TECHNOLOGY

കാത്തിരിപ്പ് നീളില്ല; ഐഫോൺ 15ന്റെ 8.5 കോടി യൂണിറ്റുകളുമായി ആപ്പിൾ

വെബ് ഡെസ്ക്

ഐഫോൺ 15 സീരീസ് ലോഞ്ചിനായി കാത്തിരിക്കുകയാണ് ലോകം. ഐഫോൺ 15ന്റെ 8.5 കോടി യൂണിറ്റുമായാണ് ആപ്പിൾ ഇത്തവണ എത്തുന്നത്. സ്മാർട്ട്‌ഫോൺ വിപണിയിൽ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കമ്പനി തീരുമാനം അറിയിച്ചിരിക്കുന്നത്. ഐഫോൺ പ്രോ മോഡലുകളുടെ വില കൂട്ടി മൊത്തത്തിലുള്ള വരുമാനം വർധിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ 90 ദശലക്ഷമായിരുന്നു പ്രാരംഭ കയറ്റുമതിയായി ലക്ഷ്യം വച്ചിരുന്നത്. ഇതിനെ അപേക്ഷിച്ച് ഇത്തവണത്തെ യൂണിറ്റുകളുടെ എണ്ണം കുറവാണ്. ആപ്പിളിന്റെ വിൽപ്പന രണ്ട് ശതമാനം കുറഞ്ഞതായാണ് 2023 ആദ്യ നാല് മാസങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ 49,500 മുതൽ വിലയുള്ള ഫോണുകളുടെ വർധിച്ചുവരുന്ന ഡിമാൻഡ് കാരണം വിപണി വിഹിതം 17 ശതമാനമായി ഉയർന്നു. 2023 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കണക്കുകളെടുത്താൽ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ ആപ്പിൾ 50 ശതമാനം വളർച്ച കൈവരിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഉൽപ്പാദനത്തിൽ ഈ വർഷം ആപ്പിൾ പല വെല്ലുവിളികളും നേരിട്ടിരുന്നു. CMOS ഇമേജ് സെൻസറുകളിലെ പ്രശ്നം എൻട്രി-ലെവൽ ഫോണുകളുടെ വില്‍പ്പനയില്‍ വൻ ഇടിവുണ്ടാക്കിയിരുന്നു. ഉയർന്ന വിലയുള്ള പ്രോ മോഡലുകളുടെ ഓർഡറുകൾ വർധിപ്പിച്ചുകൊണ്ടാണ് കമ്പനി ഈ നഷ്ടം നികത്തിയത്.

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഐഫോൺ 15ന്റെ ഔദ്യോഗിക ലോഞ്ച് സെപ്റ്റംബർ 22നും സീരീസിനായുള്ള പ്രീ-ഓർഡറുകൾ സെപ്റ്റംബർ 15നും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഐഫോൺ 14ന്റെ പ്രീ-ഓർഡറുകൾ കഴിഞ്ഞ വർഷം സെപ്റ്റംബർ 9നാണ് ആരംഭിച്ചത്. സെപ്റ്റംബർ 16ന് ഫോണുകൾ വിപണിയിലെത്തി.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്