TECHNOLOGY

മസ്കിന്റെ സെമിറ്റിക് വിരോധ പോസ്റ്റ്: പരസ്യങ്ങൾ നൽകുന്നത് നിർത്തി ആപ്പിളും ഡിസ്നിയും

ജൂതന്മാർ വെള്ളക്കാരെ വെറുക്കുന്നുവെന്ന് ആരോപിക്കുന്ന ഒരു പോസ്റ്റ്, 'സത്യമാണ്' എന്ന തലക്കെട്ടോടെ ബുധനാഴ്ച മസ്ക് റീട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കമ്പനികളുടെ നടപടി

വെബ് ഡെസ്ക്

മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സ് (പഴയ ട്വിറ്റർ) മേധാവി ഇലോൺ മസ്കിന്റെ സെമിറ്റിക് വിരോധ പോസ്റ്റിന് പിന്നാലെ പ്ലാറ്റ്‌ഫോമിന് പരസ്യങ്ങൾ നൽകുന്നത് നിർത്തലാക്കി ടെക്- സിനിമ നിർമാണ ഭീമന്മാർ. ആപ്പിൾ, ഐബിഎം, ഡിസ്നി, വാർണർ ബ്രോസ്, പാരമൗണ്ട് എന്നിവരാണ് എക്‌സിൽ പരസ്യങ്ങൾ നൽകുന്നത് അവസാനിപ്പിച്ചത്.

ജൂതന്മാർ വെള്ളക്കാരെ വെറുക്കുന്നുവെന്ന് ആരോപിക്കുന്ന ഒരു പോസ്റ്റ്, 'സത്യമാണ്' എന്ന തലക്കെട്ടോടെ ബുധനാഴ്ച മസ്ക് റീട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കമ്പനികളുടെ നടപടി.

എക്‌സിലെ ഏറ്റവും വലിയ പരസ്യദാതാക്കളിൽ ഒന്നായ ആപ്പിളിന്റെ പിന്മാറ്റം മസ്കിന് വലിയ തിരിച്ചടിയാണ്. 2022 നവംബറിൽ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുമ്പോൾ പ്രതിവർഷം 100 മില്യൺ ഡോളറിന്റെ പരസ്യമാണ് ആപ്പിൾ നൽകി കൊണ്ടിരുന്നത്

ഐബിഎം മുതൽ ഡിസ്നി വരെയുള്ള പ്രധാന സാങ്കേതിക, മാധ്യമ സ്ഥാപനങ്ങളുടെ ഒരുനിര തന്നെ പരസ്യങ്ങൾ പിൻവലിക്കുന്നു എന്ന പ്രഖ്യാപനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആപ്പിളിന്റെ പരസ്യങ്ങൾ അഡോൾഫ് ഹിറ്റ്‌ലറെയും നാസികളെയും പുകഴ്ത്തിയുള്ള ട്വീറ്റുകളുടെ കൂടെ പ്രത്യക്ഷപ്പെട്ടതായി ഈ ആഴ്ചയാദ്യം പുറത്തുവന്ന ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. വാർണർ ബ്രോസ്, പാരമൗണ്ട്, സോണി പിക്‌ചേഴ്‌സ്, കോംകാസ്റ്റ്/എൻബിസി യൂണിവേഴ്‌സൽ എന്നിവരെ പോലെ ലയൺസ്ഗേറ്റ് ഫിലിം സ്റ്റുഡിയോയും എക്‌സിന് നൽകിപ്പോന്നിരുന്ന പരസ്യങ്ങൾ താത്ക്കാലികമായി നിർത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

മസ്‌കിന്റെ പോസ്റ്റിനെ വൈറ്റ് ഹൗസ് അപലപിച്ചിരുന്നു. പോസ്റ്റ് വെറുപ്പുളവാക്കുന്നതാണെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. മസ്‌കിന്റെ ട്വീറ്റുകൾക്ക് മറുപടിയായി 150-ലധികം റബ്ബിമാരുടെ (ജൂത പുരോഹിതർ) കൂട്ടായ്മ ആപ്പിൾ, ഡിസ്നി, ആമസോൺ, ഒറാക്കിൾ തുടങ്ങിയ കമ്പനികളോട് എക്‌സിൽനിന്ന് പരസ്യം പിൻവലിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എക്‌സിലെ ഏറ്റവും വലിയ പരസ്യദാതാക്കളിൽ ഒന്നായ ആപ്പിളിന്റെ പിന്മാറ്റം മസ്കിന് വലിയ തിരിച്ചടിയാണ്. 2022 നവംബറിൽ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുമ്പോൾ പ്രതിവർഷം 100 മില്യൺ ഡോളറിന്റെ പരസ്യമാണ് ആപ്പിൾ നൽകി കൊണ്ടിരുന്നത്. എന്നാൽ ഡിസംബറോടെ പരസ്യങ്ങൾ ഏകദേശം അവസാനിപ്പിച്ചതായി ആപ്പിൾ അറിയിച്ചിരുന്നു. അതിനുപിന്നാലെ എക്സിന്റെ ബിസിനസ് വലിയതോതിൽ ഇടിവും സംഭവിച്ചിരുന്നു. മസ്കിന്റെ ഏറ്റെടുക്കലിനുശേഷം സമൂഹമാധ്യമത്തിൽ യഹൂദവിരുദ്ധവും വംശീയവുമായ പോസ്റ്റുകളുടെ വർധനവ് ഉണ്ടായതായി ഗവേഷകർ കണ്ടെത്തിയിരുന്നു.

പരസ്യങ്ങൾ നൽകുന്നത് അവസാനിപ്പിച്ചതായി വ്യാഴാഴ്ചയാണ് ഐ ബിഎം അറിയിച്ചത്. വിദ്വേഷ പ്രസംഗത്തിനൊപ്പം ഐബിഎമ്മിന്റെയും ആപ്പിളിന്റെയും പരസ്യങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ലിബറൽ വാച്ച്‌ഡോഗ് മീഡിയ മാറ്റേഴ്‌സിന്റെ റിപ്പോർട്ടിനെത്തുടർന്നാണ് കമ്പനി ഈ തീരുമാനമെടുത്തത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം