TECHNOLOGY

പിഴ ചുമത്തിയ തീരുമാനം ഇന്ത്യൻ ഉപഭോക്താക്കൾക്ക് തിരിച്ചടിയെന്ന് ഗൂഗിൾ

സിസിഐയുടെ തീരുമാനം പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും ​ഗൂ​ഗിൾ വക്താക്കൾ പ്രതികരിച്ചു

വെബ് ഡെസ്ക്

ടെക് ഭീമന്‍ കമ്പനിയായ ഗൂഗിളിന് 1337 കോടി രൂപ പിഴ ചുമത്തിയ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം ഇന്ത്യൻ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും വലിയ തിരിച്ചടിയെന്ന് ഗൂഗിൾ. സിസിഐയുടെ തീരുമാനം പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും ​ഗൂ​ഗിൾ വക്താക്കൾ പ്രതികരിച്ചു. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവ് ആൻഡ്രോയിഡിന്റെ സുരക്ഷാ സവിശേഷതകളിൽ വിശ്വസിക്കുന്ന ഇന്ത്യക്കാർക്ക് ഗുരുതരമായ സുരക്ഷാ അപകടസാധ്യതകൾ തുറക്കുകയും ഇന്ത്യക്കാർക്കുള്ള മൊബൈൽ ഉപകരണങ്ങളുടെ വില ഉയർത്തുകയും ചെയ്യുമെന്ന് ഗൂഗിൾ വക്താവ് പറഞ്ഞു.

ആന്‍ഡ്രോയിഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഫോണുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന് 1,337 കോടി രൂപ പിഴ ചുമത്തിയിരിക്കുന്നത്. ​ഗൂ​ഗിൾ സെർച്ച് ഉപയോ​ഗിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ മൊബൈൽ നിർമിക്കുന്ന കമ്പനികൾക്ക് ഇളവുകൾ നൽകരുതെന്നും ആൻഡ്രോയിഡ് ഓപ്പറേറ്റിം​ഗ് സിസ്റ്റത്തിൽ സമയബന്ധിതമായി മാറ്റം വരുത്തണമെന്നും കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ​ഗൂ​ഗിളിന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ആൻഡ്രോയ്ഡ് കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കുകയാണ് ചെയ്തതെന്നും ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിജയകരമായ ബിസിനസുകളെ ആൻഡ്രോയ്ഡ് പിന്തുണയ്‌ക്കുന്നുണ്ടെന്നും ഗൂഗിൾ വക്താക്കൾ പറഞ്ഞു.

രാജ്യത്തെ ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട്ഫോണുകളുടെ ഉപഭോക്താക്കളുടെ പരാതിയെത്തുടര്‍ന്ന് 2019 ഏപ്രിലില്‍ ആണ് ഗുഗിളിന് എതിരെ സിസിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 30 ദിവസമാണ് ഗൂഗിളിന് നല്‍കിയ സാവകാശം.

വിജയം ഉറപ്പിച്ച് പ്രിയങ്ക, രാഹുല്‍, പ്രദീപ്‌ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ശുഭപ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്