TECHNOLOGY

വരുന്നു പുതിയ മാക്ബുക്ക് പ്രോ, 24 ഇഞ്ച് ഐമാക്; അടുത്തയാഴ്ച പുറത്തിറങ്ങുമെന്ന് സൂചന

ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് ഒക്ടോബർ മുപ്പതിനകം പുതിയ ഐമാക്, മാക്ബുക്ക് പ്രോ ലോഞ്ച് ആപ്പിൾ പ്രഖ്യാപിച്ചേക്കാം

വെബ് ഡെസ്ക്

ഐഫോൺ 15 സീരീസ് പുറത്തിറക്കിയതിനു പിന്നാലെ അടുത്തയാഴ്ചയോടെ പുതിയ മാക്ബുക്കുകളും അപ്‌ഡേറ്റ് ചെയ്ത ഐമാകും അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ഈ വർഷം അവസാനത്തോടെ ഈ മാക്ബുക്ക് പ്രോ മോഡലുകൾ വിപണിയിലെത്തും. ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് പുതിയ 13 ഇഞ്ച് മാക്ബുക്ക് പ്രോ, ഉയർന്ന നിലവാരമുള്ള മാക്ബുക്ക് പ്രോ, 24 ഇഞ്ച് ഐമാക് എന്നിവ ഉൾപ്പെടുന്ന അപ്‌ഡേറ്റ് ചെയ്ത മോഡലുകളുടെ പ്രഖ്യാപനം ഒക്ടോബർ 30 അല്ലെങ്കിൽ 31ന് ഉണ്ടാകുമെന്നാണ് സൂചന. നിലവിൽ എം1 ചിപ്പുകളിലാണ് ഐമാക് ലഭ്യമാകുന്നത്. പുതിയ പതിപ്പിൽ എം3 ചിപ്പുകളാകും ഉൾപ്പെടുകയെന്ന സൂചനയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഐമാക്കിനൊപ്പം,13ഇഞ്ച് മാക്ബുക്ക് പ്രോയിലും അപ്ഡേറ്റ് വരാനുള്ള സാധ്യതകളുണ്ട്.

നിലവിൽ ആപ്പിളിന്റെ മാക്ബുക്ക്, ഐമാക് തുടങ്ങിയവയുടെ ലഭ്യത വിപണികളിൽ കുറവാണെന്നും പുതിയ സീരീസുകളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് ആപ്പിൾ ഇപ്പോഴുള്ള സ്റ്റോക്കുകൾ ക്ലിയർ ചെയ്യാൻ ഉദ്ദേശിക്കുന്നതിന്റെ സൂചനയാണിതെന്നും ഗുർമാന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

കൂടാതെ, 2024-ലോ 2025-ലോ പുറത്തിറങ്ങുമെന്ന് സൂചനയുള്ള ഉയർന്ന നിലവാരമുള്ള 32 ഇഞ്ച് ഐമാക്കിന്റെ നിർമാണത്തിലും ആപ്പിൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഗുർമാൻ പൂര്ത്തിയാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് യാഥാർത്ഥ്യമായാൽ, ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും വലിയ ഐമാക്കായിരിക്കും പുറത്തിറങ്ങുക.

2021ൽ ആപ്പിൾ എം1 ചിപ്‌സെറ്റ് പുറത്തിറക്കിയതുമുതൽ ഹാർഡ്‌വെയറിലേക്കുള്ള ഒരു അപ്‌ഡേറ്റും പിന്നീടുണ്ടായിട്ടില്ല. വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ കാരണമാണ് ആപ്പിളിന്റെ പുതിയ മാക്ബുക്ക് പ്രോ മോഡലുകളുടെ നിർമ്മാണം വൈകിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ മാക്ബുക്ക് പ്രോ മോഡലുകളിൽ ആപ്പിൾ എം3 മാക്സ് ചിപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഇവ 3എൻഎം പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ളതാനെന്നും സൂചനകൾ ഉണ്ട്. എന്നാൽ ആപ്പിളിന്റെ ഭാഗത്തു നിന്നും ഇതുവരെ ഇവയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ഇതിനു പുറമെ, കുറഞ്ഞ വിലയിൽ ആപ്പിൾ മാക്ബുക്ക് ലഭ്യമാകുമെന്ന റിപ്പോർട്ടുകളും സജീവമാണ്. ക്രോംബുക്കുകളോടാണ് കുറഞ്ഞ വിലയിലുള്ള മാക്‌ബുക്കിന്റെ മത്സരം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ