ഞിരിക്കുന്നത്. എന്നാല്‍ 79,900 രൂപയ്ക്ക് തന്നെ പുറത്തിറക്കിയ ഐ ഫോണ്‍ 14ന്റെ 256 ജിബി മോഡലിന്റെ വിലയില്‍ മാറ്റം വന്നിട്ടില്ല. 1,09,900 രൂപയുടെ 512 ജിബി മോഡല്‍ ഇനി മുതല്‍ 10000 രൂപയുടെ വിലക്കുറവില്‍ 99,900 രൂപയ്ക്ക് ലഭ്യമാകും.

ഐ ഫോണ്‍ 14 പ്ലസിന്റെ 128 ജിബിയുടെ വില 89,900ത്തില്‍ നിന്ന് 79,900മായും ഐ ഫോണ്‍ 14 പ്ലസിന്റെ 256 ജിബി മോഡലിന്റെ വില 99,900ല്‍ നിന്നും 89,900 രൂപയായും കുറഞ്ഞിട്ടുണ്ട്. 1,19,900 രൂപയുടെ ഐ ഫോണ്‍ 14 പ്ലസിന്റെ 512 ജിബി ഇനി മുതല്‍ 1,09,900 രൂപയ്ക്ക് ആപ്പിള്‍ പ്രേമികള്‍ക്ക് ലഭ്യമാകും.

ഐ ഫോണ്‍ 13ന്റെ വേരിയേഷനുകള്‍ക്ക് 20,000 രൂപയുടെ വിലയിടിവാണുണ്ടായിരിക്കുന്നത്. നിലവില്‍ ഐ ഫോണ്‍ 13ന്റെ 128 ജിബി മോഡല്‍ 59,990 രൂപയ്ക്ക് വിപണിയില്‍ ലഭ്യമാകും. ഇനി മുതല്‍ ഐ ഫോണ്‍ 13ന്റെ 256 ജിബി മോഡല്‍ 69,900 രൂപയ്ക്കും ഐ ഫോണ്‍ 13ന്റെ 512 ജിബി മോഡല്‍ 89,900 രൂപയ്ക്കും ലഭ്യമാകും.

ഐ ഫോണ്‍ 12ന്റെ 64 ജിബി സ്‌റ്റോറേജ് മോഡല്‍ 48,990 രൂപയ്ക്ക് വാങ്ങിക്കാം. ഐ ഫോണ്‍ 15ന്റെ വരവോട് കൂടി 16,910 രൂപയാണ് 64 ജിബി മോഡലിന് കുറഞ്ഞിരിക്കുന്നത്. ഐ ഫോണ്‍ 12ന്റെ 256 ജിബി മോഡല്‍ 64, 990 രൂപയ്ക്ക് വാങ്ങിക്കാം. 80,900 രൂപയുണ്ടായിരുന്ന ഐ ഫോണ്‍ 12ന്റെ 256 ജിബിക്ക് 15, 910 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

അതേസമയം ഇന്ത്യയില്‍ ഐഫോണ്‍ 15ന് 128 ജിബി സ്റ്റോറേജ് മോഡലിന് 79,900 രൂപയാണ് വില. പ്ലസ് മോഡല്‍ 89,900 രൂപയ്ക്ക് വില്‍പ്പനയ്ക്കെത്തും. ഐഫോണ്‍ 15 പ്രോ മോഡലിന് 1,34,900 രൂപ മുതലാണ് വില. പ്രോ മാക്സിന് 1,59,900 രൂപ വിലവരും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും