TECHNOLOGY

ബൈജൂസിനെ നിരീക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍; അക്കൗണ്ട് ബുക്കുകൾ പരിശോധിക്കും

വെബ് ഡെസ്ക്

എഡ്യു ടെക് സ്ഥാപനമായ ബൈജൂസിന്റെ അക്കൗണ്ട് ബുക്കുകൾ പരിശോധിക്കാൻ ഉത്തരവിട്ട് കേന്ദ്ര സർക്കാർ. ബൈജൂസില്‍ നിന്നും ഓഡിറ്ററും മൂന്ന് ബോർഡ് അംഗങ്ങളും രാജി വച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. ആറാഴ്ചയ്ക്കുള്ളിൽ അക്കൌണ്ട് ബുക്കുകളുടെ പരിശോധന പൂര്‍ത്തിയാക്കാനാണ് കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ നീക്കം.

കമ്പനിയുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തലാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന കണ്ടെത്തലുകളെ അടിസ്ഥാനമാക്കി കൂടുതൽ അന്വേഷണം നടത്തണമോയെന്ന്‌ സർക്കാർ തീരുമാനിക്കും.

കഴിഞ്ഞ ഫണ്ടിങ് റൗണ്ടിൽ 22 ബില്യൺ കോടി ഡോളർ മൂല്യമുണ്ടായിരുന്ന ബൈജൂസിന് ഈ പരിശോധന കൂടുതൽ തലവേദന സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കമ്പനിയുടെ കടവുമായി ബന്ധപ്പെട്ട ചില നിബന്ധനകൾ ലംഘിച്ചതിനെത്തുടർന്ന് 1.2 ബില്യൺ ഡോളർ ടേം ലോൺ പുനഃക്രമീകരിക്കുന്നതിനുള്ള ചർച്ചകൾ നടത്തി വരികെയാണ് അടുത്ത പ്രഹരമായി അക്കൗണ്ട് ബുക്കുകൾ പരിശോധിക്കാൻ സർക്കാർ ഉത്തരവിടുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർച്ച രേഖപ്പെടുത്തിയ സ്റ്റാർട്ടപ്പുകളിൽ ഒന്നായ ബൈജൂസിൽ നിന്ന് അടുത്തിടെ ആയിരക്കണക്കിന് ജോലിക്കാരെ പിരിച്ചു വിട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ 100 കോടിയിലധികം സമാഹരിക്കാനുള്ള ശ്രമത്തിലായിരുന്നു സ്ഥാപനം. എന്നാൽ വിഷയത്തിൽ അഭിപ്രായം തേടിയുള്ള ഈ മെയിലിനോടും സന്ദേശങ്ങളോടും പ്രതികരിക്കാൻ കമ്പനി വൃത്തങ്ങൾ തയാറായില്ല.

ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റുകൾ സമർപ്പിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി ഡെലോയിറ്റ് ഹാസ്‌കിൻസ് ആൻഡ് സെൽസ് കഴിഞ്ഞ മാസം ബൈജുവിന്റെ ഓഡിറ്റർ സ്ഥാനം രാജിവച്ചിരുന്നു. കൂടാതെ കമ്പനിയെ പിന്തുണയ്ക്കുന്ന മൂന്ന് കമ്പനികളുടെ പ്രതി നിധികളായ പീക്ക് എക്സ് വി, പ്രോസസ് എൻ‌വി, ചാൻ-സക്കർബർഗ് ഇനിഷ്യേറ്റീവ് -എന്നിവർ ഒരേ ആഴ്ചയിൽ ബൈജുവിന്റെ ബോർഡ് വിട്ടിരുന്നു. ഇത് ബൈജൂസിന്റെ വിശ്വാസ തകർച്ചയ്ക്കും കാരണമായിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?