TECHNOLOGY

എന്നെ തൊടേണ്ട, വിരല്‍ ഞൊടിക്കൂ; അതിനൂതന ഫീച്ചറുകളുമായി ആപ്പിള്‍ 9 വാച്ച്; അറിയാം, കാണാം സവിശേഷതകള്‍

ആപ്പിൾ വാച്ച് സീരീസ് 8-മായി താരതമ്യപ്പെടുത്തുമ്പോൾ ഇരട്ടി വേഗത്തിൽ മെഷീൻ ലേണിംഗ് ടാസ്‌ക്കുകൾ പ്രോസസ്സ് ചെയ്യാനും സീരീസ് 9 ന് കഴിയും

വെബ് ഡെസ്ക്

സ്മാര്‍ട്ട് വാച്ചുകളില്‍ ഉപഭോക്താക്കളുടെ ജനപ്രിയബ്രാന്‍ഡാണ്‌ ആപ്പിള്‍ . ഇപ്പോഴിതാ പുതിയ ഫീച്ചറുകളുമായി കൂടുതല്‍ കരുത്തോടെ വിപണിയിലെത്താന്‍ ഒരുങ്ങുകയാണ് ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് സീരീസ് 9. സ്ക്രീനില്‍ സ്പര്‍ശിക്കാതെ വാച്ചിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാവുമെന്നതാണ് ആപ്പിള്‍ വാച്ചിന്റെ പ്രധാന പ്രത്യേകത. 'ഡബിള്‍ ഡാപ്പ്' എന്നാണ് ഈ പ്രത്യേകതയെ വിശേഷിപ്പിക്കുന്നത്. സെന്‍സറുകള്‍ മെഷീന്‍ ലേണിങ് സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഡബിള്‍ ഡാപ്പ്കൊണ്ട് അർഥമാക്കുന്നത്.

ചൂണ്ടുവിരലും തള്ളവിരലും രണ്ടുതവണ അമർത്തുമ്പോൾ കൈത്തണ്ടയിലെ ചെറിയ ചലനങ്ങളുടെയും രക്തപ്രവാഹവും ഈ അല്‍ഗൊരിതത്തിന് തിരിച്ചറിയാനാവുന്നു

സ്മാര്‍ട്ട് വാച്ച് ധരിച്ചിരിക്കുന്ന കയ്യിലെ ചൂണ്ടുവിരലും തള്ളവിരലും തമ്മില്‍ രണ്ട് തവണ കൂട്ടിമുട്ടിക്കുക. ഇങ്ങനെ ചെയ്യുന്നതുവഴി ഫോണിലേക്ക് വരുന്ന കോളുകള്‍ വാച്ചിലോ ഫോണിലോ സ്പര്‍ശിക്കാതെ തന്നെ അറ്റന്‍ഡ് ചെയ്യാനാകും, അവസാനിപ്പിക്കാനും സാധിക്കും. കൂടാതെ മ്യൂസിക്ക് നിയന്ത്രിക്കാനും, ടൈമര്‍ നിര്‍ത്താനും അലാറം സ്നൂസ് ചെയ്യാനും, ഫോട്ടോയെടുക്കാനുമെല്ലാം ഈ സംവിധാനം വഴി സാധിക്കും. ചൂണ്ടുവിരലും തള്ളവിരലും രണ്ടുതവണ അമർത്തുമ്പോൾ കൈത്തണ്ടയിലെ ചെറിയ ചലനങ്ങളും രക്തപ്രവാഹവും ഈ അല്‍ഗൊരിതത്തിന് തിരിച്ചറിയാനാവുന്നു എന്നതാണ് ഇതിനു പിന്നിലെ പ്രധാന വസ്തുത.

ആപ്പിള്‍ വാച്ച് സീരീസ് 9 ലെ അതിവേഗ ന്യൂറല്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. അക്‌സിലറോമീറ്റര്‍, ഗൈറോസ്‌കോപ്പ്, ഹാര്‍ട്ട് സെന്‍സര്‍, പുതിയ മെഷീന്‍ ലേണിങ് അല്‍ഗൊരിതം എന്നിവയെല്ലാം ഈ സംവിധാനത്തിന് പിന്നിലുണ്ട്. ഒക്ടോബറില്‍ അവതരിപ്പിക്കുന്ന സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ വാച്ചില്‍ ലഭ്യമാകും.

കാര്യക്ഷമമായ എസ് 9 എസ്ഐപിയും വിപുലമായ ഡിസ്പ്ലേ ആർക്കിടെക്ചറും ആപ്പിൾ വാച്ച് സീരീസ് 9 പ്രധാന പ്രത്യേകതയാണ്.

അതിന് ആപ്പിൾ വാച്ച് സീരീസ് 8-മായി താരതമ്യപ്പെടുത്തുമ്പോൾ ഇരട്ടി വേഗത്തിൽ മെഷീൻ ലേണിംഗ് ടാസ്‌ക്കുകൾ പ്രോസസ്സ് ചെയ്യാനും സീരീസ്9 കഴിയും. കാര്യക്ഷമമായ എസ് 9 എസ്ഐപിയും വിപുലമായ ഡിസ്പ്ലേ ആർക്കിടെക്ചറും ആപ്പിൾ വാച്ച് സീരീസ് 9 പ്രധാന പ്രത്യേകതയാണ്. രാത്രിയോ പകലോ ഏത് സാഹചര്യമായിക്കൊള്ളട്ടെ പരമാവധി വെളിച്ചം പകരുന്ന ഡിസ്പ്ലേകളാണ് വാച്ചില്‍ ഒരുക്കിയിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ