TECHNOLOGY

സ്മാർട്ട്ഫോണ്‍ വിപണിയിൽ തരംഗമാകാൻ ഐഫോണ്‍ എസ്ഇ 4; സവിശേഷതകള്‍ ഫ്ലാഗ്ഷിപ്പ് ലെവലില്‍

6.1 ഇഞ്ച് വരുന്ന ഒഎല്‍ഇഡി ഡിസ്പ്ലേയായിരിക്കും എസ്ഇ 4ന് എന്നാണ് സൂചന

വെബ് ഡെസ്ക്

ഫ്ലാഗ്‌ഷിപ്പിന്റെ പണം മുടക്കേണ്ടതില്ല, ആപ്പിള്‍ ഡിവൈസിന്റെ സവിശേഷതകളും അനുഭവിക്കാം. ഇതിന്റെ ചുരുക്കമാണ് ഐഫോണ്‍ എസ്ഇ 4. അടുത്തവർഷത്തിന്റെ തുടക്കത്തില്‍ പുതിയ എസ്ഇ 4 വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണ്‍ സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങളെല്ലാം ഐഫോണ്‍ പ്രേമികളില്‍ ആകാംക്ഷ നിറയ്ക്കുന്നതാണ്. 43,900 രൂപയ്ക്കായിരുന്നു എസ്ഇ 3 ആപ്പിള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. എസ്ഇ 4നും സമാനവിലയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

6.1 ഇഞ്ച് വരുന്ന ഒഎല്‍ഇഡി ഡിസ്പ്ലേയായിരിക്കും എസ്ഇ 4നെന്നാണ് സൂചന. എസ്ഇ 3യില്‍ എല്‍സിഡി സ്ക്രീനായിരുന്നു കമ്പനി നല്‍കിയിരുന്നത്. ഇതോടെ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ക്ക് സമാനമാകും എസ്ഇ ഫോണുകളുടെ ഡിസ്പ്ലേയും. ഡിസൈനിലും ചില മാറ്റങ്ങളുണ്ടായേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല.

ക്യാമറയിലാണ് മറ്റൊരു പ്രധാനമാറ്റം. 12 മെഗാപിക്‌സലില്‍ (എംപി) നിന്ന് 48 എംപിയിലേക്കാണ് അപ്ഗ്രേഡ് ചെയ്യുന്നത്. വലിയ തുകമുടക്കാതെ മികച്ച ചിത്രങ്ങള്‍ ഫ്ലാഗ്‌ഷിപ്പ് ലെവലില്‍ ലഭ്യമാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഉചിതമായ തിരഞ്ഞെടുപ്പുകൂടിയാകും എസ്ഇ 4.

എ18 ചിപ്പും എട്ട് ജിബി റാമും ചേരുന്നതോടെ ഗെയിമിങ്ങിനും അനുയോജ്യമായ ഫോണാകും എസ്ഇ4. ആപ്പിള്‍ ഇന്റലിജൻസും എസ്ഇ 4ല്‍ പിന്തുണയ്ക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. ടച്ച് ഐഡിയില്‍ നിന്ന് ഫേസ് ഐഡിയിലേക്കും മാറ്റവുമുണ്ടാകും.

എസ്ഇ 4ലെ ഏറ്റവും വലിയ പോരായ്മയായി ഉപയോക്താക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു ബാറ്ററി ലൈഫാണ്. ഒഎല്‍ഇഡി ഡിസ്പ്ലേയും എ18 ചിപ്പും എത്തുന്നതോടെ ബാറ്ററി അതിവേഗം ഡ്രെയിനാകാനുള്ള സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുത്തുറ്റ ബാറ്ററിയാകും എസ്ഇ 4ല്‍ വരുക.

മിഡ് റേഞ്ച് സ്മാർട്ട്ഫോണ്‍ വിപണയില്‍ ചലനമുണ്ടാക്കാൻ എസ്ഇ 4നും കഴിയുമെന്നാണ് വിലയിരുത്തല്‍.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്