TECHNOLOGY

പേറ്റന്റ് തർക്കം: അമേരിക്കയില്‍ വില്‍ക്കുന്ന വാച്ചുകളിൽനിന്ന് പള്‍സ് ഓക്‌സിമെട്രി പിൻവലിച്ച് ആപ്പിൾ

ആപ്പിള്‍ തങ്ങളുടെ ജീവനക്കാരെ ജോലിക്കെടുത്ത് പള്‍സ് ഓക്‌സിമെട്രി സാങ്കേതിക വിദ്യ മോഷ്ടിക്കുകയായിരുന്നുവെന്നാണ് മസിമോയുടെ ആരോപണം

വെബ് ഡെസ്ക്

ഓക്‌സിജന്റെ അളവ് കണ്ടുപിടിക്കാനുള്ള സാങ്കേതിക വിദ്യയായ ഓക്‌സിമെട്രി തങ്ങളുടെ വാച്ചുകളിൽനിന്ന് പിൻവലിക്കുന്നതായി ആപ്പിള്‍ കമ്പനി. അമേരിക്കയില്‍ വില്‍ക്കുന്ന ആപ്പിളിന്റെ വാച്ചുകളില്‍നിന്നാണ് ഈ ഫീച്ചര്‍ എടുത്തുമാറ്റുന്നത്.

മെഡിക്കല്‍ സാങ്കേതിക കമ്പനി മസിമോയുടെ പേറ്റന്റുമായി ബന്ധപ്പെട്ട് നടത്തുന്ന നിയമപോരാട്ടത്തിനിടയില്‍ ആപ്പിളിന് ഈ മോഡലുകള്‍ വില്‍ക്കാന്‍ സാധിക്കില്ലെന്ന അമേരിക്കയിലെ കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ ദ ഫെഡറല്‍ സെര്‍ക്യൂട്ടിന്റെ ഉത്തരവിനെ തുടര്‍ന്നാണ് കമ്പനി തീരുമാനം.

ആപ്പിള്‍ വാച്ച് സീരീസ് ഒമ്പതും അള്‍ട്രാ രണ്ട് മോഡലുകളും ഓക്‌സിമെട്രി ഫീച്ചറില്ലാതെയാകും വ്യാഴാഴ്ച മുതല്‍ വെബ്‌സൈറ്റുകളിലും സ്റ്റോറുകളിലും ലഭ്യമാകുകയെന്ന് കമ്പനി അറിയിച്ചു. ആപ്പിള്‍ തങ്ങളുടെ ജീവനക്കാരെ ജോലിക്കെടുത്ത് പള്‍സ് ഓക്‌സിമെട്രി സാങ്കേതിക വിദ്യ മോഷ്ടിക്കുകയായിരുന്നുവെന്നാണ് മസിമോയുടെ ആരോപണം.

മസിമോയുടെ പരാതിയെത്തുടര്‍ന്നാണ് ഐടിസി ആപ്പിള്‍ വാച്ചുകളുടെ ഇറക്കുമതി തടഞ്ഞിരിക്കുന്നത്. ഐടിസി തീരുമാനത്തോടും അത് പ്രകാരമുണ്ടായ ഉത്തരവുകളോടും ശക്തമായി വിയോജിക്കുന്നുവെന്ന് പറഞ്ഞാണ് ആപ്പിള്‍ ഈ ഫീച്ചര്‍ പിന്‍വലിക്കുന്നതായി അറിയിച്ചത്.

ഈ ഉത്തരവിന് പിന്നാലെ ആപ്പിള്‍ ഓഹരി 0.5 ശതമാനം കുറഞ്ഞ് 182.68 ശതമാനമാകുകയും ചെയ്തു. കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പ്രകാരം ആപ്പിള്‍ വാച്ചുകള്‍ ആഗോള സ്മാര്‍ട്ട് വാച്ച് വിപണിയുടെ നാലിലൊന്നും കീഴടക്കി വരികയായിരുന്നു. ആപ്പിള്‍ വാച്ചിന്റെയോ അമേരിക്കയില്‍ നടത്തുന്ന വില്‍പ്പനയുടെയോ കണക്കുകള്‍ പ്രത്യേകമായി അമേരിക്ക പുറത്തുവിടുന്നില്ലെങ്കിലും അതിന്റെ മൊത്തത്തിലുള്ള വരുമാനത്തിന്റെ 42 ശതമാനവും അമേരിക്കയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉപകരണങ്ങളുടെ ഇറക്കുമതി നിര്‍ത്താനുള്ള അമേരിക്കയിലെ അന്താരാഷ്ട്ര വ്യാപാര കമ്മീഷന്റെ ഉറപ്പ് മസിമോ ഡിസംബറില്‍തന്നെ ലഭ്യമാക്കിയിരുന്നു. അതേസമയം നിലവിലുള്ള ആപ്പിള്‍ വാച്ചുകളിലും അമേരിക്കയ്ക്ക് പുറത്ത് വില്‍ക്കുന്ന ഉപകരണങ്ങളിലും ഈ ഉത്തരവ് ബാധകമാകില്ല. സീരീസ് ഒമ്പതിലും അള്‍ട്രാ രണ്ട് മോഡലുകളിലും വ്യാഴാഴ്ചയും ഫീച്ചറിന്റെ ഐക്കണ്‍ ഉണ്ടാകുമെങ്കിലും ആ ഐക്കണ്‍ പ്രവര്‍ത്തിക്കില്ലെന്നാണ് നിലവില്‍ ആപ്പിള്‍ കമ്പനി അറിയിക്കുന്നത്.

സീരീസ് ഒമ്പത്, അള്‍ട്രാ രണ്ട് ആപ്പിള്‍ വാച്ച് എന്നിവയുടെ ഇറക്കുമതി ഡിസംബര്‍ 26ന് തന്നെ ഐടിസി നിരോധിച്ചിരുന്നു. അപ്പീല്‍ കോടതിയുടെ താല്‍ക്കാലിക നിരോധനത്തോടനുബന്ധിച്ച് ക്രിസ്മസിന് മുമ്പേ തന്നെ സീരീസ് 9, അള്‍ട്രാ രണ്ട് വാച്ചുകളും വില്‍ക്കുന്നത് നിര്‍ത്തുകയായിരുന്നു. എന്നാല്‍ ആപ്പിളിന്റെ അഭ്യര്‍ഥന മാനിച്ച് ഡിസംബര്‍ 27ന് ഐടിസി നിരോധനം നീക്കുകയും ഡിസംബര്‍ 28നുതന്നെ ആപ്പിളിന്റെ സ്റ്റോറിലൂടെ ആപ്പിള്‍ ഉപകരണങ്ങള്‍ ലഭ്യമാകുകയും ചെയ്തു.

രക്തത്തിലെ ഓക്‌സിജന്റെ അളവ് അറിയാന്‍ ഉപയോഗിക്കുന്ന പള്‍സ് ഓക്‌സിമെട്രി 2020ല്‍ പുറത്തിറക്കിയ ആപ്പിള്‍ വാച്ച് സീരീസ് ആറ് മുതലാണ് ഉപയോഗിച്ച് തുടങ്ങിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ