TECHNOLOGY

ഫോക്സ്കോണിന്റെ ഇന്ത്യയിലെ രണ്ടാമത്തെ നിക്ഷേപം തെലങ്കാനയിൽ; സ്ഥിരീകരിച്ച് കമ്പനി ചെയർമാൻ

വെബ് ഡെസ്ക്

ലോകത്തെ ഏറ്റവും വലിയ ബഹുരാഷ്ട്ര ഇലക്ട്രോണിക്‌സ് കമ്പനി ഫോക്സോണിന്റെ സംരംഭം തെലങ്കാനയിൽ ആരംഭിക്കുമെന്ന് സ്ഥിരീകരണം. ഫോക്സ്കോൺ കമ്പനി ചെയർമാൻ യങ് ലിയു തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന് അയച്ച കത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിയുന്നതും വേഗത്തിൽ നിർമാണ യൂണിറ്റ് ആരംഭിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ പിന്തുണ ആവശ്യമാണെന്നും കത്തിൽ യങ് ലിയു ആവശ്യപ്പെടുന്നു. ഹൈദരാബാദിന് സമീപത്തെ കോംഗര കലന്‍ എന്ന പ്രദേശത്താണ് നിർമാണ യൂണിറ്റ് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

'മാര്‍ച്ച് രണ്ടിന് തെലങ്കാന മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഫോക്‌സ്‌കോണിന്റെ നിര്‍മാണ യൂണിറ്റ് കോംഗര കലനില്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കഴിയുന്നതും വേഗത്തില്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും ആവശ്യമാണ്' മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് അയച്ച കത്തില്‍ ലിയു വ്യക്തമാക്കി.

'പ്രഗതി ഭവനില്‍ വെച്ച് മുഖ്യമന്ത്രിയും ലിയുവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഫോക്‌സ്‌കോണിന്റെ നിര്‍മാണ യൂണിറ്റ് തെലങ്കാനയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ഇത് ഒരു ലക്ഷത്തിലധികം തൊഴില്‍ സാധ്യത സൃഷ്ടിക്കും' മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഫോക്സ്കോണിന്റെ ഇന്ത്യയിലെ രണ്ടാമത്തെ സംരഭമാണ് തെലങ്കാനയിൽ വരാൻ പോകുന്നത്. കഴിഞ്ഞ വർഷം തമിഴ്നാട്ടിലാണ് ഫോക്സ്കോണിന്റെ ആദ്യ യൂണിറ്റ് ആരംഭിച്ചത്.

നേരത്തെ ബെംഗളൂരുവിൽ ഫോക്സോൺ നിർമാണ യൂണിറ്റ് ആരംഭിക്കാൻ പോകുന്നുവെന്ന തരത്തിലാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഈ വാർത്ത നിഷേധിച്ച് ഫോക്സ്കോൺ തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് തെലങ്കാനയിൽ നിർമാണ യൂണിറ്റ് ആരംഭിക്കാൻ തീരുമാനിച്ചതായി കമ്പനി തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും