TECHNOLOGY

ആപ്പിൾ ഐഫോണുകൾക്ക് പെഗാസസ് ഭീഷണി; പരിഹാരവുമായി കമ്പനി

വെബ് ഡെസ്ക്

ഹാക്കർമാരിൽ നിന്ന് ഐഫോണുകൾ സുരക്ഷിതമാക്കാൻ അപ്‌ഡേറ്റുകൾ പുറത്തിറക്കി ആപ്പിൾ. സർക്കാർ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന വാഷിങ്ടൺ ഡിസിയിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിൽ ഇസ്രായേലി സ്ഥാപനമായ എൻഎസ്ഒയുടെ പെഗാസസ് എന്ന സ്പൈവെയർ കണ്ടെത്തിയിരുന്നു. ഇന്റർനെറ്റിൽ നടക്കുന്ന അതിക്രമ സംഭവങ്ങൾ നിരീക്ഷിക്കുന്ന സിറ്റിസൺ ലാബ് എന്ന ഗ്രൂപ്പാണ് പ്രശ്നം ആപ്പിളിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നാണ് പുതിയ അപ്ഡേറ്റുകൾ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

iOS-ന്റെ ഏറ്റവും പുതിയ പതിപ്പിൽ (16.6) പ്രവർത്തിക്കുന്ന ഐഫോണാണ് ഹാക്ക് ചെയ്യാൻ ശ്രമിച്ചിരിക്കുന്നത്. "സീറോ-ക്ലിക്ക് വൾനറബിലിറ്റി" എന്ന തന്ത്രപരമായ മാർ​ഗമാണ് ഹാക്കർമാർ ഉപയോഗിച്ചത്. സീറോ-ക്ലിക്ക് വൾനറബിലിറ്റി ഹാക്കിങ്ങിൽ ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ ഫോൺ ഹാക്ക് ചെയ്യാൻ സാധിക്കും.

ഈ രീതിയിലൂടെ ഹാക്കർ ഫോണിൽ പെഗാസസ് സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു. ഒരു വ്യക്തി അവരുടെ ഫോണിൽ എന്താണ് ചെയ്യുന്നതെന്ന് പെഗാസസ് ഉപയോഗിച്ച് ഹാക്കർക്ക് രഹസ്യമായി നിരീക്ഷിക്കാൻ സാധിക്കും. ഹാക്കിങ് നടന്ന സമയം തന്നെ സിറ്റിസൺ ലാബ് പ്രശ്നം കണ്ടെത്തി. ഇതോടെയാണ് ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയറുകളുള്ള ഐഫോണുകളിൽ പോലും ഹാക്കർമാർക്ക് കടക്കാൻ കഴിയുമെന്ന് മനസ്സിലാക്കുന്നത്.

തുടർന്ന് പ്രശ്നം ആപ്പിളിനെ അറിയിക്കുകയായിരുന്നു സിറ്റിസൺ ലാബ്. ഉടൻ തന്നെ അവ പരിഹരിക്കാൻ ആപ്പിൾ പ്രത്യേക അപ്‌ഡേറ്റ് കൊണ്ടുവന്നു. പുതിയ അപ്ഡേറ്റ് ഉപയോ​ഗിച്ച് രണ്ട് സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കമ്പനിക്ക് സാധിച്ചെന്നാണ് റിപ്പോർട്ട്. പുതിയ ഹാക്കിങ് ഭീഷണിയിൽ നിന്ന് ഒഴിവാകാൻ ഐഫോൺ ഉപയോക്താക്കൾ എത്രയും പെട്ടെന്ന് പുതിയ അ‌പ്ഡേറ്റിലേക്ക് മാറാനാണ് കമ്പനി ആവശ്യപ്പെടുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും