TECHNOLOGY

ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു; വിലയും ബാങ്ക് ഓഫറുകളും അറിയാം

വെബ് ഡെസ്ക്

ആപ്പിള്‍ ഐഫോണ്‍ 16 സീരീസിന്‌റെ വില്‍പന ഇന്നു മുതല്‍ ഇന്ത്യയില്‍ ആരംഭിക്കും. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ്, ഐഫോണ്‍ 16 പ്ലസ് എന്നീ നാല് മോഡലുകളാണ് ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്നത്. ഈ മോഡലുകളെല്ലാം വിപണിയില്‍ ലഭ്യമാണ്. സെപ്തംബര്‍ ഒന്‍പതിന് പുറത്തിറക്കിയ ഐ ഫോണ്‍ 16 സീരീസിന്‌റെ പ്രീബുക്കിങ് സെപ്തംബര്‍ 13 മുതല്‍ ആരംഭിച്ചിരുന്നു. മുന്‍കൂട്ടി ഒര്‍ഡര്‍ ചെയ്തവര്‍ക്കുള്ള ഡെലിവറിയും ഇന്ന് ആരംഭിക്കും.

ഇന്ത്യയില്‍ ഐഫോണ്‍ 16 ന്‌റെ വില 79,900 ആണ്. ഐഫോണ്‍ 16 പ്ലസ് 89,900 രൂപയ്ക്ക് ലഭ്യമാകും. ഐഫോണ്‍ 16 പ്രോയുടെ സ്റ്റാര്‍ട്ടിങ് പ്രൈസ് 1,19,900 ഉം ഐഫോണ്‍ 16 പ്രോ മാക്‌സിന്‌റേത് 1,44,900 ആയിരിക്കും.

ആപ്പിള്‍ സ്റ്റോറിന്‌റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും വിവിധ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ആപ്പിളിന്‌റെ ഫിസിക്കല്‍ സ്റ്റോറിലും ഐ ഫോണ്‍ 16 ലഭ്യമാകും. കൂടാതെ അംഗീകൃത ആപ്പിള്‍ റീട്ടെയിലര്‍മാരും ക്രോമ, വിജയ് സെയ്ല്‍സ്, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങിയ മള്‍ട്ടി ബ്രാന്‍ഡ് ഇലക്ട്രോണിക് ഔട്ട് ലെറ്റുകള്‍ വഴിയും ഐഫോണ്‍ 16 സീരീസ് വാങ്ങാം.

അമേരിക്കന്‍ എക്‌സ്പ്രസ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ക്ക് 5000 രൂപ ഇന്‍സ്റ്റന്‌റ് സേവിങ്ങും ലഭിക്കും. പ്രധാന ബാങ്കുകളില്‍ മൂന്ന് മുതല്‍ ആറ് മാസംവരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും തിരഞ്ഞെടുക്കാം. പഴയ ഫോണുകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ 4000 രൂപ മുതല്‍ 67,500 രൂപ വരെ കിഴിവ് ലഭിക്കുന്ന ട്രേഡ്-ഇന്‍ പ്രോഗ്രാമും ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഐഫോണ്‍ 16 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി +, ആപ്പിള്‍ അര്‍ക്കേഡ് എന്നിവയും മൂന്ന് മാസത്തേക്ക് സൗജന്യമായി ലഭിക്കും.

ചെപ്പോക്കില്‍ ചിതറി ബംഗ്ലാദേശ്; ഇന്ത്യയ്ക്ക് 227 റണ്‍സിന്റെ കൂറ്റൻ ലീഡ്

തിരുപ്പതി ലഡു വിവാദം; ആന്ധ്ര സര്‍ക്കാരിനോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ

ഹേമ കമ്മിറ്റി റിപ്പോർട്ട്‍; പോക്സോ സ്വഭാവമുള്ള മൊഴികളിൽ സ്വമേധയാ കേസെടുക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം; പുറത്തിറങ്ങുന്നത് ഏഴര വര്‍ഷത്തിനുശേഷം

ലെബനനിലെ പേജർ സ്ഫോടനം: അന്വേഷണം മലയാളിയായ നോർവീജിയൻ യുവാവിലേക്കും