TECHNOLOGY

ഐ ഫോണില്‍ ഇനി കോള്‍ റെക്കോര്‍ഡ് ചെയ്യാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് കമ്പനി

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുന്ന എല്ലാ ഫോണുകളിലും കോള്‍ റിക്കോര്‍ഡ് ചെയ്യാവുന്നതാണ്

വെബ് ഡെസ്ക്

ആന്‍ഡ്രോയ്ഡുമായി താരതമ്യം ചെയ്യുമ്പോള്‍ ഐ ഫോണില്‍ കോള്‍ റെക്കാര്‍ഡിങ് ഫീച്ചര്‍ ഇല്ലെന്നത് പലരും ചൂണ്ടിക്കാട്ടിയിരുന്ന ഒന്നാണ്. എന്നാലിപ്പോള്‍ ഇതിനുള്ള പരിഹാരവുമായിരിക്കുന്നു. ഐഫോണിലും കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ അവതരിപ്പിക്കുകയാണ് കമ്പനി. ഐഒഎസ് 18.1 അപ്പ്‌ഡേറ്റില്‍ ഇനി കോള്‍ റിക്കോര്‍ഡിങ് ലഭ്യമാകും. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുന്ന എല്ലാ ഫോണുകളിലും കോള്‍ റിക്കോര്‍ഡ് ചെയ്യാവുന്നതാണ്.

ഇപ്പോള്‍ ബീറ്റാ പരീക്ഷണത്തില്‍ ഉള്ള 18.1 അപ്പ്‌ഡേറ്റില്‍ കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ വന്നതോടെയാണ് ഇക്കാര്യം ഉറപ്പായത്. പുതിയ അപ്‌ഡേറ്റില്‍ ആപ്പിള്‍ ഇന്റലിജന്‍സുമുണ്ട്. ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്‌സ് ഫോണുകളിലും പുതിയതായി എത്തിയ 16ന്റെ മോഡലുകളിലും മാത്രമേ ആപ്പിള്‍ ഇന്റലിജന്‍സ് എന്ന എഐ ഫീച്ചര്‍ ലഭ്യമാകൂ.

ആപ്പിള്‍ ഇന്റലിജന്‍സിന്റെ ഭാഗമാണ് കോള്‍ റെക്കോര്‍ഡിങ് എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍. അതല്ലെന്ന് വ്യക്തമാകുന്നതോടെ ഐഫോണ്‍ ആരാധകര്‍ സന്തോഷത്തിലാണ്. കാലങ്ങളായുള്ള ഉപയോക്താക്കളുടെ ആവശ്യമാണ് കോള്‍ റിക്കോര്‍ഡിങ്. കോള്‍ സ്‌ക്രീനിന്റെ ഇടത് ഭാഗത്ത് മുകളിലായി വോയ്‌സ് മെമോയുടെ വേവ് ഫോം ഐക്കണ്‍ വരും. ഇത് ടാപ്പ് ചെയ്താല്‍ കോള്‍ റെക്കോര്‍ഡ് ചെയ്യാം. കോളിനിടയ്ക്ക് തന്നെ റെക്കോര്‍ഡ്, പോസ് ചെയ്യാനും സ്റ്റോപ്പ് ചെയ്യാനും കഴിയും. റെക്കോര്‍ഡ് ചെയ്യുന്ന വിവരം മറുതലയ്ക്കലുള്ള ആളെ അറിയിക്കുകയും ചെയ്യും.

റെക്കോര്‍ഡ് ആകുന്ന കോളുകള്‍ നോട്‌സ് ആപ്പിലെ കോള്‍ റെക്കോര്‍ഡിങ് ഫോള്‍ഡറില്‍ സേവ് ആകും. ഈ കോള്‍ റെക്കോര്‍ഡുകള്‍ ടെക്സ്റ്റ് ആയി ട്രാന്‍സ്‌ക്രൈബ് ചെയ്യാം. ഐഒഎസ് 18.1 അപ്‌ഡേറ്റ് ഒക്ടോബറിലാണ് എത്തുക.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്