പ്രതീകത്മക ചിത്രം 
TECHNOLOGY

എക്‌സോ പ്ലാനറ്റുകളില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് സാന്നിദ്ധ്യം കണ്ടെത്തി നാസ

സൗരയൂഥത്തന് പുറത്തുളള പഠനങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ് നാസയുടെ കണ്ടുപിടുത്തങ്ങള്‍

വെബ് ഡെസ്ക്

സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്നിദ്ധ്യം. ബഹിരാകാശ ടെലസ്‌കോപ്പായ ജെയിംസ് വെബിന്റെ സഹായത്തോടെയാണ് നാസ നിർണ്ണായക കണ്ടെത്തൽ നടത്തിയത്. സൗരയൂഥത്തിന് പുറത്തുള്ള കാര്യങ്ങളെക്കുറിച്ചറിയാനുള്ള ശാസ്ത്രജ്ഞരുടെ നിരന്തര പരിശ്രമത്തിലെ നിര്‍ണ്ണായക ചുവടുവെയ്പ്പാണ് ഈ കണ്ടെത്തല്‍ എന്നാണ് വിലയിരുത്തല്‍.

സൌരയൂഥത്തിന് പുറത്തുള്ള ഗ്രാമങ്ങളെയാണ് എക്സോപ്ലാനെറ്റുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. WASP-39b എന്ന് പേരുനൽകിയിരിക്കുന്ന എക്‌സോപ്ലാനെറ്റിന്റെ അന്തരീക്ഷത്തിലാണ് കാർബൺ ഡൈഓക്സൈഡ് സാന്നിധ്യം കണ്ടെത്തിത്. WASP-39 ല്‍ കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് എക്‌സോപ്ലാനറ്റുകള്‍ ഉത്ഭവത്തെക്കുറിച്ചും, ഘടനയെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താൻ ശാസ്ത്രജ്ഞരെ സഹായിക്കും. സൌരയൂഥത്തിൽ നിന്നും 700 പ്രകാശവർഷം അകലെയാണ് WASP-39b.

ഭൂമിയുടെതിന് സമാനമായ വലിപ്പമുളള ഗ്രഹങ്ങളെയും അവയുടെ അന്തരീക്ഷത്തെയും പറ്റി പഠിക്കാന്‍ ജയിംസ് വെബിന്റെ സഹായത്തോടെ സാധിക്കുമെന്ന് കാലിഫോര്‍ണിയ സര്‍വ്വകലാശാല പ്രഫസര്‍ നതാലി ബട്ടാല്‍ഹ അഭിപ്രായപ്പെട്ടു. WASP-39 നെപ്പറ്റിയുളള നാസയുടെ പഠനം ഉടന്‍ തന്നെ നേച്ചര്‍ ജേണലില്‍ പ്രസിദ്ധികരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ കണ്ടുപിടുത്തം വരാനിരിക്കുന്ന നിരവധി പഠനങ്ങള്‍ക്ക് സഹായകമാകുമെന്ന് ഫ്രാന്‍സിലെ ആറ്റോമിക് എനര്‍ജി കമ്മിഷനിലെ (സിഇഎ) ശാസ്ത്രജ്ഞനായ പിയറി ഒലിവിയര്‍ ലഗേജ് വ്യക്തമാക്കി.

നാല് ഭൗമദിനത്തിലോരിക്കല്‍ നക്ഷത്രത്തെ ചുറ്റുന്ന എക്സോപ്ലാനെറ്റിന് വ്യാഴത്തിന്റെ നാലിലോന്ന് പിണ്ഡമുണ്ട്, വ്യാസം 1.3 മടങ്ങ് വലുതാണ്. ഭ്രമണപഥവും വലിയ അന്തരീക്ഷവുമാണ് WASP-39 നെക്കുറിച്ചുള്ള ജയിംസ് വെബിന്റെ പരീക്ഷണ സംവിധാനമായ എന്‍ഐആര്‍എസിന് കണ്ടുപിടുത്തങ്ങള്‍ എളുപ്പത്തില്‍ സാധ്യമാക്കുന്നത്. ഒരോ തവണയും എക്സോപ്ലാനറ്റ് അതിന്റെ നക്ഷത്രത്തിന് മുന്നില്‍ എത്തുമ്പോള്‍ ഭൂരിഭാഗം പ്രകാശത്തെയും തടയുന്നു. എന്നാല്‍ ഗ്രഹത്തിന്റെ അരികുകളിലൂടെ ഈ പ്രകാശത്തിന്റ ചെറിയ ഭാഗം പുറത്തുപോകുന്നുണ്ട്. ജെയിംസ് വെബ് ഈ പ്രകാശത്തിന്റെ സഹായത്തോടെയാണ് വാതക ഘടനയും മറ്റും നിര്‍ണയിക്കുന്നത്.

ഹബിള്‍ സ്പിറ്റ്സര്‍ ടെലസ്‌കോപ്പുകള്‍ ഇതിനകം തന്നെ WASP-39ന്റെ അന്തരീക്ഷത്തില്‍ ജലബാഷ്പം, സോഡിയം, പെട്ടാസ്യം എന്നിവ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നാസയുടെ ബഹിരാകാശ ടെലസ്‌കോപ്പുകള്‍ നമ്മുടെ സൗരയൂഥത്തിനപ്പുറം സ്ഥിതി ചെയ്യുന്ന ആയിരക്കണക്കിന് പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയിരുന്നു.

2011 ല്‍ WASP-39 ആദ്യമായി കണ്ടെത്തിയത് വൈഡ് ആങ്കിള്‍ സെര്‍ച്ച് ഫോര്‍ പ്ലാനറ്റസ് എന്ന അന്താരാഷ്ട്ര കണ്‍സോര്‍ഷ്യമാണ് റോബോട്ടിക് ടെലസ്‌കോപ്പുകളുടെ സഹായത്തോടെയാണ് ഇത് സാദ്യമായത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ