TECHNOLOGY

കാത്തിരിപ്പിന് വിരാമമാകുന്നു; ഐഫോൺ 14 ലോഞ്ചിങിന് മണിക്കൂറുകൾ മാത്രം

വെബ് ഡെസ്ക്

ആരാധകർ ഏറെ കാത്തിരിക്കുന്ന ആപ്പിളിന്റെ ഐഫോൺ 14 സീരീസ് ഇന്ന് പുറത്തിറങ്ങും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആപ്പിളിന്റെ ലോഞ്ചിങ് പരിപാടി ഓഫ്ലൈനായി നടക്കുന്നത്. 14 സീരിസിലുള്ള നാല് മോഡലുകൾ ഇന്ന് അവതരിപ്പുക്കുമെന്നാണ് സൂചന. ഇന്ത്യൻ സമയം രാത്രി 10.30 നാണ് ലോഞ്ചിങ്. ഐഫോൺ 14, 14 പ്ലസ്, 14 പ്രൊ, 14 പ്രോ മാക്സ് എന്നിവയാണ് ഏറ്റവും പുതിയ മോഡലുകൾ.

എല്ലാ വർഷവും ഐഫോൺ മോഡലുകൾക്കൊപ്പം മറ്റ് ഉപകരണങ്ങളും ആപ്പിൾ പുറത്തിറക്കാറുണ്ട്. ആപ്പിൾ വാച്ച് സീരീസ് 8, വാച്ച് പ്രോ, എയർപോഡ്സ് പ്രോ 2 എന്നിവയും കമ്പനി ഇന്ന് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറക്കിയ ഐഫോൺ 12 /13 മോഡലുകൾക്ക് പകരം, ഇതുവരെ കണ്ടിട്ടില്ലാത്ത സവിശേഷതയോടെ അവതരിപ്പിക്കുന്ന ഐഫോൺ 14 പ്ലസ് ആണ് ഈ വർഷത്തെ പ്രധാന ആകർഷണം.

ആപ്പിൾ ഐഫോൺ 14 സീരീസ്- പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ആപ്പിൾ ഐഫോൺ 14 സീരീസിന്റെ സവിശേഷതകളെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് മാസങ്ങളായി. മിനി മോഡലുകൾ ഒഴിവാക്കി പകരം പ്ലസ് (മാക്സ് ) മോഡലുകൾ അവതരിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയ്ക്ക് സമാനമായ രൂപകൽപ്പനയാകുമെന്നാണ് പ്രതീക്ഷ. അതേസമയം ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിവയുടെ ഡിസൈനിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കാം.

ഐഫോൺ 14, ഐഫോൺ 14 പ്രോ എന്നിവയ്ക്ക് 6.1 ഇഞ്ച് ഡിസ്പ്ലേയാണ് ഉണ്ടാവുക. ഐഫോൺ 14 പ്രോ മാക്സ്, ഐഫോൺ14 മാക്സ് എന്നിവയിൽ 6.7 ഇഞ്ച് ഡിസ്പ്ലേ ഉണ്ടാകും. പ്രോ ഇതര മോഡലുകൾക്ക് എ15 ബയോണിക് എസ്ഒസി സോഫ്റ്റ് വെയറിന്റെ നവീകരിച്ച വേർഷനും പ്രോ മോഡലുകളിൽ ഏറ്റവും പുതിയ എ16 ബയോണിക് എസ്ഒസിയുമാണ് ഉപയോഗിക്കുക.

പ്രോ മോഡലുകള്‍ക്ക് ആണ് കൂടപതൽ പുതിയ ഫീച്ചറുകൾ പ്രതീക്ഷിക്കുന്നത്. 48-മെഗാപിക്സൽ പ്രൈമറി ക്യാമറ, സ്‌ക്രീനിന്റെ പ്രോ മോഷന്‍ ടെക്‌നോളജി തുടങ്ങിയവയെല്ലാം പ്രോ മോഡലിൽ പ്രതീക്ഷിക്കുന്നു. ഹൈ എൻഡ് വേർഷനുകളിൽ സാറ്റലൈറ്റ് കണക്റ്റിവിറ്റി സാങ്കേതികവിദ്യ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

വില

കഴിഞ്ഞ വർഷത്തെ ഏറ്റവും വിലകുറഞ്ഞ മോഡലായ ഐഫോൺ 13 മിനിയുടെ ആദ്യ വേരിയന്റുകൾക്ക് 69,900 രൂപയായിരുന്നു വില. ഐഫോണ്‍ 14ന്റെ തുടക്ക വേരിയന്റിന്റെ വില എൺപതിനായിരത്തിന് അടുത്താകാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഐഫോണ്‍ 14 പ്രോ മോഡലുകള്‍ക്ക് വില ഇതിലും കൂടുതലാകും. പണപ്പെരുപ്പവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും ഐഫോണിന്റെ ഇന്ത്യയിലെ വിലയെ ബാധിക്കാൻ സാധ്യതയുണ്ട്.

ആപ്പിൾ വാച്ച് സീരീസ് 8, വാച്ച് പ്രോ സവിശേഷതകൾ

ആപ്പിൾ വാച്ച് സീരീസ് 8 പുതിയ ചുവപ്പ് നിറത്തിന്റെ പല വിഭാഗങ്ങളിലായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ തലമുറ സ്മാർട്ട് വാച്ചുകൾ പോലെ ഏറ്റവും കുറഞ്ഞ 41 എംഎം, 45 എംഎം സൈസ് ഓപ്ഷനുകളാകും സ്മാർട്ട് വാച്ച് സീരിസിൽ ഉണ്ടാവുക. ശരീര താപനില അളക്കുന്ന സെൻസർ വാച്ചിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. വലപ്പക്കൂടുതലും വീഴ്ചയിലും മറ്റും പെട്ടെന്നു കേടുവരാത്ത, ദൃഢമായ നിര്‍മാണ രീതിയുമായിരിക്കും ആപ്പിള്‍ പ്രോ വാച്ചുകളുടെ സവിശേഷത. 47 എംഎം ഫ്ലാറ്റ് ഡിസ്പ്ലേയ്ക്കൊപ്പം സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സവിശേഷതയും പ്രോയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആപ്പിൾ എയർപോഡ്സ് പ്രോ 2 സവിശേഷതകൾ

ആപ്പിൾ എയർപോഡ്സ് പ്രോയുടെ രണ്ടാം തലമുറയിൽ വലിയ ഡിസൈൻ അഴിച്ചുപണി ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. പുറത്തുനിന്നുള്ള ശബ്ദം റദ്ദാക്കാനുള്ള മെച്ചപ്പെട്ട സാങ്കേതിക വിദ്യ പ്രതീക്ഷിക്കുന്നുണ്ട്. 2019 ന് ശേഷം പുതിയ എയർപോഡ് പ്രോ മോഡലുകൾ ആപ്പിൾ പുറത്തിറക്കിയിട്ടില്ല.

ലോഞ്ചിങ് തത്സമയം

ഇന്ത്യൻ സമയം രാത്രി 10.30 ന് നടക്കുന്ന ലോഞ്ചിങ് ചടങ്ങിന് ക്യൂപെർട്ടിനോ കമ്പനി ആതിഥേയത്വം വഹിക്കും. ആപ്പിളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും കമ്പനിയുടെ ഇവന്റ് പേജിലൂടെയും പരിപാടി തത്സമയം സംപ്രേഷണം ചെയ്യും. ആപ്പിൾ ടിവി വഴിയും കാഴ്ചക്കാർക്ക് ചടങ്ങി കാണാൻ കഴിയും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?